വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Posted by

“ഇവൾ ഇവൾ ഒറ്റ ഒരുത്തി കാരണമാ ആദ്ദേഹം പോയത് ഈ ശാപം പിടിച്ച നാശം കാരണം ഏതോ തെരുവ് വേശിക്കുണ്ടായ നിനക്ക് എന്നെ അമ്മേ എന്ന് വിളിക്കാൻ എങ്ങനെയാടി ധൈര്യം വന്നത് ആദ്ദേഹത്തെ ഓർത്തു ഞാൻ എല്ലാം സഹിക്കുകയായിരുന്നു ഇനി ഇല്ല ”

ഇത്തരത്തിൽ നിലത്തു വീണു കിടന്ന എന്നെ നോക്കി അവർ അലറി പിന്നീട് അച്ഛമ്മയിൽ നിന്നുമാണ് ഞാൻ സത്യങ്ങൾ മനസ്സിലാക്കിയത് എന്നെ അവിടേക്ക് കൊണ്ടുവരുന്നതിനു മുൻപ് ആ വീട്ടിൽ വലിയ രീതിയിലുള്ള വഴക്കുകൾ നടന്നിരുന്നു ആന്റി ഒരു രീതിയിലും എന്നെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നാൽ അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്നു അതിനാൽ അവർ അതിന് സമ്മതം നൽകുകയായിരുന്നു ആ നിമിഷം അവർ എന്നോട് കാണിച്ച സ്നേഹമെല്ലാം വെറും അഭിനയമാണെന്ന് എനിക്ക് മനസ്സിലായി അന്ന് മുതൽ ആ വീട് എനിക്കൊരു നരകമായി മാറി പിന്നിടങ്ങോട്ട് ആന്റിയുടെ മട്ടും ഭാവവും എല്ലാം മാറി എനിക്ക് അച്ഛൻ നൽകി മുറിയിൽ നിന്ന് എന്നെ പുറത്താക്കി വീട്ടിലെ ജോലിക്കാരിയെ പറഞ്ഞു വിട്ട ശേഷം ആ സ്ഥാനം എനിക്ക് നൽകി അവർ കിടന്നിരുന്ന മുറിയിലായി പിന്നീട് എന്റെ താമസം എനിക്ക് പോകാൻ ഒരിടമോ മറ്റ് ബന്ധുക്കളോ ഇല്ലാത്തതിനാൽ ഇതൊക്കെ ഞാൻ സഹിച്ചു ചെറിയ തെറ്റിനു പോലും അവരെന്നെ പൊതിരെ തല്ലുമായിരുന്നു അച്ഛമ്മക്ക് ഇതൊക്കെ കണ്ട് നിൽക്കുവാനെ കഴിഞ്ഞിരുന്നുള്ളു എല്ലാത്തിനും ഒരു പരിധിയുണ്ടാകില്ലെ ഒടുവിൽ ഞാനും തിരികെ പ്രതികരിച്ചു തുടങ്ങി രണ്ട് തല്ല് കൂടുതൽ കിട്ടും എന്നല്ലാതെ അതുകൊണ്ട് വേറെ വലിയ ഗുണമൊന്നും ഉണ്ടായിരുന്നില്ല പക്ഷെ എന്റെ മനസ്സിന് ഇത്തിരിയെങ്കിലും ആശ്വാസം കിട്ടുമായിരുന്നു 12+ വിന് ശേഷം അവരെന്റെ പഠിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചു പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല ഞാൻ അച്ചമ്മയുടെ സഹായത്തോടെ അഡ്മിഷനുവേണ്ട കാര്യങ്ങളൊക്കെ ചെയ്തു എന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഒറ്റ പൈസ പോലും അവർ തന്നിരുന്നില്ല എന്തെങ്കിലും ജോലികിട്ടികഴിഞ്ഞാൽ ഞാൻ ഒഴിവായി പോകുമെന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു അവർ ഞാൻ കോളേജിൽ പോകുന്നത് വലുതായി എതിർക്കാൻ വന്നില്ല എങ്കിലും കോളേജു കഴിഞ്ഞാൽ ആ വീട്ടിലെ മുഴുവൻ പണിയും ഞാൻ ഒറ്റക്ക് തന്നെ ചെയ്യണമായിരുന്നു വീട്ടിൽ വരുന്ന ബന്ധുക്കളുടെ മുന്നിലെല്ലാം ഞാൻ വെറുമൊരു വേലക്കാരിയായിരുന്നു ചിലപ്പോൾ അവർ എന്റെ അമ്മയെ പറ്റി അനാവശ്യം പറയും അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത് കേൾക്കുമ്പോൾ ചങ്ക് പൊട്ടും പിന്നെ നീ എന്നോട് ഇടക്ക് എപ്പോഴോ ചോദിച്ചിരുന്നില്ലെ ഈ ബോയ് കട്ട് എന്തിനാണെന്ന് ആന്റിക്ക് ദേഷ്യം വന്നാൽ ആദ്യം കുത്തി പിടിക്കുക എന്റെ മുടിയിലാ ജീവൻ പോകുന്ന വേദനയടാ അതിൽ നിന്ന് രെക്ഷപ്പെടാൻ കണ്ടു പിടിച്ച വഴിയാ ഇത് അവരോട് വഴക്കിട്ട് വഴക്കിട്ട് എന്റെ സ്വഭാവം ഇങ്ങനെയായി മാറി എനിക്കിപ്പോൾ തല്ല് കൂടാൻ മാത്രമേ അറിയു നീ ചോദിച്ചില്ലേ ഈ രാത്രി എന്തിനാ ആ ബസ് സ്റ്റോപ്പിൽ പോയി ഇരുന്നതെന്ന് എനിക്ക് അത്രക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാടാ ഇന്ന് ഞാൻ റൂമിൽ കിടന്നപ്പോൾ ആന്റിയുടെ മോൻ അങ്ങോട്ടേക്ക് വന്നു എന്നിട്ട്… രൂപ സംസാരം മുഴുവിപ്പിക്കാതെ ഏങ്ങുവാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *