അച്ഛന്റെ പേര് പ്രസാദ് എന്നായിരുന്നു ഈ സിറ്റിയിലെ തന്നെ ഏറ്റവും വലിയ ബിസ്സ്നെസ് മാൻ അദ്ദേഹമാണ് എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് ഞാൻ നിനക്ക് കാട്ടി തന്നില്ലെ ആ വീട്ടിലേക്കാണ് അച്ഛൻ എന്നെ കൊണ്ട് പോയത് ആ വീട് കണ്ട ഞാൻ ശെരിക്കും അമ്പരന്നു പോയി അമ്മയോടൊപ്പം ഒറ്റ മുറി വീട്ടിൽ താമസിച്ചിരുന്ന എനിക്ക് ആ വീട് ഒരു കൊട്ടാരമായാണ് തോന്നിയത് ആ വീട്ടിൽ അച്ഛനെ കൂടാതെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകനും കൂടി ഉണ്ടായിരുന്നു അച്ഛന് ഭാര്യയും മകനുമുള്ള കാര്യം അദ്ദേഹം കാറിൽ വച്ച് തന്നെ എന്നോട് പറഞ്ഞിരുന്നു അവരെല്ലാം എന്നോട് എങ്ങനെ പെരുമാറും എന്ന ഭയത്തോടെയാണ് ഞാൻ ആ വീട്ടിലേക്ക് കയറി ചെന്നത് എന്നാൽ എന്റെ പ്രതീക്ഷകൾക്കെല്ലാം വിപരീതമായി വളരെ സ്‌നേഹത്തത്തോടെയാണ് അവരെന്നോട് പെരുമാറിയത് എനിക്ക് പുതിയ റൂമും വസ്ത്രങ്ങളും എല്ലാം കിട്ടി ഞാൻ വീണ്ടും പഠിക്കാൻ പോകുവാൻ തുടങ്ങി അതും ഈ സിറ്റിയിലെ ഏറ്റവും വലിയ സ്കൂളിൽ എന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് ആദ്ദേഹത്തിന്റെ ഭാര്യയായിരുന്നു അവർ ഒരു മകളോട് എന്നപോലെയാണ് എന്നോട് പെരുമാറിയത് പിന്നീട് അച്ഛമ്മയിൽ നിന്നുമാണ് എന്റെ അമ്മയെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അറിഞ്ഞത് അച്ഛനും എന്റെ അമ്മയും തമ്മിൽ വർഷങ്ങൾക്ക് മുൻപ് പ്രണയത്തിലായിരുന്നു അമ്മയെ തന്നെ വിവാഹം കഴിക്കുവാൻ അച്ഛൻ ഒരുപാട് വാശി പിടിച്ചിരുന്നു എന്നാൽ അച്ഛന്റെ അച്ഛൻ അതിനനുവദിച്ചില്ല അങ്ങനെ അവർ പിരിഞ്ഞു ഞാൻ ഉണ്ടായ കാര്യം പോലും അച്ഛൻ ഈ ഇടയ്ക്കാണ് അറിഞ്ഞത് അതറിഞ്ഞ ആച്ഛൻ ഒരുപാട് വിഷമിച്ചിരുന്നെന്നും ഭക്ഷണം പോലും കഴിക്കാതായെന്നുമെല്ലാം അച്ഛമ്മ എന്നോട് പറഞ്ഞു ഇതൊക്കെ കേട്ടപ്പോൾ എനിക്കും ഒരുപാട് സങ്കടമായി എന്നാൽ പിന്നീടുള്ള എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു അച്ഛന്റെ ഭാര്യയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത് അവരെന്നോട് പല തവണ അമ്മേ എന്ന് വിളിച്ചുകൊള്ളാൻ പറഞ്ഞിരുന്നു എന്നാലും എനിക്കെന്തോ അങ്ങനെ വിളിക്കാൻ ഒരു മടി പോലെ തോന്നി അതിനാൽ തന്നെ ഞാൻ അവരെ ആന്റി എന്നു തന്നെ വിളിച്ചു അതിലവർ ഒരു പരിഭവവും കാണിച്ചതുമില്ല ഇത്തരത്തിൽ ഇന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു എന്നാൽ വിധിഅപ്പോഴും എന്നോട് ക്രൂരതകാട്ടി പെട്ടെന്ന് ഒരു ദിവസം അച്ഛൻ ഞങ്ങളെയെല്ലാം വിട്ടുപോയി ആദ്ദേഹത്തിന് ഒരസുഖവും ഉണ്ടായിരുന്നില്ല പെട്ടെന്നൊരു നെഞ്ചു വേദന വന്നതായിരുന്നു ഹോസ്പിറ്റലിൽ എത്തുന്നതിനു മുൻപ് അച്ഛൻ പോയി അത് വീട്ടിലുള്ള എല്ലാവരെയും ഉലച്ചു കളഞ്ഞു പ്രത്തേകിച്ച് എന്നെ അച്ഛന്റെ മരണം വിശ്വസിക്കാനാകാതെ ആന്റിയും പൊട്ടികരയുകയായിരുന്നു ഞാൻ പതിയെ അവരുടെ അടുത്തേക്ക് ചെന്നു…എന്റെ വിഷമം മറച്ചു വച്ച് അവരെ ആശ്വസിപ്പിക്കുക യാണ് അപ്പോൾ വേണ്ടത് എന്നെനിക്ക് തോന്നി അവരുടെ അടുത്തേക്ക് എത്തിയ ഞാൻ അവരെ ആദ്യമായി അമ്മേ എന്ന് വിളിച്ചു അവസാനമായും അടുത്ത നിമിഷം അവരുടെ കൈ ശക്തിയിൽ എന്റെ കരണത്ത് പതിച്ചു ആ അടിയുടെ ശക്തിയിൽ വേച്ചു പോയ ഞാൻ നിലത്തേക്ക് വീണു എന്താണ് നടക്കുന്നതെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല