വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Posted by

രൂപ : നിനക്ക് വേണ്ടേ

ആദി : വേണ്ട ഞാൻ കഴിച്ചതാ

ഇത്രയും പറഞ്ഞു ആദി രൂപ കഴിക്കുന്നത് നോക്കിയിരുന്നു

അല്പ സമയത്തിനു ശേഷം

ആദി : വിശപ്പ് മാറിയോ

രൂപ :ഉം മാറി

ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു രൂപ തിരിച്ചും

ആദി : ടീ നീ എങ്ങോട്ട് പോകാൻ പോയതാ

രൂപ : അറിയില്ല പോകാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ട് അവിടെ ഇരുന്നതാ

ആദി : സത്യം പറഞ്ഞാൽ എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല നിന്റെ വീട്ടിൽ എന്താ പ്രശ്നം

എന്നാൽ രൂപ ഒന്നും മിണ്ടിയില്ല

ആദി : പറയാൻ താല്പര്യമില്ലെങ്കിൽ നീ പറയണ്ട അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ ഞാൻ നിന്റെ ആരാ അല്ലേ

ഇത് കേട്ട രൂപ പതിയെ സംസാരിച്ചു തുടങ്ങി

“ഓർമ്മവെച്ച നാള് മുതൽ ഞാനും അമ്മയും ഒറ്റക്കായിരുന്നു ഞാൻ എന്റെ അച്ഛനെ കണ്ടിട്ടു പോലുമില്ല എന്തിന് എനിക്ക് അച്ഛന്റെ പേര് പോലും അറിയില്ലായിരുന്നു ആദ്യമൊന്നും എനിക്കതിൽ ഒരു സങ്കടവും തോന്നിയിരുന്നില്ല പക്ഷെ സ്കൂളിലും മറ്റും പോകാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറി തുടങ്ങി നിന്റെ “അച്ഛന്റെ പേരെന്താ എന്ത് ചെയ്യുന്നു ” ഇത്തരത്തിലുള്ള ചോദ്യങ്ങൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഞാൻ പലരോടും പല തരത്തിലുള്ള നുണകൾ പറഞ്ഞു പിന്നെ പിന്നെ ഞാൻ ആരോടും മിണ്ടാതെയായി അങ്ങനെയാകുമ്പോൾ എന്നോട് ആരും ചോദ്യങ്ങൾ ചോദിക്കില്ലല്ലോ ഒരു ദിവസം സഹികെട്ടു ഞാൻ അമ്മയോട് ചോദിച്ചു പോയി എന്റെ അച്ഛൻ ആരാണെന്ന് അമ്മയുടെ ഉത്തരം ഒരു കരച്ചിൽ മാത്രമായിരുന്നു അതിനു ശേഷം ഞാൻ അമ്മയോട് അത് ചോദിച്ചിട്ടില്ല. ഇപ്പോൾ ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞിട്ടുണ്ടാകും സ്കൂൾ വിട്ട് വീട്ടിൽ വന്ന ഞാൻ കണ്ടത് കട്ടിലിൽ തണുത്ത്‌ മരവിച്ചു കിടക്കുന്ന എന്റെ അമ്മയെയാണ് ഞാൻ അമ്മയെ ഒരുപാട് വിളിച്ചു നോക്കി എന്നിട്ടും അമ്മ ഉണർന്നില്ല ഒറ്റ പെടലിന്റെ വേദന എന്താണെന്നു അന്ന് ഞാൻ ശെരിക്കും മനസ്സിലാക്കി എന്റെ ജീവിതം അവസാനിച്ചു എന്നെനിക്ക് ബോധ്യമായി അമ്മയുടെ ബന്ധുക്കൾ ആരും എന്നെ ഏറ്റെടുക്കാൻ വന്നില്ല അല്ലെങ്കിൽ തന്നെ പിഴച്ചു പെറ്റവളുടെ മോളെ ആർക്ക് വേണം ഒടുവിൽ ആരൊക്കെയൊ ചേർന്ന് അമ്മയെ അടക്കം ചെയ്തു താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ഞാൻ ഇറങ്ങി കൊടുക്കേണ്ട അവസാനം തിയതിയും നിശ്ചയിക്കപ്പെട്ടു അങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എങ്ങോട്ട് പോകണം എന്ത് ചെയ്യണം എന്നൊന്നും അറിയാതെ നിന്നപ്പോഴാണ് എന്നെ കാണാൻ ഒരാൾ വീട്ടിലേക്ക് വന്നത് അമ്മ പൈസ കൊടുക്കുവാനുള്ള ആരെങ്കിലുമായിരിക്കും എന്നാണ് ഞാൻ കരുതിയത് അത്തരത്തിൽ കുറച്ചു പേർ വീട്ടിലേക്ക് വന്നിരുന്നു അവർ വില പിടിപ്പുള്ള എല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു വീട്ടിലേക്കെത്തിയഅദ്ദേഹത്തോട്” ഇവിടെ ഇനി ഒന്നുമില്ല” എന്ന് ഞാൻ ശബ്‍ദമുയർത്തി എന്നാൽ എന്റെ അടുത്തേക്ക് എത്തിയ അദ്ദേഹം എന്റെ തലയിൽ പതിയെ തലോടി ശേഷം എന്റെ അച്ഛനാണെന്നും കൂടെ പോകാനും പറഞ്ഞു ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു ആദ്ദേഹം എന്നെ മോളെയെന്നു വിളിച്ചു ശേഷം വീണ്ടും എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു ഞാൻ യാന്ദ്രികമായി അദ്ദേഹത്തോടൊപ്പം വീടിനു പുറത്തേക്കിറങ്ങി അവിടെ റോഡിലായി തന്നെ വലിയൊരു കാർ പാർക്ക് ചെയ്തിരുന്നു ആദ്ദേഹം എന്നെയും കൊണ്ട് അതിനടുത്തേക്കു പോയി ശേഷം കാറിൽ കയറുവാൻ എന്നോട് ആവശ്യപ്പെട്ടു എനിക്കെന്തോ അപ്പൊൾ എല്ലാം അനുസരിക്കാനാണ് തോന്നിയത് ഞാൻ കാറിലേക്ക് കയറി അദ്ദേഹം എന്നെയും കൊണ്ട് കാർ മുന്നോട്ടെടുത്തു അദ്ദേഹത്തോട് ഒന്നും ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല ഒടുവിൽ ഒരുപാട് നേരത്തെ മൗനം അവസാനിപ്പിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു “സത്യമായും നിങ്ങൾ എന്റെ അച്ഛനാണോ പിന്നെന്താ ഇത്രയും കാലം എന്നെയോ അമ്മയെയോ കാണാൻ വരാത്തത് സത്യമായും എന്റെ അച്ഛൻ തന്നെയാണോ ” ഞാൻ കരച്ചിലടക്കുവാൻ പാടുപെട്ടുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു “അതെ മോളെ ഞാൻ നിന്റെ അച്ഛനാ ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നില്ല കാരണം എനിക്കതിനുള്ള അവസരം ഉണ്ടായിരുന്നില്ല എന്നോട് ക്ഷമിക്ക് ഇനി ഒരിക്കലും മോള് ഒറ്റപെടില്ല “ഇതായിരുന്നു എനിക്ക് കിട്ടിയ മറുപടി ആദ്ദേഹത്തിന്റെ കണ്ണുകളിൽ എന്നോടുള്ള സ്‌നേഹവും വാത്സല്യവും എനിക്ക് കാണാൻ കഴിഞ്ഞു അത് എന്റെ അച്ഛൻ തന്നെയാണെന്ന് എനിക്ക് ബോധ്യമായി എന്റെ സ്വന്തം അച്ഛൻ,

Leave a Reply

Your email address will not be published. Required fields are marked *