ആദി : എന്താടി നോക്കുന്നെ പാതിരാത്രി വാതിൽ തുറന്നിടാനൊന്നും പറ്റില്ല
രൂപ : എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ
ആദി : പുഴുങ്ങി തിന്നാൻ 😡
രൂപ : നീ എന്തിനാ ദേഷ്യപ്പെടുന്നെ കതക് തുറക്ക് ഞാൻ എങ്ങോട്ടെങ്കിലും പോയേക്കാം
ഇത്രയും പറഞ്ഞു രൂപ വീണ്ടും കരയുവാൻ തുടങ്ങി
ആദി : പിന്നെ ദേഷ്യപ്പെടാതെ ഞാൻ വേറെന്ത് ചെയ്യാനാടി അങ്ങനത്തെ പണിയല്ലേ നീ കാണിക്കുന്നത് ഈ പാതിരാത്രി ആരെങ്കിലും ആ ബസ് സ്റ്റാണ്ടിൽ ചെന്നിരിക്കുവൊ വല്ലതും പറ്റിയിരുന്നെങ്കിലോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിനക്ക് എന്നെ വിളിച്ചുകൂടായിരുന്നോ ഇല്ലെങ്കിൽ നിനക്കൊരു കൂട്ടുകാരി ഉണ്ടല്ലോ അവളെ വിളിച്ചൂടെ
രൂപ : എന്റെ ഫോൺ പോയി അല്ലെങ്കിൽ തന്നെ വിളിച്ചാൽ നീ എടുക്കുവൊ ഇല്ല അത്രക്ക് വെറുപ്പല്ലെ എന്നോട്
ആദി : വെറുപ്പല്ല… നിന്റെ.. എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് നീ ചോദിച്ചില്ലെ നിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് കാരണം എനിക്ക് നിന്നെ അങ്ങനെ വിട്ടിട്ട് വരാൻ പറ്റില്ല ഇത് ഞാൻ നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് നിന്നെ അത്രയും ഇഷ്ടമാണ് നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ പോലും
ഇത് കേട്ട രൂപയുടെ ചുണ്ടിൽ അറിയാതെ ചിരിവിടർന്നു
ആദി : എന്തിനാടി ചിരിക്കുന്നെ ഞാൻ കോമഡി വല്ലതും പറഞ്ഞോ
രൂപ : ഹേയ് ഒന്നുമില്ല
ഇത് കേട്ട ആദി പതിയെ ഒരു ഗ്ലാസിൽ അല്പം വെള്ളമെടുത്ത് രൂപയ്ക്ക് നൽകി
ആദി : ഇതാ കുടിക്ക്
രൂപ ഗ്ലാസ് വാങ്ങി വെള്ളം കുടിച്ചു
ആദി : നീ എന്തെങ്കിലും കഴിച്ചിരുന്നോ
രൂപ : ഉം
ആദി : സത്യം പറയെടി കഴിച്ചോ
രൂപ : ഇല്ല…
ആദി : എനിക്ക് തോന്നി…. നിക്ക് ഞാൻ ഒന്ന് നോക്കട്ടെ
ഇത്രയും പറഞ്ഞു ആദി അടുക്കളയിലേക്ക് പോയി ശേഷം അല്പനേരത്തിനുള്ളിൽ തന്നെ 2 ഏത്തൻ പഴവുമായി രൂപയുടെ അടുത്തേക്ക് എത്തി
ആദി : ഇതാ ഇവിടെ ഇത് മാത്രമേ ഉള്ളു കഴിച്ചോ
ഇത്രയും പറഞ്ഞു ആദി പഴം രൂപയ്ക്ക് നൽകി