ആദി : അമ്മ… എപ്പോ
അമ്മ : ആദി എന്താ നിന്റെ ഉദ്ദേശം ഈ കൊച്ചെന്താ ഇവിടെ
ആദി : ഇതാ ഞാൻ അമ്മയോട് പറഞ്ഞിരുന്ന രൂപ
അമ്മ : അതിന് ഞാൻ എന്ത് വേണം ആദി കളിക്കാതെ ഈ കൊച്ചിനെ വീട്ടിൽ കൊണ്ട് വിട്ടെ എടി കൊച്ചേ നിനക്ക് നിന്റെ വീട്ടുകാരെ പറ്റി ചിന്തയൊന്നുമില്ലേ അവരിപ്പോൾ തീ തിന്നുവായിരിക്കും വേഗം ഇറങ്ങ് ഇവന് പറ്റില്ലെങ്കിൽ ഞാൻ കൊണ്ടു വിടാം
ആദി : രൂപേ നീ ഒരിടത്തും പോകുന്നില്ല
അമ്മ : അത് നീയാണോ തീരുമാനിക്കുന്നത് എന്റെ വീട്ടിൽ ഇത് പറ്റില്ല ടീ വേഗം ഇറങ്ങി പോകാൻ നോക്ക് എന്റെ സ്വഭാവം മാറ്റരുത്
ആദി വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി
ആദി : അവള് പോയാൽ ഞാനും പോകും
അടുത്ത നിമിഷം അമ്മയുടെ കൈ ആദിയുടെ കവിളിൽ പതിഞ്ഞു
രൂപ : വേണ്ട ഞാൻ പോയേക്കാം അവനെ തല്ലല്ലെ എല്ലാത്തിനും ഞാനാ കാരണം ഞാൻ ഇപ്പോൾ തന്നെ പോയേക്കാം
അമ്മ : വേണ്ട ഞാൻ പോയേക്കാം അതാകുബോൾ നിങ്ങൾക്ക് സന്തോഷത്തൊ ടെ ജീവിക്കാലോ നിന്നെ ഇത്രയും നാൾ നോക്കി വളർത്തിയതിന് എനിക്ക് ഇത് തന്നെ വേണം അവൻ പറഞ്ഞത് കേട്ടില്ലെ പോകും പോലും നന്ദിയില്ലാത്തവൻ ഞാൻ ഇപ്പൊ അങ്ങ് ചത്തു പോയാൽ മതിയായിരുന്നു ദൈവമേ
ആദി : അമ്മേ
അമ്മ : ആരാടാ നിന്റെ അമ്മ എന്നെ ഇനി നീ അങ്ങനെ വിളിക്കണ്ട
ആദി : അമ്മ വാ എനിക്കൊരു കാര്യം പറയണം
ഇത്രയും പറഞ്ഞു ആദി അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ടു തന്റെ റൂമിലേക്ക് കയറി കതകടച്ചു
അമ്മ : എന്റെ കയ്യിന്ന് വിടെടാ എനിക്കൊന്നും കേൾക്കണ്ട
ആദി : കേട്ടെ പറ്റു അമ്മ വേണമെങ്കിൽ എന്നെ രണ്ടടി കൂടി അടിച്ചോ എന്നാലും അവളെ പുറത്താക്കരുത് ഞാൻ വേണമെങ്കിൽ കാല് പിടിക്കാം
അമ്മ : ഞാൻ പറഞ്ഞില്ലെ നീയും അവളും കൂടി ഇവിടെ എന്ത് വേണമെങ്കിലും ആയിക്കൊ ഞാൻ പോയിത്തരാം അവൻ കാല് പിടിക്കാൻ വന്നിരിക്കുന്നു നിനക്ക് നാണം ഉണ്ടോടാ
ആദി : അമ്മേ പ്ലീസ് അവൾക്ക് പോകാൻ വേറെ ഒരുസ്ഥലവുമില്ല ഇവിടുന്ന് ഇറക്കിവിട്ടാൽ അവൾ വല്ല കടും കയ്യും ചെയ്തെന്നുവരും
അമ്മ : നീ എന്താ പേടിപ്പിക്കുവാണോ ഇതുപോലെ കുറേ നമ്പറുകൾ ഞാൻ കണ്ടിട്ടുള്ളതാ ഒരു പെൺകൊച്ചിനെ വളർത്തി കൊണ്ടു വരുന്നതിന്റെ പാട് എന്താണെന്നു നിനക്ക് അറിയാമോടാ അവൻ വിളിച്ചിറക്കി കൊണ്ടു വന്നേക്കുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും ശാപം കിട്ടിയാൽ നീ ഈ ജന്മം ഗുണം പിടിക്കില്ല എന്റെ മോൻ മറ്റുള്ളവരുടെ ശാപം വാങ്ങി കൂട്ടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.. മോനെ ആദി അവളെ കൊണ്ടാക്കെടാ നമുക്ക് പിന്നീട് വേണ്ടത് ചെയ്യാം ഉറപ്പ്
ആദി : ശരി ഞാൻ അവളോട് പോകാൻ പറയാം പക്ഷെ അവൾക്ക് വല്ലതും പറ്റിയാൽ അമ്മയായിരിക്കും അതിന് ഉത്തരവാദി പിന്നെ അമ്മ പറഞ്ഞില്ലേ അച്ഛനും അമ്മയും എന്ന് ഞാനുമായുള്ള ഇഷ്ടമറിഞ്ഞപ്പോൾ തന്നെ അവർ അവളെ ഉപേക്ഷിച്ചു ഇങ്ങനെ ഒരു മോൾ ഇല്ലെന്നാ അവർ പറയുന്നത് പിന്നെങ്ങനെ അവൾ വീട്ടിലേക്ക് തിരിച്ചു പോകും വലിയ വീട്ടിലെ കൊച്ചാ അമ്മേ എന്നെ വിശ്വസിച്ചു കൂടെ വന്നതാ പ്ലീസ്
അമ്മ : എനിക്കൊന്നും കേൾക്കണ്ട ആദി നീ അവളുടെ വീട്ടുകാരുടെ നമ്പർ താ ഞാൻ അവരോട് സംസാരിക്കാം
ആദി : ( ദൈവമേ അമ്മ അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലൊ ഇനി അവസാന അടവ് തന്നെ പുറത്തെടുക്കാം ) എനിക്കവളെ അങ്ങനെ പറഞ്ഞു വിടാൻ പറ്റില്ല അമ്മേ ഞങ്ങൾ തമ്മിൽ എല്ലാം കഴിഞ്ഞു പോയി 😔
അമ്മ : എന്താടാ പറഞ്ഞത് നീ എന്താ കളിക്കുവാണോ
ആദി : കളിയൊന്നുമല്ല ഇനിക്കൊരു തെറ്റുപറ്റി പോയി ഇനി അവളെ ഉപേക്ഷിക്കുന്നത് ശെരിയാണോ പറ അവളെന്തെങ്കിലും കടും കൈ ചെയ്താൽ അമ്മയുടെ മോൻ അഴിക്കുള്ളിലാകും അത് അമ്മക്ക് കാണണോ
അമ്മ : ടാ സാമദ്രോഹി നീ എന്തൊക്കെയാടാ ഈ ചെയ്തു വച്ചേക്കുന്നെ ഇനി.. ഇനി..അവൾക്ക് വയറ്റിലെങ്ങാനും ഉണ്ടോടാ അതുകൂടിയെ ഞാൻ കേൾക്കാൻ ബാക്കിയുള്ളു
ആദി : ഇതുവരെ ഇല്ല 😔
അമ്മ : ഇതുവരെ ഇല്ലെന്നോ അപ്പൊൾ സാധ്യത ഉണ്ടല്ലെ ദൈവമേ ഈ പിശാച് എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലൊ ആ ലീല എങ്ങാനും അറിഞ്ഞാൽ അത് മതി ഈ നാട് മുഴുവൻ പാട്ടാകും എന്റെ മാനം പോയല്ലോടാ
ആദി : എന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന അത്രയൊന്നും വരില്ലല്ലൊ ഇത് ആരെങ്കിലും ചോദിച്ചാൽ വകയിലെ ബന്ധു ആണെന്ന് പറഞ്ഞാൽ മതി
അമ്മ : നീ മിണ്ടരുത് ആദി വകയിലെ പോലും തന്തയുടെ അല്ലേ വിത്ത് നീ ഇത് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു
ആദി : അച്ഛനെ ഒന്നും പറയല്ലേ ഞാൻ അല്ലേ തെറ്റ് ചെയ്തത്
അമ്മ : ഞാൻ പറയും എനിക്ക് അത്രക്ക് ദണ്ണമുണ്ടെടാ ഞാൻ നിന്നെ എങ്ങനെ വളർത്തിയതാ എന്നിട്ടിപ്പോൾ…
ആദി 🙁 സോറി അമ്മ വേറെ എന്ത് പറഞ്ഞാലും അമ്മ അവളെ ഇവിടെ നിർത്തില്ല എന്നെനിക്ക് അറിയാം അതുകൊണ്ട് പറഞ്ഞു പോയതാ സമയമാകുബോൾ എല്ലാ സത്യവും ഞാൻ അമ്മയോട് പറയാം )
അമ്മ : എന്താടാ ആലോചിക്കുന്നെ അവളെയും കൊണ്ടു എങ്ങോട്ട് പോകാം എന്നായിരിക്കും അല്ലേ
ആദി : അമ്മേ
അമ്മ : നീ തന്നെ ജയിച്ചെടാ എനിക്കിനി ഇതിൽ ഒന്നും ചെയ്യാൻ ഇല്ലല്ലൊ അവൾ ഇവിടെ തന്നെ നിന്നോട്ടെ പിന്നെ നിന്റെ മാമൻ അറിയുമ്പോൾ നീ തന്നെ എന്താന്ന് വെച്ചാൽ ചെയ്തോണം എന്നെ ഇനി ഒന്നിനും കൂട്ട് വിളിക്കരുത്
ഇത്രയും പറഞ്ഞു അമ്മ കതക് തുറന്ന് റൂമിന് പുറത്തേക്കിറങ്ങി അപ്പൊഴേക്കും രൂപ ബാഗുമെടുത്ത് പോകാൻ ഇറങ്ങിയിരുന്നു
അമ്മ : നീ ഇത് എങ്ങോട്ടാ
രൂപ : ഞാൻ പൊക്കൊളാം അവനെ ഒന്നും പറയല്ലെ
അമ്മ : നീ എങ്ങോട്ട് പോകും അച്ഛനെയും അമ്മയേയും എല്ലാം വെറുപ്പിച്ചില്ലെ ഇറങ്ങി പോയ ശേഷം നീ എന്തെങ്കിലും കടും കൈ ചെയ്താൽ അവന്റെ കൂടെ ഈ വയസ് കാലത്ത് ഞാനും അകത്താകും ഇവിടെ നിക്കാൻ വേണ്ടി വന്നതല്ലേ ഇവിടെ തന്നെ നിന്നോ ഞാനായിട്ട് ആരെയും തെരുവിലാക്കുന്നില്ല
ഇത്രയും പറഞ്ഞു അമ്മ തന്റെ റൂമിലേക്ക് പോയി
തുടരും….
ചെറിയ പാർട്ട് ആണെന്ന് അറിയാം പെട്ടെന്ന് എഴുതിയതാണ് നല്ല തിരക്കായി പോയി അതാണ് പാർട്ട് വരാൻ വൈകിയത് അടുത്ത പാർട്ട് വേഗം തരാം 💙💙💙