രൂപ പതിയെ ചായ ഗ്ലാസിലേക്ക് ഒഴിച്ചു
“നീ ഏതാ ”
പെട്ടെന്നാണ് രൂപ പിന്നിൽ നിന്നാ ശബ്ദം കേട്ടത് അവൾ പതിയെ തിരിഞ്ഞു നോക്കി അത് ആദിയുടെ അമ്മയായിരുന്നു
അമ്മ : ചോദിച്ചത് കേട്ടില്ലെ നീ ഏതാ ഇവിടെ എന്താ ചെയ്യുന്നെ
അമ്മ അല്പം പരിഭ്രാന്തിയോടെ രൂപയോട് ചോദിച്ചു
രൂപ : ( ദൈവമേ ആദിയുടെ അമ്മയാണെന്നാ തോന്നുന്നെ ഞാൻ എന്ത് പറയും അവനെ കാണുന്നില്ലല്ലൊ )
അമ്മ : നീ എന്താ ഊമയാണോ ടാ ആദി നീ ഇവിടെ ഉണ്ടോ😡
അമ്മ അല്പം ദേഷ്യത്തൊടെ വിളിച്ചു ചോദിച്ചു
അമ്മ : എടി സത്യം പറ നീ ആരാ ഞാൻ പോലീസിനെ വിളിക്കണോ
രൂപ : വേണ്ട ഞാൻ… ഞാൻ രൂപ ആദിയുടെ..
അവളുടെ പേര് കേട്ട അമ്മ ഒന്ന് നെട്ടി
അമ്മ : ( രൂപയോ ഇവളെ പറ്റിയാണോ അവൻ എന്നോട് പറഞ്ഞിരുന്നത് ദൈവമേ അവൻ ഇവളെ ഇറക്കിക്കൊണ്ട് വന്നോ )
രൂപ : ഞാൻ..
പെട്ടെന്നാണ് അമ്മ ഗ്ലാസ്സിൽ ഒഴിച്ചു വച്ചിരിക്കുന്ന ചായ ശ്രദ്ധിച്ചത്
അമ്മ : ഓഹ് അപ്പോൾ നീ അടുക്കള ഭരണവും തുടങ്ങി അല്ലേ
രൂപ : അമ്മേ ഞാൻ..
അമ്മ : അമ്മയോ ദൈവമേ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ എടി അവൻ വിളിച്ചെന്ന് പറഞ്ഞു നീ ഇറങ്ങി വരുവോ അവന് എത്ര വയസ്സുണ്ടെന്നാ നിന്റെ വിചാരം ആരെങ്കിലും അറിഞ്ഞാൽ അതോടെ തീർന്നു നീ വേഗം വീട്ടിലെ നമ്പർ താ ഞാൻ വിളിച്ചു പറയാം
ഇത് കേട്ട രൂപ ഒന്നും മിണ്ടിയില്ല
അമ്മ : നീ എന്താ ഒന്നും മിണ്ടാത്തെ ഇവിടെ നിക്കാൻ പറ്റില്ല ഞാൻ വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോയി വിടാം നിന്റെ വീട് എവിടെയാ
രൂപ : വേണ്ട ഞാൻ പൊക്കൊളാം
“രൂപേ നിനക്ക് ദോശ ഇഷ്ടമുണ്ടല്ലൊ അല്ലേ ”
പെട്ടെന്നാണ് ഇതും പറഞ്ഞുകൊണ്ട് ആദി വീട്ടിലേക്ക് കയറി ചെന്നത്.. ചെന്നപാടെ അവൻ കണ്ടത് അമ്മയെയാണ്