വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10
World Famous Haters Part 10 | Author : Fang leng
[ Previous Part ] [www.kkstories.com ]
രൂപ അപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല അവൾ ഏങ്ങിക്കൊണ്ടേയിരുന്നു
ആദി : ആ വോളിയം ഒന്ന് കുറക്കാമോ
രൂപ : എന്താ..
രൂപ പതിയെ കണ്ണുതുടച്ചുകൊണ്ട് ആദിയോടായി ചോദിച്ചു
ആദി : കരച്ചിലിന്റെ വോളിയം ഒന്ന് കുറക്കാൻ എനിക്ക് ഡ്രൈവിങ്ങിൽ ശ്രേദ്ധിക്കാൻ പറ്റുന്നില്ല
ഇത്രയും പറഞ്ഞു ആദി കുറച്ചു കൂടി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു
അല്പനേരത്തിനു ശേഷം ആദി തന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ
“ടീ ഇറങ്ങി ആ ഗേറ്റ് തുറക്ക് ”
ബൈക്ക് നിർത്തിയ ശേഷം ആദി രൂപയോടായി പറഞ്ഞു
രൂപ : എന്താ
ആദി : നിനക്കെന്താ ചെവിയും കേൾക്കില്ലേ ഇറങ്ങി ആ ഗേറ്റ് തുറക്കാൻ
ഇത് കേട്ട രൂപ ബൈക്കിൽ നിന്നിറങ്ങിയശേഷം ഗേറ്റ് തുറന്നു
ആദി പതിയെ ബൈക്ക് വീടിനു മുറ്റത്തേക്കു കയറ്റി ശേഷം ഗേറ്റിനു പുറത്തു തന്നെ നിൽക്കുന്ന രൂപയെ ഒന്നു നോക്കി
ആദി : നിന്നോട് വരാൻ ഇനി പ്രേത്തേകം പറയണോ 😡
ഇത് കേട്ട രൂപ മടിച്ചു മടിച്ചു ആദിയുടെ അടുത്തേക്ക് എത്തി
ആദി : എന്റെ വീടാ വാ
ഇത്രയും പറഞ്ഞു ആദി പതിയെ വീടിന്റെ ചുമരി നിടയിലായി വെച്ചിരുന്ന താക്കോൽ കയ്യിലെടുത്തു ശേഷം വാതിൽ തുറന്നു
ആദി : അകത്തോട്ട് വാ
രൂപ : ഇവിടെ വേറെ ആരുമില്ലേ
ആദി : ഇല്ല അമ്മ മാമന്റെ വീട്ടിലാ എന്താ പേടിയുണ്ടോ
രൂപ : കുറച്ച്
ആദി : എന്തോ.. അവൾക്ക് പേടിയാണ് പോലും പാതിരാത്രി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങാൻ നിനക്ക് ഒരു പേടിയുമില്ലായിരുന്നല്ലോ അല്ലേ മിണ്ടാതെ വന്ന് കയറെടി ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നു മില്ല😡
ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു അവളെ വീട്ടിനുള്ളിലേക്ക് കയറ്റി ശേഷം വാതിൽ കുറ്റിയിട്ടു