“പനിച്ചുകിടന്നാലുമെന്താ, നോക്കാന്‍ നീയുണ്ടല്ലോ…”
“അയ്യടാ… അപ്പൊ അതാണല്ലേ ഉദ്ദേശം….”
രാജി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവളുടെ ചുണ്ടുകള്‍ അക്ഷരം മെനയുന്നത് ജ്യോതി കൊതിയോടെ നോക്കിനിന്നു. അവളുടെ ചിന്ത ഈ ഒരൊറ്റ നിമിഷത്തിലേക്ക് ചുരുങ്ങി. ഇക്കണ്ട കാലങ്ങൾ മുഴുവന്‍ പ്രപഞ്ചം ഈ ഒരു നിമിഷത്തിന് വേണ്ടി മാത്രം രൂപം കൊടുത്തതാണെന്ന് അന്നേരം ജ്യോതിക്ക് തോന്നി.
അവൾ രാജിയെ ചുറ്റിപ്പിടിച്ചു. അവളുടെ കണ്ണുകളില്‍ സംശയവും ആശ്ചര്യവും നിറയുന്നത് ജ്യോതി കണ്ടു. അത് വകവെക്കാതെ ജ്യോതി തന്റെ മുഖം രാജിയുടെ മുഖത്തിനോട് അടുപ്പിച്ചു.
അവരുടെ ചുണ്ടുകള്‍ തമ്മിലുരഞ്ഞു!
ജനൽച്ചില്ലുകളിൽ കൊള്ളിയാൻ വെട്ടം കണ്ണുചിമ്മി….
നിമിഷത്തില്‍ നനവ് പടർന്നു…
ഇപ്പോള്‍ ഒരൊറ്റ ശ്വാസമാണ്…
******************************