ജ്യോതിയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. ഹൃദയം നെഞ്ചിൻകൂടിന് പുറത്തേക്ക് ചാടി മിടിക്കുന്നത് പോലെ… അവൾ ഭയത്തോടെ ഫൈസയെ നോക്കി. ദയനീയമായ ആ നോട്ടം ഫൈസ കണ്ടു… അവൾ തുടര്‍ന്നു,
“എന്റെ കല്യാണം ഉറപ്പിച്ചു…!!”
ജ്യോതി ഞെട്ടിത്തരിച്ചു പോയി. അവൾ അറിയാതെ വായ പൊത്തിപ്പിടിച്ചു. എല്ലാവരിലും അത്ഭുതമൂറുന്നത് ഫൈസ കണ്ടു.
“ഇതെപ്പഴാടീ…?! നീ നമുക്കൊന്നും ഒരു സൂചന തന്നില്ലല്ലോ…!”
ലീന പരിഭവപ്പെട്ടു.
“ഞാന്‍ പോലും പ്രതീക്ഷിച്ചില്ലടീ… ആള് ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഷഫീഖ്ന്നാണ് പേര്. കല്ല്യാണം ഉടനെയുണ്ടാകും. ആൾക്ക് അധികം ലീവില്ല. പോണേന് മുന്നേ നടത്തണംന്നാണ് അവർക്ക്. അതോണ്ട്… ”
ഫൈസ പറഞ്ഞുനിർത്തി…
ജ്യോതിക്ക് എന്ത് ചിന്തിക്കണമെന്നറിയില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിശേഷം. എന്ത് പറയണമെന്നറിയാതെ അവൾ ഫൈസയെ നോക്കിയിരുന്നു.
” അപ്പൊ ഇനി ചുമ്മാ സ്വപ്നം കണ്ട് നടക്കണ്ടല്ലോ…. ഇനി സ്വന്തമായിട്ട് ഒരാളെ കിട്ടാൻ പോവല്ലേ വേണ്ടപ്പോ വേണ്ടപ്പോ കളിക്കാന്‍… നിനക്കായിരുന്നല്ലോ മുട്ടി നിന്നിരുന്നത്”.
സൗമ്യ കളിയാക്കി ചിരിച്ചുകൊണ്ട് ഫൈസയെ തോളത്ത് പിടിച്ചു കുലുക്കി. അവളും ചിരിച്ചു. ആ ചിരിയുടെ ഒടുവിൽ ജ്യോതിയെ ഒരു നോക്കു നോക്കി. ജ്യോതിയും അവളെ നോക്കി. പിന്നെ ഒന്ന് പുഞ്ചിരിച്ചു.
” കാര്യങ്ങളെ പറ്റി വല്ല ഐഡിയയുണ്ടോ? ”
ലീന ചോദിച്ചു.
” എന്തിനെപ്പറ്റി? ”
” മാങ്ങാത്തൊലി…. എടീ… സെക്സിനെ പറ്റി… എന്തെങ്കിലുവൊക്കെ അറിയ്യോ?”
“കുറച്ചൊക്കെ…”
ഫൈസ ഒരല്പം നാണിച്ചു.
“അപ്പൊ നമ്മുടെ കൂട്ടത്തില്‍ ആദ്യത്തെ അനുഭവം കിട്ടാൻ പോവുന്നത് നിനക്കാണല്ലേ….!!!”
സൗമ്യ ആവേശത്തോടെ പറഞ്ഞു.
അപ്പോഴേക്കും ടീച്ചര്‍ വന്നു. ലെക്ച്ചറുകളൊന്നും ജ്യോതി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇടക്കിടെ ഫൈസയെ അവൾ പാളിനോക്കി. ഉച്ചയൂണിന്റെ നേരത്ത് ഇരുവരും പരസ്പരം ഒഴിഞ്ഞുമാറി നടന്നു. നേരിട്ടൊരു സംസാരത്തിന് രണ്ടുപേർക്കും കഴിയുന്നുണ്ടായില്ല. മഴ പെയ്തും തോർന്നുമിരുന്നു.
ജ്യോതിക്കും ഫൈസക്കുമിടയിലെ സമസ്യകളെ പറ്റി യാതൊരു സൂചനയുമില്ലാത്ത കൂട്ടുകാരികൾ കല്ല്യാണത്തിന്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ചയിലായിരുന്നു. ആ ചർച്ചകൾക്കിടയിലേക്ക് പലപ്പോഴും ജ്യോതിയും ഫൈസയും വലിച്ചിഴക്കപ്പെട്ടു. ആ സംസാരങ്ങളിൽ വീർപ്പുമുട്ടുമ്പോൾ ഇടക്കെപ്പോഴോ ജനലഴികൾക്കിടയിലൂടെ ജ്യോതി കണ്ടു, പുറകിലൊരു നേരിയ മഴയുടെ പശ്ചാത്തലത്തില്‍, ഇത്തിരി നനഞ്ഞ മുടിയും മുഖവുമായി രാജി…! ജ്യോതിക്ക് അപ്പോള്‍ തന്റെ ജീവശ്വാസം തിരിച്ചുകിട്ടിയതുപോലെ തോന്നി. എവിടെനിന്നോ ആത്മാർത്ഥമായൊരു പുഞ്ചിരി അവളിലുണർന്നു. രാജിയുടെ കണ്ണുകൾ ഇവിടെയെന്തോ തിരയുന്നുണ്ട്. ക്ലാസ് മുറിയുടെ വാതിൽക്കൽ അവൾ വന്ന് തന്നെ നോക്കിയപ്പോള്‍ ജ്യോതി അറിയാതെ തന്നെ എഴുന്നേറ്റ് നടന്നുപോയി.