ഒരേയൊരാൾ 4 [ഹരി]

Posted by

‘silhouettes of a dream…’

പണ്ടെന്നോ വായിച്ച് മറന്ന ഒരു ഇംഗ്ലീഷ് കവിതയുടെ വരികള്‍ രാജിയുടെ ഉള്ളിൽ മുഴങ്ങി.

ജ്യോതി തീൻമേശയിലെ ജഗ്ഗിൾ നിന്ന് അല്പം വെള്ളം എടുത്തു കുടിച്ചു. ഉയർത്തിപ്പിടിച്ച ജഗ്ഗിൾ നിന്ന് വായിലേക്ക് വീണ വെള്ളത്തിൽ അല്പം തുളുമ്പി ചുണ്ടും താടിയും കഴുത്തും നെഞ്ചും നനച്ച് മുലച്ചാലിലേക്കൊഴുകി. നനവുകൊണ്ട് ഒട്ടിയ വെളുത്ത തുണിക്ക് ഇപ്പോള്‍ ജ്യോതിയുടെ മുലയുടെ ആകൃതിയാണ്. രാജി അതൊരു നിമിഷം നോക്കി നിന്നു. പിന്നെ കുറച്ചു കൂടി ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പി.

“ഇവിടിരി…”

ബിരിയാണി നീണ്ട വിരലുകള്‍ കൊണ്ട് കുഴക്കുമ്പോൾ രാജി പറഞ്ഞു.

“എന്താ?”

“ഇവിടിരിക്കാൻ!”

ജ്യോതി ഒരു കസേര വലിച്ചിട്ട് ഇരുന്നു. രാജി ഒരു പിടി ബിരിയാണി എടുത്ത് ജ്യോതിക്ക് നേരെ നീട്ടി. ജ്യോതി സംശയത്തോടെ രാജിയെ നോക്കി. അത് കണ്ട രാജി പറഞ്ഞു,

“വാ തുറക്ക്. ഒന്നും കഴിക്കാണ്ട് കിടക്കണ്ട .”

അമ്പരപ്പോടെ ജ്യോതി ഒന്നുകൂടി കള്ളം പറഞ്ഞു,

“ഞാന്‍ കഴിച്ചിട്ടാ വന്നേ…”

നീട്ടിയ പിടി വിരലുകളടക്കം ജ്യോതിയുടെ വായിലേക്ക് രാജി കുത്തിക്കയറ്റി. കൈവലിച്ചപ്പോൾ രണ്ട് വറ്റ് രാജിയുടെ മടിയില്‍ വീണു. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ജ്യോതി ആകെ വിരണ്ടുപോയി.

” എന്നോട് കള്ളം പറഞ്ഞാലുണ്ടല്ലോ…!”

രാജി ദേഷ്യപ്പെട്ടു. ആ ദേഷ്യത്തില്‍ തന്നെ ഒരു ഉരുള ജ്യോതിക്ക് നീട്ടി. എന്നിട്ട് പറഞ്ഞു,

“മര്യാദക്ക് കഴിച്ചോ നീ. എനിക്കറിയാം നീ ഒന്നും കഴിച്ചിട്ടില്ലാന്ന്….”

ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല. പതിയെ ചുണ്ടുവിടർത്തി രാജിയുടെ വിരലുകളെ വരവേറ്റു. ഉരുള കൊടുത്ത് പിന്നോട്ട് വലിയുന്ന രാജിയുടെ വിരൽത്തുമ്പിനേയും ജ്യോതിയുടെ ചുണ്ടുകളേയും ഒരു തുപ്പൽനൂല് ചേർത്തുനിർത്താൻ നോക്കി. പിന്നെ നിസ്സാരമായി പൊട്ടിത്തകർന്നു. രാത്രിയുടെ നിശബ്‌ദതയിൽ ഇരുവരും ഒന്നും മിണ്ടിയില്ല. രാജി അനുജത്തിയെ ഊട്ടിക്കൊണ്ടിരുന്നു. ജ്യോതിയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. അതൊന്ന് തുടച്ചെടുത്ത്, രാജി തന്ന ചോറുമണികൾ വായിലിട്ട് ചവച്ച്, അവളെ നോക്കി അത്രയേറെ സ്നേഹത്തോടെ പുഞ്ചിരിക്കുമ്പോൾ ജ്യോതി മനസ്സിലോർത്തു,

‘രാജിയുള്ളതുകൊണ്ട് മാത്രം എനിക്കിപ്പോള്‍ പകലുകളേക്കാൾ രാത്രിയോടാണിഷ്ടം…’

ബിരിയാണി കഴിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ രാജി എഴുന്നേറ്റ് പോയി പാത്രം കഴുകി. ജ്യോതി വായ കഴുകി വന്ന് തീൻമേശയിൽ ചാരി രാജിക്ക് വേണ്ടി കാത്തിരുന്നു. അടുക്കളയില്‍ നിന്ന് വന്ന രാജി ജ്യോതിയെ കണ്ടിട്ട് ചോദിച്ചു,

Leave a Reply

Your email address will not be published. Required fields are marked *