ഇത്ത 8 [Sainu]

Posted by

ഇനി ഞാൻ പറഞ്ഞു തരണോ.

ആ എന്താണെന്നു തെളിച്ചു പറ.

ഷിബിലിക്ക ആരെയോ കൂട്ടി എവിടെയോ പോയി അതിനല്ലേ നിങ്ങൾ ഈ വിഷമിച്ചിരിക്കുന്നെ.

എടാ സൈനു അങ്ങേര് പോയത് നന്നായി ഇനി തിരിച്ചു വന്നില്ലേലും കുഴപ്പം ഒന്നും ഇല്ല…

അത് കേട്ടതും എന്റെ കണ്ണ് നെറ്റിയിൽ എത്തിയത് പോലെ തോന്നി എനിക്ക്..

അപ്പൊ ഇത്താക്ക് എല്ലാം അറിയുമോ. ആട അറിയാം. അതെങ്ങിനെ എന്റെ ഫോണിൽ നിന്നാണോ അറിഞ്ഞേ.

ഏയ്‌ അല്ലെടാ എനിക്ക് ഇത് ഇന്നലെ അറിയാം..

എന്നിട്ടെന്താ ഇത്താക് ഒരു വിഷമവും ഇല്ലാതെ..

എടാ നമ്മളെ വേണ്ടാത്തവരെ കുറിച്ച് നമ്മൾ സങ്കട പെട്ടിരുന്നിട്ടു എന്ത് കാര്യം. അയാൾ അയാൾക്കിഷ്ടമുള്ളവളുടെ കൂടെ പോയി.

ഇത് ഇന്നും ഇന്നലെയും ഒന്നുമല്ല അവര് തുടങ്ങിയിട്ട് കുറെ കാലമായി. നിനക്കറിയുമോ ഞാനിവളെ പ്രസവിക്കുന്നതിന് മുന്നേ എനിക്കറിയാം അങ്ങേർക്കു ഇങ്ങിനെ ഒരു ബന്ധമുണ്ടെന്നും എല്ലാത്തരത്തിലും അയാളും അവളും അവിടെ ജീവിക്കുക യാണന്നും എല്ലാം……

എന്നിട്ടെന്തേ ഇത്ത ഇത് നേരത്തെ ആരോടും പറയാതിരുന്നേ.

ഞാൻ നിന്നോട് ഇതിന്റെ സൂചന തന്നിരുന്നു ഇന്നലെ

ഓർമ്മയുണ്ടോ എന്റെ സൈനുവിന്.

എടാ അത് കുറയെ പറയാനുണ്ട് എന്റെ ജീവിതത്തെ കുറിച്ച് ഞാൻ നിനക്ക് അതെല്ലാം പറഞ്ഞു തരാം

ഇന്നല്ല ഒരു രണ്ടു ദിവസം കൂടി കഴിയട്ടെ. എന്റെ ചെറുപ്പം മുതലുള്ളത് നിനക്ക് മുന്നിൽ ഞാൻ തുറന്നു തരാം..

സന്തോഷമെന്നത് എന്റെ ജീവിതത്തിൽ അനുഭവിക്കാൻ തുടങ്ങിയത് നിന്റെ കൂടെ കഴിഞ്ഞ ഈ കുറച്ചു ദിവസങ്ങളിൽ ആയിരുന്നു.. സൈനു നിന്നെ കണ്ടു മുട്ടുന്നതിന്നു മുന്നേ എനിക്കൊരു ജീവിതം ഉണ്ടായിരുന്നു എന്റെ സ്വപ്നങ്ങളെ ഇല്ലാണ്ടാക്കിയ നിന്റെ ഇലയുടെ കൂടെ അതിനു മുന്പേ കഷ്ടപ്പാട് മാത്രം നിറഞ്ഞ ഞങ്ങളുടെ കുട്ടിക്കാലം. എല്ലാം ഞാൻ നിനക്ക് പറഞ്ഞു തരാം.

സൈനു. അതെല്ലാം ഞാൻ അനുഭവിച്ചത് കൊണ്ടാണ് നിന്റെ ഈ സ്നേഹം എനിക്ക് കിട്ടി തുടങ്ങിയപ്പോൾ ഞാൻ എന്നെ തന്നേ മറന്നു പോയെ.

അത് കൊണ്ട് കൂടിയ നിന്നെ മറ്റൊരാൾ സ്നേഹിക്കുന്നതും നീ മറ്റൊരാളെ സ്നേഹിക്കുന്നതും എനിക്ക് ഇഷ്ടമല്ലാത്തത്.

Leave a Reply

Your email address will not be published. Required fields are marked *