അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ലായിരുന്നുവത്രേ മൂന്നാല് കൊല്ലമായത്രേ.
ആ നാറിക്കു ഇതിന്റെ വല്യ ആവിശ്യമുണ്ടായിരുന്നോ.
സലീനയെ കണ്ടാൽ വേറെ ഒന്നിനെ തേടി പോകുമോ ഏതെങ്കിലും ഒരുത്തൻ..
സത്യമാണോ റമീസെ.
എടാ സത്യമാണെടാ.
നീ അന്വേഷിച്ചോ.
അതേടാ ഞാനും നിന്റെ ഉപ്പയും എല്ലാരും വാണിംഗ് കൊടുത്തതായിരുന്നു വീണ്ടും ഇത്ര പെട്ടെന്ന്. അങ്ങേര് ഇങ്ങിനെ ചെയ്യുമെന്ന് തോന്നിയില്ല.
ആ നാറിയെ കൊണ്ട് ഞങ്ങക്ക ഇവിടെ ഒരു സമാധാനം ഇല്ലാത്തതു.
വല്ല ആഗ്രഹമുണ്ടെങ്കിൽ പോയി കാര്യം സാധിച്ചു വരുന്നതിനു പകരം.
അല്ല ഏതു രാജ്യക്കാരിയാ.
അന്ന് ഞങ്ങൾ പിടിച്ചത് അവരുടെ അതാടെ നിന്റെ ഉപ്പാന്റെ കമ്പനിയിൽ വർക്ക് ചെയ്തിരുന്ന ഒരു പെണ്ണാ. നാട്.. മൊറൊക്കൊയോ മറ്റോ ആയിരുന്നു.
അപ്പൊ ഇത് അതല്ലേ.
ആ അതുതന്നെയാ.
നിന്റെ ഉപ്പാന്റെ കമ്പനിയിൽ നിന്നും കുറച്ചു പണവും കൊണ്ട അവൻ പോയിരിക്കുന്നതു.
ഉപ്പ കുറെ പറഞ്ഞു.
കമ്പനിയുടെ ഇടപാട് ഉപ്പ കൊടുക്കാന്നു സമ്മതിച്ചിട്ടുണ്ട്.
ഞാൻ അന്നേ പറഞ്ഞതാ നിന്റെ ഉപ്പാനോട് ഇവന്റെ കാര്യം ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണെന്നു.
ഹാ അല്ല അതൊക്കെ പോട്ടെ നിന്റെ കാര്യങ്ങൾ ഒക്കെ എങ്ങിനെ പോകുന്നെടാ ഇപ്പോ അടിക്കാറൊന്നും ഇല്ലേ
ഇല്ലടാ
അതൊക്കെ നിർത്തിയില്ലേ.
ഹ്മ്മ് ആര് നീയോ.
ഇല്ലെടാ അതൊക്കെ ഒരു സമയത്തു അല്ലെ.
എടാ അടുത്തമാസം ഞാൻ വരും. ഇനിയിപ്പോ നിനക്കാവിശ്യമില്ലല്ലോ
എനിക്ക് വേണ്ട മോനെ.
എന്നാൽ നടക്കട്ടെടാ ഞാൻ ഡ്യൂട്ടിയിലാ.
ഈ നേരത്തും ഡ്യൂട്ടിയുണ്ടോ.
ഇവിടെ എന്തു നേരം. അതൊക്കെ നാട്ടിലല്ലേ ഇവിടെ അങ്ങിനെ കണക്കൊന്നും ഇല്ല
മോനെ ഇത് ഗൾഫാ ഈത്തപ്പഴം മാത്രമല്ല ഇവിടെ പഴുക്കാറ്. ഞങ്ങളെ പോലുള്ള പ്രവാസികളും
ഇവിടെ കിടന്നു പഴുത്തോണ്ടിരിക്കുകയാ.
നിനക്ക് കിട്ടിയ പോലെ ഒരു ബാപ്പാനെ അല്ലല്ലോ മോനെ ഞങ്ങൾക്ക് കിട്ടിയത്.
ഇരുപതാമത്തെ വയസ്സിൽ വന്നതാ ഇപ്പൊ 6 കൊല്ലായി. പ്രവാസം തുടങ്ങിയിട്ട്.
ഓക്കേ ടാ ഞാൻ പറഞ്ഞു ചടപ്പിക്കുന്നില്ല എന്ന ശരി വരുമ്പോൾ കാണാം എന്ന് ഒരു മെസ്സേജും അയച്ചു അവൻ ഓൺലൈനിൽ നിന്നും പോയി.