എന്ന് കരുതി ഫോൺ നോക്കിയപ്പോൾ പണ്ടാരമടങ്ങാനായിട്ട് ഫോൺ ഇത്തയുടെ കയ്യിലല്ലേ ഉള്ളെ.
ഞാൻ തായേ പോയി ഇത്തയോട് ഇത്ത എന്റെ ഫോൺ എന്തിയെ.
അതെന്തിനാ നിനക്ക്.
ഞാൻ വരുമ്പോൾ കൊണ്ട് വരാം.
ഇത്ത അർജന്റ് ആയിട്ട് എനിക്കൊരു കാൾ ചെയ്യണം പ്ലീസ് എന്റെ ഇത്തയല്ലേ.
അങ്ങിനെ ഒക്കെ കെഞ്ചി കെഞ്ചി ഞാൻ ഫോണും വാങ്ങിച്ചോണ്ട്. മുകളിലേക്കു പൊന്നു.
റൂമിൽ കയറി കിടന്നുകൊണ്ട് ഞാൻ റമീസിന് വാട്സാപ്പിൽ മെസ്സേജ് അയച്ചു.
ഹായ്
ഹായ്ടാ.
എന്താ ഒരു മെസ്സേജ്.
സാധാരണ ഞാനങ്ങോട്ടു അയച്ചാലും റിപ്ലേ തരാത്ത ആളാണല്ലോ.
ഏയ് ഒന്നും ഇല്ല.
അല്ലല്ല എന്തോ ഉണ്ട് നീ പറ.
ഇല്ലെടാ ഞാൻ വെറുതെ ഫോണിൽ നോക്കി ഇരുന്നപ്പോൾ നിന്റെ നമ്പർ കണ്ടു അപ്പൊ വിശേഷങ്ങൾ ഒക്കെ അറിയാൻ വേണ്ടി. മെസേജ് അയച്ചതാ.
ഹോ ഇപ്പോയെങ്കിലും ഓർത്തല്ലോ.
എന്തൊക്കെ ആയി നിന്റെ പഠിത്തം.
കുഴപ്പമില്ല ഇങ്ങിനെ പോണ്.
ഹ്മ്മ സുഖമല്ലേ
അതേ സുഖമാണ്
ഞാൻ ഒരു കാര്യം അറിയാൻ വേണ്ടിയായിരുന്നു മെസ്സേജ് അയച്ചത്..
ഹാ അങ്ങിനെ പറ അതാണ് ആലോചിച്ചേ ഇവനെന്താ ഈ നേരത്ത് എന്ന്.
കാര്യം പറ.
നിനക്കറിയാമോ.
എന്താടാ നീ കാര്യം പറ.
അല്ല ഉപ്പ വിളിച്ചിരുന്നു ഉമ്മാക്ക്
അതിനു
അവിടുത്തെ ആരെയോ പറ്റിയ സംസാരിചോണ്ടിരുന്നത് ഞാൻ ചോദിച്ചിട്ട് ഉമ്മ ഒന്നും പറഞ്ഞില്ല അതാണ് നിന്നോട് ചോദിച്ചാൽ അറിയാൻ പറ്റും എന്ന് കരുതിയ.
ആരെ പറ്റിയ സൈനു നിനക്കറിയേണ്ടത്.
അതാണെടോ എനിക്കും അറിയാതെ.
എന്തായിരുന്നു വിഷയം എന്നറിയാമോ.
എന്തോ കുഞ്ഞിനേയും മോളെയും പറ്റിയെല്ലാം പറയുന്നത് കേട്ടു.
ഏതു കുഞ്ഞിനെ പറ്റി.
എന്ന് പറഞ്ഞോണ്ട്
ഓ അതാണോ കാര്യം അത് നമ്മുടെ
ഷിബിലിയെ പറ്റി ആയിരിക്കും.
ഷിബിലിക്കാക്ക് എന്തു പറ്റി.
അതോ നീ ആരോടും പറയാൻ നിൽക്കേണ്ട നീ അറിഞ്ഞതായി ഭാവിക്കും വേണ്ട.
എടാ ഷിബിലി ഒരു പെണ്ണിനേയും കൊണ്ട് കുവൈറ്റിലേക്കെന്ന് പറഞ്ഞു പോയത് വേറെ ഏതോ രാജ്യത്തെക്കാണെന്നോ അതോ കുവൈറ്റിലേക്കു തന്നേ ആണെന്നോ ഒക്കെ ഇവിടെ ഒരു സംസാരം നടക്കുന്നുണ്ട്.