ഹ്മ്മ്.
ഇല്ല ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില പാവം.
അമ്മായി എന്തു ചെയ്യാനാ ഇക്ക. അമ്മായിടെ അവസ്ഥ നിങ്ങൾക്കറിയില്ലേ..
അതിനു അതിനെ കൊണ്ട് തന്നേ നിൽക്കാൻ വയ്യ. ഇനി ഇതുങ്ങൂടി അറിഞ്ഞാൽ. ആ കാര്യത്തിലും എനിക്ക് പേടിയുണ്ട്.
ഇല്ല ഞാൻ പറയാനൊന്നും നിക്കുന്നില്ല.
അപ്പോ ഇത്തയെ സംബന്ധിച്ച കാര്യമാ. എന്താണാവോ..
എന്തായാലും ഒന്നുടെ നോക്കാം.
ആ ശരി ഞാൻ നോക്കട്ടെ എന്നും പറഞ്ഞോണ്ട് ഉമ്മ ഫോൺ വെച്ചു.
ഞാൻ അറിയാത്തപോലെ അങ്ങോട്ടേക്ക് ചെന്നു.
എന്താണ് ഉമ്മ നിങ്ങടെ പുയ്യാപ്ല പറയുന്നേ.
പോടാ. അവന്റെ ഒരു തമാശ. മനുഷ്യൻ ഇവിടെ ആദി കേറി നിൽകുമ്പോഴാ.. അവന്റെ ഒരു തമാശ.
നിന്നെയൊക്കെ വിശ്വസിച്ചു എങ്ങിനെയാടാ ജീവിക്കുന്നെ. കുട്ടിയും പെണ്ണും ഉണ്ട് എന്നുള്ള വിചാരമില്ലാത്ത സാധനങ്ങൾ.
എന്ന് പറഞ്ഞോണ്ട് ചൂടായി..
അതിനിപ്പോ ഞാൻ എന്താ ചെയ്തേ.
ഹ്മ്മ് ഇനി നീ കൂടി ചെയ്യേണ്ടതുള്ളു ഒരുത്തനെ കൊണ്ട് തന്നേ ഇവിടെ ആദി കയറി നിൽക്കുവാ.
എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ വഴക്ക് പറഞ്ഞു.
ഞാൻ പിന്നെ ഒന്നിന്നും നിൽക്കാതെ അവിടെ നിന്നും പൊന്നു.
എന്താണാവോ എന്നുള്ള ആദി എന്നെയും പിടികൂടിയിരുന്നു..
എന്താണെന്നു ഉമ്മ പറയുന്നുമില്ല ആകെ ടെൻഷനോട് ടെൻഷൻ.
ഞാൻ മുകളിലേക്കു വന്നു കൊണ്ട്.
ആരോടാ എന്താണ് എന്ന് വെച്ച ചോദിക്കുക എന്നാലോചിച്ചപ്പോ എന്റെ തലയിൽ ഒരു വെളിച്ചം വന്നു.
ഗൾഫിലെ കാര്യമാണ് പറയുന്നത്.
അപ്പൊ ഗൾഫിൽ ഉള്ള ആരോടെങ്കിലും അന്വേഷിച്ചാൽ വിവരം കിട്ടും.
ആരോട് അന്വേഷിക്കും ആ റമീസിനോട് ചോദികാം
റമീസെന്ന് പറയുന്നവൻ ഉമ്മയുടെ മൂത്ത ആങ്ങളയുടെ മകൻ എനിക്ക് ചേട്ടൻ ആയി വരും.. അവനോടു പിന്നെ ഫ്രീ ആയി ഇടപഴകുന്നത് കൊണ്ട് അവൻ അറിയുന്ന വിഷയം ആണേൽ അവനിൽ നിന്നും കിട്ടും വിവരങ്ങൾ എല്ലാം.
ഈ റമീസ് എന്നേക്കാൾ മൂത്തവനാണ് അവൻ വരുമ്പോയെല്ലാം കുപ്പി വാങ്ങിച്ചോണ്ടാ വരാറ് അത് ഞങ്ങൾ രണ്ടാളും അടിക്കാറും ഉണ്ട് നല്ല കമ്പനി ആയതോണ്ട് തന്നേ അവനുമായി ചേട്ടൻ അനിയൻ ബന്ധമല്ലായിരുന്നു..
അവനോടു തന്നേ ചോദിക്കാം.