ഉമ്മ അതെടുത്തു ഉപ്പയായിരുന്നു വിളിച്ചത്.
ഉ പ്പയുടെ സംസാരം ഒന്നും കേൾ ക്കാൻ കഴിഞ്ഞില്ല ഉമ്മ പറയുന്നത് മാത്രം കേട്ടു. പിന്നെ ഉമ്മയുടെ മൂളലും..
ഉമ്മ പറയുന്നത് ഞാൻ വിവരിക്കാം.
ഹലോ.
?????
എന്തൊക്കെയുണ്ട് വിശേഷം..
???????
അവനെന്തു പറ്റി.
????????
ചെ നിങ്ങൾ വെറുതെ എന്റെ കുട്ടിയെ പറ്റി വേണ്ടാത്തതൊന്നും പറയണ്ട..
??????
ഇല്ല ഇക്ക ഞാൻ വിശ്വസിക്കില്ല.
???????????
അവനങ്ങിനത്തെ ആളല്ല.
?????????
നിങ്ങൾ എങ്ങിനെ അറിഞ്ഞു???
ഹ്മ്മ്
അവർ വെറുതെ അവനെപ്പറ്റി പറഞ്ഞതാണെങ്കിലോ…
ഇക്ക ഒരുമിനിട്ടു ഞാൻ റൂമിലേക്ക് പോകട്ടെ..
?????
ആ ഇനി പറ അവൻ അങ്ങിനെ ചെയ്യുമോ ഇക്ക.
പാവം നിങ്ങൾ പറഞ്ഞത് ശരിയാണെൽ അവളിതെങ്ങിനെ സഹിക്കും.
ആ കുഞ്ഞിന്റെ അവസ്ഥ.. അതിന്റെ മുഖം കണ്ടോണ്ട് അവനിതിനെങ്ങിനെ തോന്നി എന്റെ ദൈവമേ..
.???????
ഞാൻ ആകെ പേടിച്ചു ആരെ പറ്റിയാണ് ഉമ്മയും ഉപ്പയും പറയുന്നത് എന്നെയും ഇതയെയും കുറിച്ചാണോ..
എന്തായാലും കേട്ടു നോക്കാം.
ഒരു പെൺകുഞ്ഞല്ലേ അവന്നു.
ഹാവു പാതി സമാധാനമായി..
എന്നെ കുറിച്ചല്ല എനിക്ക് കുഞ്ഞില്ലല്ലോ. എന്ന് സ്വയം പറഞ്ഞോണ്ട് ഞാൻ ബാക്കികൂടി കേൾക്കാനായി ഉമ്മ കാണാതെ ഒളിഞ്ഞു നിന്നു.
ന്നാലും ഇക്ക അവന്റെ ഒക്കെ വിചാരം എന്താ. ഈ പെണ്ണിനേയും കുഞ്ഞിനേയും അവൻ ഓർത്തില്ലല്ലോ.
അവനെ കുറിച്ച് ഞാൻ ഇങ്ങിനെ ഒന്നുമല്ല കരുതിയത്.
ഇവിടെ വന്നാൽ അവന്നു എന്തൊരു സ്നേഹമ അവളോടും കുഞ്ഞിനോടും..
ഏയ് അവളറിഞ്ഞിട്ടില്ല എന്നു തോനുന്നു.
അറിഞ്ഞാൽ അവളിതെങ്ങിനെ സഹിക്കും.. അവളും ഒരു പെണ്ണെല്ലേ കേട്ടിട്ട് നമുക്ക് സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞിനേയും കണ്ടോണ്ടു എന്ന് പറഞ്ഞു കൊണ്ട് ഉമ്മ കരയുന്നുണ്ടായിരുന്നു.
ഏയ് അവളറിഞ്ഞിട്ടില്ല. അറിഞ്ഞാൽ ആരായാലും സഹിക്കില്ല.
അതിനായിരുന്നോ അവൻ നിങ്ങടെ അടുത്ത് നിന്നും മാറിയെ.
???????????
അപ്പൊ നിങ്ങളറിഞ്ഞില്ലേ.
?????????????
ഇത്രക്കെല്ലാം ആയിട്ടും നിങ്ങളറിഞ്ഞില്ലേ..
ഏയ് ഞാനിതെങ്ങിനെയാ അവളോട് പറയുക..
അവളെന്താ ചെയ്യുക എന്നറിയില്ല.
എന്താ ഇവള് പോരാഞ്ഞിട്ടാണോ അവൻ ചെ…