പഠിക്കാൻ തന്നേ നേരം ഇല്ല അപ്പോഴാണ് അവളുടെ ഒരു പ്രണയം.
എന്നിട്ടാണോ നിയെന്നെ ക്ലാസ്സിലിരുന്നു എത്തിനോക്കുന്നത്.
ആര് ഞാൻ എത്തി നോക്കിയെന്നോ ആരെ നിന്നെ.
ഹലോ ഇങ്ങോട്ട് നോക്കിയേ.
നീയല്ലേ ക്ലാസ്സിലിരുന്നു എന്നെ പാളി നോക്കി കൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോ ഞാൻ എത്തി നോക്കി എന്നായോ.
ആ അതൊക്കെ പോട്ടെ.
നീയെന്തിനാ എന്റെ ഫോണിലേക്കു ഇങ്ങിനെ വിളിച്ചോണ്ടിരുന്നേ.
നിന്നോട് സംസാരിക്കാനായിട്ട് വേറെ എന്തിനാ വിളിക്കുന്നെ.
എന്താണാവോ ഇത്ര സംസാരിക്കാനുള്ളത്.
നീയെന്താ സൈനു എന്നെ മനസ്സിലാക്കാതെ..
അല്ല അതാരാ നിന്റെ ഫോൺ എടുത്തു എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്..
ഉമ്മ ആയിരിക്കും. വേറെ ആരാ എന്റെ വീട്ടിലുള്ളത്. ഞാനും ഉമ്മയും അല്ലേ വീട്ടിലുള്ള.
നിന്റെ ഉമ്മയല്ല അതുറപ്പ.
നിന്റെ ഉമ്മയോട് ഞാൻ സംസാരിച്ചത് ആണ് അവരുടെ ശബ്ദം അല്ലല്ലോ.
ഹോ അതോ അതെന്റെ ഇത്തയായിരിക്കും.
അതാരാ ഇത്ത
അത് സലീന ഇത്ത.
അത് മനസ്സിലായി പേരൊക്കെ ഞാൻ ചോദിച്ചറിഞ്ഞു.
അവരെന്താ നിന്റെ വീട്ടിൽ.
എന്റെ ഉമ്മാന്റെ വകയിൽ ഒരു ആങ്ങളയുടെ മരുമോള.
അതിനിപ്പോ നിനക്കെന്താ..
അല്ല നിന്നെ പറ്റി പറയുമ്പോ ആയിരം നാവാണല്ലോ അവർക്ക്.
ഇല്ലാണ്ടിരിക്കുമോ. അവരെന്റെ സ്വന്തമല്ലേ. എന്താ പറഞ്ഞെ
അവരെന്റെ സ്വന്തമല്ലേ എന്ന്.
എന്തു അർത്ഥത്തിൽ ആണ് നീ സ്വന്തമെന്നു പറഞ്ഞെ.
എല്ലാ അർത്ഥത്തിലും.
എന്തെ.
ഹോ അതാണോ നീ എന്നെ അടുപ്പിക്കാത്തത്.
അപ്പോഴാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായെ.
അമീന അവരെന്റെ ഇക്കാന്റെ വൈഫ അപ്പൊ പിന്നെ എന്റെ സ്വന്തക്കാരല്ലേ..
അതാണ് ഞാൻ പറഞ്ഞത്.
നീ എന്താ മനസ്സിലാക്കിയിരിക്കുന്നെ എന്ന് എനിക്കറിയില്ല.
ഹോ അങ്ങിനെ ആണോ.
അവര് നിന്റെ കാര്യങ്ങൾ എല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു എന്നോട്.
എന്നിട്ട് നീയെന്താ പറഞ്ഞെ.
എന്താ പറയേണ്ടത്.
ഞാനിങ്ങനെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി എന്ന്
അത് പറഞ്ഞപ്പോ അവര് ഒരു ചിരിയെടാ.
അതെന്തിനായിരിക്കും അവരങ്ങനെ ചിരിച്ചത്.
എനിക്കറിയാമോ
അവർക്കല്ലേ അറിയൂ…
പിന്നെന്തൊക്കെ ചോദിച്ചു അവര്
നിന്നോട്.
നീ കോളേജിൽ എങ്ങിനെയാണ് ആരൊക്കെയാണ് ഫ്രണ്ട്‌സ് ആരോടൊക്കെ സംസാരിക്കാറുണ്ട്