ക്യാഷ് ഉണ്ടല്ലോ അല്ലെ..
ആ ഉണ്ട് ഉമ്മ.
അത് കേട്ടു ഇത്ത ചിരി അടക്കി പിടിച്ചോണ്ട് നിന്നു.
അതിനു ഞാൻ ഉമ്മ കാണാതെ ഇത്തയെ നോക്കി പല്ലിളിച്ചു കാണിച്ചോണ്ട് നിന്നു.
ഉമ്മ അകത്തേക്ക് പോയ ഉടനെ ഇത്ത അടുത്തേക്ക് വന്നു.
നീ എന്നോട് പല്ലിളിച്ചിട്ടെന്താടാ കാര്യം ഉമ്മ പറഞ്ഞത് കേട്ടു എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലെടാ..
എന്തോരം കോപ്രായങ്ങൾ ക്കാട്ടുന്ന ചെക്കനാ. കണ്ടില്ലേ ഉമ്മയുടെ മുൻപിൽ കിടന്നു പരുങ്ങുന്നത്.
അതിനു ഇത്താക്ക് എന്താ എന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞു ഞാൻ ദേഷ്യത്തോടെ നോക്കി.
ഹോ ഇനി എന്നോട് ദേഷ്യപ്പെടേണ്ട ഞാനൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല എന്താ പോരെ.
ഹോ എന്നാൽ ഇത്ത പോയി ഇത്താന്റെ പണി നോക്കാൻ നോക്ക്. എന്ന് പറഞ്ഞു ഞാൻ മോളെയും കൂട്ടി വണ്ടിയിലേക്ക് കയറി.
ഞങ്ങൾ പോകുന്നതും നോക്കി ഇത്ത നിന്നു.
ഞാൻ വണ്ടിയെടുക്കുമ്പോൾ വീണ്ടും ഇത്തയെ നോക്കി പല്ലിളിച്ചു കാണിച്ചോണ്ട് വണ്ടി മുന്നോട്ടെടുത്തു
അത് കണ്ടു ഇത്ത ചിരിച്ചോണ്ട് അവിടെ നിന്നു.
ഞാനും മോളും കടയിലെത്തി എല്ലാ സാധനങ്ങളും വാങ്ങി. മോൾക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊണ്ട് ഇറങ്ങാൻ നേരം ആണ് ഞാൻ അത് കണ്ടത് കടയിലെ ഷെൽഫിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നു തേൻ കുപ്പികൾ.. സൈനു എന്നെ കൊണ്ട് പോ നിനക്ക് ഇനി ഞങ്ങളെ ഉപകാരപെടും എന്ന് ആ തേൻ കുപ്പികൾ പറയുന്നപോലെ ഒരു ഫീൽ.
ബില്ലടച്ചു കഴിഞ്ഞിരുന്നു അപ്പോൾ ഞാൻ. അതേതായാലും നന്നായി എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അതിൽ നിന്നും രണ്ടെണ്ണം എടുത്തു വീണ്ടും ബില്ല് അടച്ചു കൊണ്ട് ഞങ്ങൾ ഞാനും മോളും തിരിച്ചു വീട്ടിലെത്തി..
മോളുടെ കയ്യിലെ ഐസ് ക്രീം കണ്ടു ഇത്ത. എടാ ഞങ്ങൾകൊന്നും ഇല്ലെ ഐസ്ക്രീം ഇവൾക്ക് മാത്രമേ നീ വാങ്ങിയുള്ളൂ എന്ന് ചോദിച്ചു.
നല്ലകുട്ടിയല്ലേ ഉമ്മച്ചിക്ക് കുറച്ചു താ മോളെ എന്ന് പറഞ്ഞു ഇത്ത മോളോട് കെഞ്ചുന്നത് കണ്ടു.
മോൾ ഇത്താക്ക് കൊടുക്കാതെ എനിക്ക് നീട്ടി കൊണ്ട് എന്റെ വായിൽ ഐസ്ക്രീം വെച്ചു തന്നു.