ഉമ്മാക്ക് ഞാനിവിടെ ഇത്രയും കാലം ഉണ്ടായിട്ടും എന്നോട് ഇല്ലാത്ത സ്നേഹമാണല്ലോ അവളോട്.
പോടാ അവൾ കുട്ടിയല്ലേ. ഹാ മറക്കണ്ട അവൾക്കു വേണ്ടത് എന്താണോ അതെല്ലാം വാങ്ങിച്ചോ.
ഇപ്പൊ അവൾക്കു ഒന്നും വേണ്ടി വരില്ല നാളെ രാവിലെ എണീക്കുമ്പോൾ അവൾക്ക് ബിസ്ക്കറ്റ് നിര്ബന്ധമാണ്.. വെറുതെ അവളെ കരയിപ്പിക്കേണ്ട എന്നും പറഞ്ഞു..
ഓക്കേ എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയതും ഇത്തയും മോളും എന്റെ മുന്നിൽ വന്നു.
അല്ല ഉറങ്ങിയില്ലേ മോളു എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ എടുത്തു..
അവളിപ്പോ എണീറ്റതെ ഉള്ളു.
അവിടെ എന്നെ കിടക്കാൻ സമ്മതിക്കണ്ടേ അപ്പൊ ഞാനിങ്ങോട്ട് കൊണ്ട് വന്നതാ.
അതേതായാലും നന്നായി മോളെ.എന്ന് പറഞ്ഞു ഉമ്മ ഇത്തയോട്.
മോളു അങ്കിളിന്റെ കൂടെ പോകണോ എന്ന് ചോദിച്ചു..
അതിനവൾ തലയാട്ടി..
എന്നാൽ ഇവളെയും കൊണ്ട് പൊയ്ക്കോ എന്നിട്ട് അവൾക്കിഷ്ടമുള്ളത് വാങ്ങിച്ചോണ്ട് പോരെ രണ്ടാളും കൂടി എന്നുപറഞ്ഞു.
അവൾ ചാടി എന്റെ ദേഹത്തു പറ്റി.
അതുകണ്ട ഇത്തയും ഉമ്മയും ചിരിച്ചു കൊണ്ടിരുന്നു..
അല്ല മോൾ എങ്ങോട്ടാ പോണേ അങ്കിളിനെ വിടാതെ പിടിച്ചോണം എന്നാലേ അങ്കിളിനെ നിനക്ക് കാണാൻ പറ്റു. ഇല്ലേൽ നിന്നെയും പറ്റിച്ചു അങ്കിൾ മുങ്ങി കളയും എന്ന് ഉമ്മ മോളോട് പറഞ്ഞോണ്ടിരുന്നു.
അതവൾ നോക്കിക്കൊള്ളും അമ്മായി ഇനി ഇവന്നു എങ്ങോട്ടും മാറാൻ കഴിയില്ല.. അതിനവൾ വിടില്ല അമ്മായി. കണ്ടില്ലേ കള്ളി കയറി ഇരിക്കുന്നെ..
ഇതാരാണെന്ന വിചാരം അവൻ സാധനങ്ങൾ വാങ്ങിക്കാൻ പോകുകയാ നീ എന്തിനാ അവന്റെ മേലെ കയറി കൂടിയിരിക്കുന്നെ.
അവൾ പോയി വരട്ടെ മോളെ കാറുമായി അല്ലെ അവൻ പോകുന്നെ പിന്നെന്താ. അല്ലെ മോളു.
എടാ നോക്കി പോകണം മോള് കൂടെ ഉള്ളതാ ഓർമയുണ്ടായിക്കോട്ടെ പിന്നെ നിന്റെ ഫ്രണ്ട്സിന്റെ കൂടെ ഒന്നും പോയി ഇരിക്കാൻ നിക്കേണ്ട വേഗം ഇങ്ങു പൊന്നേര്..
ആ ഉമ്മ ഞാനാരുടെ അടുത്തേക്കും പോകുന്നില്ല പോരെ. ഹാവു.
ആ എന്നാൽ നല്ലത് അല്ലേൽ..
ഇല്ല ഉമ്മ ഞാനുടനെ വരാം പോകുന്നു സാധനങ്ങൾ വാങ്ങുന്നു നേരെ വീട്ടിലേക്കു വരുന്നു പോരെ.
ആ വാചകം അടിക്കാതെ പോയിട്ട് വരാൻ നോക്ക് നീ..