വീണ്ടും ഒരു കുളിയൂടെ കുളിച്ചു കൊണ്ട് ഡ്രെസ്സെല്ലാം മാറി ഞാൻ പുറത്തേക്കു വന്നു..
ഫോണെടുത്തു നോക്കിയപ്പോൾ മിസ്സ് കാളിന്റെ പൂരം.
എല്ലാം നോക്കി ഉമ്മയുടെതായിരുന്നു കൂടുതലും പിന്നെ ഇത്തയും ഉപ്പയും കൂട്ടുകാരും..
ഒരുമോനെ ഉള്ളു അതിന്റെ സ്നേഹക്കൂടുതൽ കൊണ്ട് ഉമ്മാക്ക് ഞാൻ പോയി വരുന്നത് വരെ സമാധാനം കിട്ടിയുട്ടുണ്ടാകില്ല..
പിന്നെ ഉപ്പയുടെ കാര്യവും അത് തന്നെ..
വണ്ടിയെടുത്തു ഉമ്മയുടെ അടുത്തേക്ക് പോകാനായി ഇറങ്ങി.. വീണ്ടും ഉമ്മയുടെ കാൾ വന്നു.
അറ്റൻഡ് ചെയ്തു.
നീ എന്താ വിളിച്ചിട്ട് എടുക്കാതെ സൈനു നീ വന്നോ അതോ അവിടെ തന്നെ അങ്ങ് കൂടിയോ.
ഇല്ല ഉമ്മ ഞാൻ രാവിലെ വീട്ടിൽ എത്തി.
പിന്നെ എന്താ നീ വിളിച്ചു പറയാഞ്ഞേ.
ഞാനും സലീനയും എത്ര തവണ വിളിച്ചു എന്നറിയുമോ. ഞങ്ങൾ പേടിച്ചു പോയി.. പിന്നെ നിന്റെ ഫ്രണ്ട് ഒരുത്തനുക് ഉപ്പ വിളിച്ചു വിവരമറിഞ്ഞപ്പോയ സമാധാനം ആയെ.
ഉറക്കക്ഷീണം കാരണം വന്ന ഉടനെ ഉറങ്ങി പോയി ഉമ്മ അതാണ് നിങ്ങൾ വിളിച്ചപ്പോ അറിയാതിരുന്നേ..
ഇനി എപ്പോഴാണാവോ ഇങ്ങോട്ട് വരുന്നേ അതോ ഞാനിവിടെ തന്നെ അങ്ങ് കൂടേണ്ടി വരുമോ.
ഇല്ല ഞാനിപ്പോ വരാം ഉമ്മ റെഡിയായി കൊണ്ടിരിക്കുകയാ.
ആ ഇനി ധൃതി പിടിച്ചു വരാൻ നിൽക്കേണ്ട പതുക്കെ വന്നാൽ മതി.
കേട്ടോ
ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു കൊണ്ട്. ഞാൻ സലീനക്കും മകൾക്കും വേണ്ടി വാങ്ങിയ സാധനങ്ങൾ എല്ലാം എടുത്തു കൊണ്ട് നേരെ പുറപ്പെട്ടു..
നാല് ദിവസമേ കഴിഞ്ഞുള്ളു എങ്കിലും ഒരുപാട് മിസ്സ് ചെയ്തപോലെ തോന്നി
കാർ ഓടിക്കുമ്പോഴും എന്റെ മനസ്സ് അവരിലേക്ക് തന്നെ ആയിരുന്നു.
എത്രയും പെട്ടെന്ന് എത്തിച്ചേരണം എന്നുണ്ട് എന്നാൽ ഉമ്മയുടെ വാക്ക് അനുസരിക്കാതിരിക്കാനും വയ്യ.
അങ്ങിനെ ഞാനും ഞാൻ ഓടിച്ചിരുന്ന വണ്ടിയും സലീന ഇത്തയുടെ വീടിന്റെ മുന്നിൽ എത്തി.
എനിക്കെന്തോ ഇറങ്ങാൻ ഒരു മടി അവരെ കാണാനുള്ള ആഗ്രഹം മനസ്സിലുണ്ട് എന്നാലും കാണുമ്പോഴുള്ള ആ ചമ്മൽ ആലോചിച്ചു ഞാൻ കാറിൽ തന്നെ ഇരുന്നു..
എന്റെ വരവും പ്രതീക്ഷിച്ചിരുന്ന പോലെ ഇത്ത ഇറങ്ങിവന്നു കൂടെ മോളും.