എനിക്കറിയാമായിരുന്നു ഇത്തയുടെ മനസ്സ് കരയുകയായിരിക്കും എന്ന്.
കാരണം എന്റെ മനസ്സിനെ പിടിച്ചു കെട്ടാൻ ഞാൻ പെടുന്ന അവസ്ഥ എനിക്കെ അറിയൂ.
കുറെ നേരത്തെ സംസാരത്തിനു ശേഷം മനസ്സില്ലാ മനസ്സോടെ ഞാൻ ഫോൺ വെച്ചു..
അതിനു ശേഷമാണ് ഞാൻ ഒന്നു ഉഷാറായത്.
ഞാൻ കൂട്ടുകാരുടെ അടുത്തേക്ക് പോയി അവരുടെ കൂടെ കൂടി…
അന്നത്തെ രാത്രിയും കടന്നുപോയി പിറ്റേ ദിവസം ഞാൻ അതിരാവിലെ എണീറ്റു പുറത്തേക്കിറങ്ങി അവരെല്ലാവരും ഇന്നലെ കഴിച്ച ലഹരിയിൽ നല്ല ഉറക്കം ആയിരുന്നു.
റിസോർട്ടിനു വെളിയിൽ ഇറങ്ങി ഒരു ചായക്കടയിലേക്ക് കയറി ചായയും കുടിച്ചു. ഒരു സിഗരറ്റും വാങ്ങി കത്തിച്ചു വലിച്ചോണ്ട് നടക്കാനായി തുടങ്ങി. പുറത്തെ കാഴ്ചകളും കണ്ടു അങ്ങിനെ കുറച്ചു ദൂരം നടന്നു തിരുച്ചു വന്നു വീണ്ടും റിസോർട്ടിൽ കയറി ഒരു കുളിയെല്ലാം കഴിഞ്ഞു.
അപ്പോയെക്കും ഓരോരുത്തന്മാരായിട്ട് എഴുനേല്‌ക്കാൻ തുടങ്ങി വീണ്ടും ഞങ്ങൾ ഫ്രണ്ട്സിന്റെ തമാശയും ചിരിയും എല്ലാം കൊണ്ടും സന്തോഷ പൂരിതമായ അവസ്ഥ..
വൈകീട്ടും ഞാൻ ഇതയെയും ഉമ്മയെയും വിളിച്ചു സംസാരിച്ചു അങ്ങിനെ മൂന്ന് ദിവസം പോയി..
ആ മൂന്ന് ദിവസം എന്നത് എനിക്കൊരു യുഗം പോലെ തോന്നി.
ഇത്തയെ കണ്ടു മുട്ടുന്നത് വരെ എന്റെ ലോകം എന്ന് പറയുന്നത് എന്റെ ഫ്രണ്ട്സും അവരുടെ തമാശകളും ആയിരുന്നു. എന്നാൽ സലീന ഇത്തയെ കണ്ടത് മുതൽ എൻറെ ലോകം ഇത്ത മാത്രമായി പോയി. ഇത്തയുടെ ചിരിയും ദേഷ്യവും എല്ലാം എന്റെ മനസ്സിനെ അത്രത്തോളം കീഴടക്കി കഴിഞ്ഞിരുന്നു. ഈ ലോകത്തുള്ള മറ്റെന്തിനെക്കാളും എനിക്ക് പ്രിയം സലീന ഇത്തയോടായി..
ഞങ്ങളുടെ ടൂർ പ്രോഗ്രാമെല്ലാം കഴിഞ്ഞു തിരിച്ചു നാട്ടിലേക്ക് പുറപെട്ടു. അപ്പോഴാണ് ഞാൻ എന്റെ പഴയ നിലയിലേക്ക് വന്നത്
പിന്നീടുള്ള എന്റെ ആക്റ്റീവ് മോഡ് കണ്ടിട്ട് ഫ്രണ്ട്‌സ് എല്ലാവരും എന്നെ കളിയാക്കി കൊണ്ടിരുന്നു.
ഹോ നാട്ടിലേക്ക് പുറപ്പെട്ടോപ്പേയെങ്കിലും നീ ഒന്ന് ആക്റ്റീവ് ആയല്ലോ സൈനു.
ഇനി ഇങ്ങിനെ പോകുമ്പോൾ ഇവനെ നമുക്ക് കൂടെ കൂട്ടേണ്ട. അല്ലെടാ എന്ന് ഒരുത്തൻ എല്ലാവരോടുംയി പറഞ്ഞു.
അല്ല നാട്ടിൽ എന്താ നിനക്കിത്ര ടെൻഷൻ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ അതോ ഉമ്മയെ തനിച്ചാക്കി പോന്നതിലോ.