അതൊക്കെ വരുമ്പോൾ നമുക്ക് കാണാം എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയിലേക്ക് കയറി..
ഇത്ത അവിടെ നിന്നുകൊണ്ട് കൈ വീശി കാണിച്ചോണ്ടിരുന്നു.
ഞാൻ വണ്ടിയും എടുത്തു നേരെ ഞങ്ങളുടെ വീട്ടിലേക്കു..
കൂട്ടുകാരെ എല്ലാം പോയി കണ്ടു അവര് ഓരോ തമാശകളുമായി അടുത്ത് കൂടി രണ്ടു ദിവസം കാണാതിരുന്നപ്പോയെക്കും വേറെ എന്തോ പോലെ ആയിരുന്നു അവർക്കും എനിക്കും.
അങ്ങിനെ നാളത്തെ ടൂറിനുള്ള പ്രോഗ്രാം എന്തൊക്കെ എന്ന് തീരുമാനിച്ചുറപ്പിച്ചു കൊണ്ട് എല്ലാരും പിരിഞ്ഞു രാവിലെ പുറപ്പെടാം എന്നും പറഞ്ഞോണ്ട്.
ഞാൻ വീട്ടിലെത്തി നല്ല ഒരു കുളിയും കുളിച്ചു. നാളേക്ക് പോകാനുള്ള ഡ്രസ്സ് എല്ലാം ശരിയാക്കി വെച്ച് കൊണ്ട് ഒരു ഉറക്കം ഉറങ്ങാൻആയി കിടന്നു.
അപ്പോഴാണ് അതാ എന്റെ ഫോൺ അടിക്കുന്നത് കേട്ടത്..
ഉമ്മയുടെ കാൾ ആയിരുന്നു. ഉമ്മ നാളെ പോകുമ്പോൾ വീട് നല്ലോണം അടക്കണം എന്നൊക്കെ പറഞ്ഞു.
ഉപ്പ ക്യാഷ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഇനി അതൊക്കെക്കൂടി എടുത്തു ടൂർ എന്ന് പറഞ്ഞു കളിക്കേണ്ട എന്നും ഉപദേശിച്ചു. ഞാൻ മോളുടെ വിശേഷങ്ങൾ തിരക്കി.
അവൾ ഇപ്പൊ കിടന്നേയുള്ളൂ നിന്നെ തേടി നടക്കുക ആയിരുന്നു എല്ലായിടത്തും പോയി തേടി നടക്കുകയായിരുന്നു കണ്ടിട്ട് പാവം തോന്നി എന്നൊക്കെ പറഞ്ഞു.
ഞാൻ ഇത്തയുടെയും അമ്മായിയുടെയും വിശേഷങ്ങൾ തിരക്കി.
ഇത്ത ഉമ്മയുടെ അടുത്ത് നിന്നും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..
ആ എന്നാ ശരി ഇനി കിടന്നോ നാളെ സൂക്ഷിച്ചു പോയി വരണേ എന്ന് പറഞ്ഞോണ്ടാണ് ഫോൺ വെച്ചത്.
ഫോണെടുത്തു മെസ്സേജ് ഒന്നു നോക്കി. തരക്കേടില്ലാത്ത ഒരു തുക ഉപ്പ എന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. ഉപ്പയുടെ സ്നേഹം മനസ്സിലോർത്തൊണ്ടു ഞാൻ കിടന്നു..
കണ്ണിലേക്കു ഉറക്കം വന്നു തുടങ്ങിയപ്പോൾ വീണ്ടും ഫോൺ അടിക്കുന്നു. ഇനി ഇതാരാണാവോ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ വീണ്ടും ഫോണെടുത്തു ചെവിയിൽ വെച്ചു.
ഹലോ ആരാ
ഹോ അപ്പൊ നീ മറന്നു അല്ലെ
ആരാനാറിഞ്ഞിട്ടും അറിയാത്ത പോലെ ആരാ ഞാൻ വീണ്ടും ചോദിച്ചു..
ഹോ ഇവിടുന്നു പോയ ഉടനെ മറന്നു അല്ലെടാ.
വീണ്ടും ഞാൻ ആരാ എന്ന് പറയു.