ഇനി ഉമ്മയുടെ സങ്കടം തീർന്നോട്ടെ എന്ന് പറഞ്.
ഉടനെ ഇത്ത ഇടയ്ക്കു കയറി.
അമ്മായി ഇത് വിശ്വസിക്കേണ്ട അവൻ എങ്ങോട്ടോ ടൂർ പോകാനുള്ള പരിപാടിയ അതിനുള്ള സോപ്പിടല എന്ന് പറഞ്ഞു.
ആഹാ നീ അതാണല്ലേ ഒന്നും മിണ്ടാതെ ഇന്നലെ ഇവിടെ നിന്നെ.
ഉമ്മ അതുകൊണ്ടല്ല മോളെ കണ്ടു ഉമ്മയുടെ കൊതി തീർന്നില്ലല്ലോ അതുകൊണ്ടാ. ഞാൻ. പറഞ്ഞെ.
പിന്നെ നാളെ അല്ലെ അവിടുത്തെ വിരുന്ന്. ഞാൻ പോയാൽ പിന്നെ ഉമ്മക്ക് തനിച്ചു വരാൻ പ്രയാസം ആകും അതും വീട്ടിൽ നിന്നും ഇങ്ങോട്ടേക്കു. ഇതാകുമ്പോൾ ഇവിടെ കൂടി അതെല്ലാം പങ്കെടുക്കുകയും ചെയ്യാം.
ഉടനെ ഇത്ത അല്ലാതെ നിനക്ക് ടൂർ പോകാൻ വേണ്ടി അല്ല.
അതും ഒരു കാരണം ആണെന്ന് വെച്ചോ ഉമ്മ.
ഞാൻ നാളെ രാവിലെ പോയാൽ പിന്നെ മൂന്നു ദിവസം കഴിയാതെ തിരിച്ചു വരില്ല അപ്പോൾ ഉമ്മ വീട്ടിൽ തനിച്ചാകും.. അതുകൊണ്ടാ.
ഇതാകുമ്പോൾ ഞാൻ വന്നിട്ട് വിളിക്കാൻ വന്നാൽ മതിയല്ലോ. എങ്ങിനെ ഉണ്ട് ഉമ്മ ഐഡിയ.
ഉമ്മാക്ക് നാല് ദിവസം കൂടി മോളുടെ കൂടെ നിൽക്കുകയും ആവാം.
അങ്ങിനെ പറഞ്ഞു പറഞ്ഞു ഒടുവിൽ ഉമ്മ സമ്മതിച്ചു..
ഞാൻ പുറപ്പെടാൻ വേണ്ടി ഇറങ്ങിയപ്പോൾ മോൾ എന്റെ പിറകെ കൂടി..
അങ്ങിനെ തന്നെ മോളെ അങ്കിളിനെ വിടാതെ പിടിച്ചോ.
എന്ന് പറഞ്ഞു മോളെ ഇത്ത എന്റെ അടുക്കലേക്ക് പറഞ്ഞു വിട്ട്..
അത് കണ്ടു ഉമ്മയും അതെ ഡയലോഗ് തന്നെ..
എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി.
ഉടനെ ഇത്തയുടെ മുഖത്തു നോക്കി കൊണ്ട് എങ്ങിനെയുണ്ട് അവൾക്കറിയാം എനിക്ക് പോകണം എന്ന്.
ഉവ്വ് അതിപ്പോ കണ്ടല്ലോ അമ്മായി ഇല്ലായിരുന്നേൽ അവളെയും കൊണ്ട് പോകേണ്ടി വന്നേനെ നീ ടൂറിനു..
ഉമ്മയോട് പിരി കയറ്റി കൊടുത്തതിനു ഞാൻ വന്നിട്ട് കാണിച്ചു തരാം ഇത്താക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ നിന്നു.
അതെ എടാ ഞാൻ കണ്ടതും അനുഭവിച്ചതും അല്ലാണ്ട് എന്തുണ്ടെടാ നിന്റെ അടുത്ത് വന്നിട്ട് കാണിക്കാൻ എന്നു പറഞ്ഞോണ്ട് എന്നെ ദേഷ്യം പിടിപ്പിച്ചു..