” നാണം കെട്ട സാധനം, ഇതേ എന്റെ കുഴപ്പമാണ് , ഒരാവശ്യവുമില്ലാതെ നിങ്ങളെ വിളിച്ചോണ്ടല്ലേ ഇതൊക്കെ കേൾക്കേണ്ടി വരുന്നേ , ഫോൺ വച്ചോ ഇതുവരെ വണ്ടിയിൽ മലയാളികൾ ഇല്ല,ഇനി വരുന്നത് മലയാളി ആണ് അവര് കേൾക്കണ്ട ഭർത്താവിന്റെ ഈ തോന്നിവാസം ” അവൾ ചിരിയോടെ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു .
ഡ്രൈവർ പഞ്ചാബിയുടെ നോട്ടം വീണ്ടും കണ്ണാടിയിലൂടെ തന്റെ നേർക്കെത്തി എന്ന് അവൾക്ക് മനസിലായി .അയ്യാളുടെ നോട്ടത്തിനെ ശല്യപെടുത്തണ്ട എന്ന് കരുതി അവൾ അയ്യാളുടെ ഭാഗത്തേക്ക് നോക്കിയില്ല, പകരം ഒന്നുകൂടി വിശാലമായി ഇരുന്നു അയാൾക്ക് നന്നായി അവളെ കാണാൻ സൗകര്യം ഒരുക്കി നൽകി .
” എന്താണ് ഇന്ന് ഇത്രയും ലേറ്റ് ആയെ “ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്കെത്തിയപ്പോൾ അടുത്ത ഇരിപ്പിടത്തിലെ കൂട്ടുകാരി വാണി ചോദിച്ചു.
“പൊന്നു ചേച്ചി ഒന്നും പറയണ്ട, ഇന്ന് ഞാനും ഇറങ്ങാൻ ലേറ്റ് ആയി ഒപ്പം എല്ലാ പോയിന്റിലും ആൾക്കാർ ലേറ്റ് ആയി എല്ലായിടവും വെയ്റ്റിംഗ് ആരുന്നു” സിസ്റ്റം സൈൻ ഇൻ ചെയ്തുകൊണ്ട് അവൾ പറഞ്ഞു.
” ഓ അത് ശരി ഞാൻ കരുതി, നമ്മുടെ സർദാർ എങ്ങോട്ടോ തട്ടികൊണ്ട് പോയി എന്ന് ” ചിരിയോടെ വാണി പറഞ്ഞു.
“എന്റെ പൊന്നു ചേച്ചി, ഞാൻ നിങ്ങളോടൊക്കെ ഇത് പറഞോണ്ടല്ലേ ഇങ്ങനെ കളിയാക്കുന്നെ , രാവിലെ വെറുതെ വണ്ടിയിൽ ഇരുന്നു ഹരിയേട്ടനെ വിളിച്ചു ആളും ഇത് പറഞ്ഞു തന്നെ കളിയാക്കി ” വാണിക്ക് ഒരു നുള്ളു കൊടുത്തുകൊണ്ട് അഞ്ജു പറഞ്ഞു.
” ആഹാ ഹരിയോടും ഇതൊക്കെ നീ പറഞ്ഞോ, എന്നിട്ട് ആള് കളിയാക്കുന്ന ടൈപ്പിൽ എടുത്തെങ്കിലും കൊള്ളാമല്ലോ, എൻറെ ചേട്ടൻ ആരുന്നേൽ ക്യാബിൽ വരവ് അന്നത്തോടെ നിർത്തി ആള് കൊണ്ടുവിടാൻ തുടങ്ങിയേനെ” വാണി ചിരിയോടെ പറഞ്ഞു.
“ഹരിയേട്ടൻ ഇതൊക്കെ ഫൺ ആയി എടുക്കുള്ളു, എന്നെ ആരേലും വായിൽ നോക്കുന്നെ കണ്ടാൽ പുള്ളിക്ക് ഭയങ്കര സന്തോഷമാണ് , നീ സുന്ദരിയായോണ്ടല്ലേ അതിനെന്തിനാ മോശം കരുതുന്നെ എന്ന് പറയും” വാണിക്കെ നേരെ തിരിഞ്ഞിരുന്നുകൊണ്ട് അഞ്ജു പറഞ്ഞു.