എനിക്ക് അയാളുടെ പേര് കേട്ടപ്പോൾ തന്നെ കലി ആയി .ഞാൻ ഫൂഡ് കഴിക്കുന്നത് നിർത്തി..എൻ്റെ മുഖത്ത് നിന്ന് തന്നെ താതക്ക് അത് മനസ്സിൽ ആയി.
എടാ…എനിക്ക് വെറുപ്പ് ആണ് അയാളെ..അയാളുടെ കൂടെ അങ്ങനെ സ്വപ്നത്തില് പോലും നടന്നാൽ ഞാൻ എങ്ങനെ സഹിക്കും അത്..എൻ്റെ ഒരു മാനസിക അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചു നോക്ക്…നിനക്ക് ദേഷ്യം ആയി എന്ന് എനിക്ക് മനസ്സിൽ ആയി ..നീ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞാൻ ആകെ വിഷമത്തിൽ ആകും ട്ടോ
താത്ത എന്തിനാ അയാളെ പറ്റി ആലോചിച്ചു നടക്കുന്നത് . അയാൾ വരില്ല എന്ന് ഞാൻ എത്ര തവണ പറഞ്ഞു..പിന്നേം അത് ആലോചിച്ചു നടന്നിട്ട് ആണ്
എടാ..കുറച്ച് ദിവസം ആയി കേൾക്കുന്നത് മുഴുവൻ അയാളെ പറ്റി ആണ് .നീയും കേട്ടത് അല്ലേ അന്ന് വീട്ടിൽ നിന്ന് .ഫാത്തിമ താത്ത ഒക്കെ പറഞ്ഞത്..ഞാൻ ആണേൽ ഇന്നലെ വീട്ടിലെ ടെറസിൽ ഒരു മുറി ഇല്ലെ..അവിടെ പോയിരുന്നു ..അവിടെ വെച്ച് ഉള്ളത് ആയിരുന്നു ഉറക്കത്തിൽ ..എന്തൊരു കഷ്ടമാണ്…എനിക്ക് ആകെ കിളി പോയി നിൽക്കാണ് .നീയും കുറ്റപ്പെടുത്തിക്കോ….
പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്..അയാളെ കൂടെ സ്വപ്നത്തില് നടന്നത് ആണേലും ഞാൻ എന്താ നല്ലതാ എന്ന് പറയണോ …അതോ ഇനിയും അത് പോലെ കണ്ടോ എന്ന് പറയണോ..അല്ലേൽ എനിക്ക് പകരം അയാളെ സ്വപ്നം കണ്ട് നടക്കണം എന്ന് പറയണോ…..
എടാ മെല്ലെ പറ…ആരേലും കേൾക്കും…
ഇവിടെ മനുഷ്യൻ മരിച്ചു പണി എടുക്കുക ആണ് .ഒരെണ്ണം പോലും ഉണ്ടോ താത്ത യുടെ കുടുംബത്തിൽ നിന്ന് സഹായിക്കാൻ…കഴിച്ചോ എന്ന് പോലും ചോദിച്ചോ…താത്ത ചോദിച്ചോ…എന്നിട്ട് വന്നു പറയുന്നത് ആരെ പറ്റി ആണ് .എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ വെറുക്കുന്ന ഒരാളെ പറ്റി…അയാളുടെ കൂടെ ചെയ്തതിനെ പറ്റി..
എടാ ..എന്തൊക്കെയാ പറയുന്നത്..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…
പിന്നെ പറയാതെ…ഞാൻ മിണ്ടാതെ ഇരുന്നു കേൾക്കണോ…എന്നാ പറഞ്ഞോ .അയാളുടെ വീര കഥകൾ എല്ലാം ഞാൻ കേൾക്കാം…പറ..