“എന്നാലും അതിനിടയിൽ മൂന്ന് തങ്കം പോലുള്ള പെൺ കൊച്ചുങ്ങളെ അവൻ കൊടുത്തു.
ഒന്ന് നിനക്ക്, ഒന്ന് പിന്നേ ഒളിച്ചോടി. അത് പോട്ടെന്നു വെക്കാം. ഒന്നൂടെ ഉള്ളത് അടുത്ത് കല്യാണവും.”
അത് കേട്ട് എനിക്ക് ചിരി വന്നു.
“പ്രാക്കാണ്.. എല്ലാവരുടെയും പ്രാക്ക്. ഇനി പറഞ്ഞിട്ടെന്താ.. നി ഒന്നും വിചാരിക്കേണ്ട എല്ലാവരുടെയും കണ്ണ് ഇന്നും ശ്യാമളയിൽ ഉണ്ടാവും. പക്ഷെ അവൾക്കായിട്ട് അവളുടെ നിലപാട് ഉണ്ട്. ഓങ്ങിയാൽ വെട്ടിയിരിക്കും. ദേവിയാണവൾ..”
അത് കേട്ടപ്പോൾ രഘുവേട്ടൻ ഒന്ന് ട്രൈ ചെയ്യാൻ ശ്രമിച്ചിരുന്നോ എന്നെനിക്ക് തോന്നിപ്പോയി. ഒന്നറിഞ്ഞു നോക്കാം എന്ന് കരുതി.
“രഘുവേട്ടൻ വല്ലതും??”
ചോദ്യത്തിന്റെ ചോവ അയാൾക്ക് മനസിലാകും വിധം ഞാൻ ചോദിച്ചു.
“ദൈവ ദോഷം പറയല്ലേ മോനെ..”
രണ്ടെണ്ണം കീറിയത് കൊണ്ട് നേരിയ പരുങ്ങൽ സ്വരം പുറത്ത് വന്നില്ല. എന്നാൽ നിഴൽ വെട്ടത്തിൽ മുഖം വിളിച്ചോതി.
“എനിക്ക് തന്നെ അറിയാം ശ്യാമള ഓടിച്ചു വിട്ട കരിവീരൻമാരെ. അത്കൊണ്ട് പറഞ്ഞതാ..”
അപ്പോഴേക്കും ബിജു അവിടെ എത്തിയിരുന്നു. അവനും അതിൽ പങ്ക് ചേർന്നപ്പോൾ ഇവിടുത്തെ നാട്ടുകാരല്ലേ അവർക്കിഷ്ടമുള്ളത് പറയാലോ എന്ന് കരുതി ഞാനവിടുന്ന് വലിയാൻ തീരുമാനിച്ചു. ഞാൻ പോയി കഴിഞ്ഞാൽ ഇവർ ശ്യാമളമ്മയെ മനസ്സ് കൊണ്ട് എടുത്തിട്ട് ഊക്കും എന്നെനിക്കറിയാം. കേട്ടിരുന്നാൽ എന്തെങ്കിലും പറഞ്ഞു പോയാലോ എന്ന് കരുതി വലിയുന്നത് തന്നെയാ നല്ലത്. എന്റെ സ്വഭാവം അൽപം അറിയാവുന്നത് കൊണ്ട് മോശമായി കൂടുതൽ ഒന്നും പറയാൻ നിൽക്കില്ല എന്നെനിക്കുറപ്പുണ്ട്. എന്നാലും വേണ്ട.
“ഒന്നൂടെ ചാർത്തിട്ട് പോടാ ഹരി..”
“വേണ്ട രഘുവേട്ട.. രണ്ടാ കണക്ക്. മതി.”
രണ്ടാളോടും വിട പറഞ്ഞു ഞാൻ വിടാൻ തീരുമാനിച്ചു. സമയം നോക്കിയപ്പോൾ ഞെട്ടി പോയി. പത്തര മണി. ഇവിടെ നിന്ന് സമയം പോയതറിഞ്ഞില്ല. തലയിൽ ലഹരി നുരകൾ പതിഞ്ഞ രീതിയിൽ ഇളകിയൊഴുകുന്നുണ്ട്. രണ്ടെണ്ണം ഒന്നുമായില്ലെന്ന് തോനുന്നു. എങ്ങനെയും പതിനൊന്നു മണിക്ക് മുന്നേ വീട്ടിൽ എത്തണം എന്ന് വിചാരിച്ച് ഇവരുടെ താവളത്തിൽ നിന്നു വണ്ടി പുറത്തിറക്കി നേരെ വച്ചു പിടിച്ചു. റോഡിൽ അങ്ങിങ്ങോളം ചളിവെള്ളം കെട്ടികിടക്കുന്നുണ്ട്. വീട്ടു വഴി എത്തിയപ്പോൾ അവിടെ ഒന്നും വെളിച്ചത്തിന്റെ ഒരു തരിയംശംമില്ല. നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങി അതിൽ മഴയുടെ ഈർപ്പം അടങ്ങിയിരുന്നു. തകർത്തു പെയ്യാനുള്ള ഒരു മഴയുടെ ചാൻസ് അല്ലെ ഇതെന്ന് ഞാൻ ഊഹിച്ചു. രണ്ടു ദിവസമായി മാറി നിന്ന മഴ നന്നായി പെയ്യുന്നു. വീട്ടു മുറ്റത്തു വണ്ടി ഒതുക്കിയിറങ്ങി. ഉള്ളിൽ എമർജൻസി ലൈറ്റ് കത്തുന്നുണ്ട്. ആരെങ്കിലും ഉറങ്ങിയെങ്കിൽ ബെല്ലടിച്ചു അവരെ ഉണർത്തേണ്ടെന്ന് കരുതി കോലായിൽ ഫോണെടുത്ത് തഞ്ചിയപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം. അമ്മയായിരുന്നു.
“ഹാ മോൻ വന്നോ??”
“ആ..”
“ഇവിടെ കറന്റ് ഇല്ല..”
“തോന്നി..”
“ഉള്ളിലേക്ക് വാ..”
“രണ്ടാളും എവിടെ??”
“ഉറങ്ങിട്ടുണ്ടാവും. ഷൈമക്ക് വയറു വേദന.. നീതു കിടന്നായിരിക്കും..”
“മ്മ് അമ്മ കഴിച്ചില്ലേ??”
“ആ മോനോ??”