ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

“എനിക്ക് വയറു വേദനയാണ് ഞാൻ വേഗം ഉറങ്ങും.”
“ആ..”
“വൈകുമോ??”
“ഇല്ല…”
“മ്മ് എപ്പോഴും ഇതന്നെ പറയൽ. വൈകിയാൽ പുറത്ത് കിടക്കാനൊന്നും നിക്കണ്ട. ബെല്ലടിച്ചോ”
“ആ..”
“ഹ്മ്മ് അധികം വൈകിക്കേണ്ട വേഗം വാ..”
“ആടി…”
“മ്മ് ഓക്കേ..”
കാൾ കട്ടാക്കി ഒരു ദീർഘ നെടുവീർപ്പ് ഇട്ടു കൊണ്ട് മെസ്സേജുകൾ തുറന്നു. ആദ്യ രണ്ടിൽ തന്നെ രേഷ്മയും നീതുവും കത്തി നിൽക്കുന്നു.
രേഷ്മയുടെ മെസ്സേജ് തുറന്നപ്പോ രാവിലെ ‘ഗുഡ്മോര്ണിങ് ഹരി’ കൂടെ കിസ്സിന്റെ ഇമോജിസ് മുതൽ ഏഴുമണിക്ക് ‘ഹരീ’ ന്ന് നീട്ടി വിളിച്ചുള്ള ഏഴെട്ട് മെസ്സേജുകൾ. എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഹായ് രേഷുമോളെ എന്ന് റിപ്ലൈ അയച് ചിരിക്കുന്ന ഇമോജിസ് അയച്ചു. ശേഷം നീതുവിന്റെ ചാറ്റ് തുറന്നപ്പോൾ ‘വയ്യാത്ത കാലും വച്ച് എന്തിനാ പണിക്ക് പോയെ പണ്ടാരക്കാല’ മുതൽ ഹരിയേട്ടാ വൈകുമോ?? എന്ന ലാസ്റ്റ് മെസ്സേജ് വരെ ആറേഴ് മെസ്സേജുകൾ.
വീണ്ടും ഞാനൊരു ദീർഘ നെടുവീർപ്പ് ഇട്ടു. അന്യായം അണ്ണാ അന്യായം. ഇനി നീതുവിനോട് വൈകും എന്ന് പറഞ്ഞു അവളുടെ പിണക്കം വാങ്ങേണ്ട എന്ന് കരുതി നല്ല പണിയുണ്ട് വേഗം വരാൻ നോക്കാം എന്ന് മാത്രം റിപ്ലൈ അയച്ചു. നീതുവിന്റെ മെസ്സേജ് മാത്രമേ ഡെലിവേറെഡ് ആയുള്ളൂ. രേഷ്മ പണി തിരക്കിലായിരിക്കും. അച്ഛൻ വന്നു കാണുവോ ആവോ. ഒറ്റക്ക് തന്നെ വലിക്കേണ്ടേ എല്ലാം. ഹ്മ്മ്
ചെറു കാറ്റേറ്റ് ഓലകളുടെ ചിലക്കുന്ന ശബ്ദം ആസ്വദിച്ച് ഞാൻ രഘുവേട്ടന്റെ അടുത്തേക്ക് നടന്നു. ആൾ ചുണ്ടിനടിയിലേക്ക് തിരിച്ചു വക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം എനിക്ക് മനസിലായി.
“ഇത് ഇപ്പോഴും ഉണ്ടോ രഘുവേട്ട?”
“ശീലമായി പോയെടാ.”
അത് പറഞ്ഞു അയാൾ രണ്ട് തുപ്പ് തുപ്പി.
“നമ്മളൊക്കെ വന്നു പെട്ട വഴിക്ക് ഇനി ഒരു തിരിച്ചു പോക്കില്ല..”
“ആഹ.. ആളൊരു നല്ല സിനിമ പ്രേമി തന്നെ..”
ചിരിയിൽ ബിജുവും ഏറ്റുകൂടി. അവനു ഒരു കാൾ വന്ന് കുറച്ചപ്പുറത്തേക്ക് മാറിയപോഴേക്കും രഘുവേട്ടൻ വീണ്ടും ശ്യാമളമ്മയുടെ കാര്യം എടുത്തിട്ടു.
“ശ്യാമള ഇപ്പോ പുറത്തൊന്നും ഇറങ്ങാറില്ലേ ടാ?.. കാണുന്നില്ലലോ..”
“ഇറങ്ങാറുണ്ട്.”
ഒരു ബീഫ് എടുത്ത് വായിലിട്ടു കൊണ്ട് ഞാൻ പറഞ്ഞു.
“ഹ്മ്.. അവളുടെ പത്തൊമ്പതോ ഇരുപതോ വയസിലാ ശശിക്ക് കിട്ടിയത്. എന്നാൽ ഒരുമിച് ജീവിച്ചതോ കുറച്ചു കൊല്ലം..”
കുറച്ചു മാത്രം വെള്ളം ചേർത്തടിക്കുന്ന രഘുവേട്ടന്റെ ലഹരിയിൽ നുരഞ്ഞ വർത്താനം മൂളി കൊണ്ട് ഞാൻ കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *