ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

ഹരിയേട്ടന്റേത് മാത്രമായിരിക്കാം എന്നവൾ ചിന്തിച്ചു.
ഹരി എഴുനേൽക്കാൻ ഏഴര മണി ആയി. ഉറക്കം ഞെട്ടി എന്ന് പറയുന്നതാവും ശെരി. അവൻ എഴുന്നേൽക്കുന്നതും നോക്കികൊണ്ട് അരവരെയുള്ള വെള്ള ടോപ്പും കറുപ്പ് പാവാടയും ഇട്ട് നീതു റൂമിനു പുറത്തുണ്ടായിരുന്നു. തേങ്ങൽ വലിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തുള്ള വാതിൽക്കൽ കണ്ണ് നീണ്ടപ്പോൾ പാവാടയുടെ തുമ്പും പുറം തിരിഞ്ഞു നിൽക്കുന്ന ചുമൽ ഭാഗവും.. കൈ കണ്ടപ്പോൾ തന്നെ അത് നീതുവാണെന്ന് ഹരിക്ക് മനസിലായി
“ഡി…”
വിളികേട്ട് നീതുവിന്റെ മുഖം ഉള്ളിലേക്ക് പാളി. കണ്ണുകളിൽ വെള്ളം വരുന്നത് പോലെ.
“ഇങ്ങ് വാടി..”
ഹരി ചിരിച്ചു കൊണ്ട് വിളിച്ചു. അടഞ്ഞു വിതുമ്പി കൊണ്ട് താറാവിനെ പോലെ നടന്നു വരുന്ന നീതുവിനെ കണ്ട് അവൻ ഇളം ചിരി തൂകി. മുടി ഭംഗിയായി വാർന്ന് ക്ലിപ്പ് ചെയ്ത് വച്ചിട്ടുണ്ട്.
“എന്താ പറ്റിയെ??”
സങ്കടത്തോട് കൂടിയുള്ള അവളുടെ നേർത്ത ശബ്ദം..
“ഒന്ന് കല്ല് കൊണ്ട് മുറിഞ്ഞതാടി.”
“വേദനയുണ്ടോ??”
“ഇല്ല..”
“പിന്നെ ഈ കെട്ടോ??”
“അത് ചുമ്മാ കെട്ടിയതല്ലേ.”
അവളെന്റെ കാലിലും മുഖത്തും മാറി നോക്കി.
“ഇവിടെ ഇരിക്ക്.”
വാതിൽക്കൽ കണ്ണെറിഞ്ഞു കൊണ്ട് ഇല്ലെന്ന് തലയാട്ടി. ഞാനവളുടെ കയ്യിൽ പിടിച്ചു ഇരുത്തിച്ചു. ചന്തി എന്റെ തുടയുടെ വശത്ത് ഉരുമ്മി മുട്ടിക്കൊണ്ട് അവളിരുന്നു.
“ഏട്ടാ സോറി..”
“എന്തിന്??”
“ഏട്ടനിന്നലെ കുറെ മെസ്സേജ് അയച്ചിട്ടും റിപ്ലൈ തന്നില്ലാലോ..”
“അയ്യേ.. അത് ഞാൻ പറയാതെ പോയിട്ടല്ലേ സാരുല്ല..”
“രാത്രി വിളിക്കും ചെയ്തില്ലേ..”
“മ്മ്..”
“സോറി..”
“പോടി..അതിനാണാനോ നി കരഞ്ഞേ?”
“ഞാൻ കരഞ്ഞൊന്നും ഇല്ല.”
നേർത്ത സ്വരത്തോടെ രണ്ട് കവിളുകളും തുടച്ച് കൊണ്ട് അവളെന്നെ നോക്കി
“അത് ശെരി അപ്പോ എനിക്ക് ഇങ്ങനെ ആയിട്ട് നിനക്ക് സങ്കടോംന്നുല്ലേ??”
“ഏട്ടാ വേദനയിണ്ട??”
ദൈന്യതയുള്ള ഭാവത്തോടെ അവളെന്നോട് ചോദിച്ചു.
“ഉണ്ട്.. തരാൻ മരുന്നുണ്ടോ നിന്റെ കയ്യിൽ.”
ചെറുപുഞ്ചിരി എന്നാൽ ചുണ്ടുകളിൽ പ്രത്യക്ഷമാവാത്ത വിധം ഭാവത്തോടെ അവളെന്റെ കണ്ണുകളിൽ കണ്ണ് പതിപ്പിച്ചപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ഭംഗി..!

Leave a Reply

Your email address will not be published. Required fields are marked *