ചേച്ചി : മ്മ്മ്മ്
ഞങൾ പരസ്പരം ഒന്ന് നോക്കി,
ഞാൻ : എന്താ?
ചേച്ചി : ഒന്നുമില്ല.
ചേച്ചി എന്തോ പറയാൻ വന്നിട്ട് “ഒന്നുമില്ല” എന്ന വക്കിൽ ഒതുക്കിയതുപോലെ എനിക്കുതോന്നി. അങ്ങനെ പറഞ്ഞു ചേച്ചി പെട്ടിയിൽ നിന്നും ഒരു ഡ്രസ്സ് എടുത്തു ബാത്റൂമിലേക്കു പോയി. ഞാൻ ഡ്രസ്സ് മാറാഞ്ഞതിനാൽ എനിക്ക് റെഡി അകാൻ ഒന്നുമില്ലായിരുന്നു, ഒന്ന് തല ചീകി. കട്ടിലിൽ ഇരുന്നു.
ഒരു 10 മിനിറ്റു കഴിഞ്ഞപ്പോളേക്കും ചേച്ചി വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ട് അങ്ങോട്ട് നോക്കി. ഒരു നീല ചുരിതരാണ് ധരിച്ചിരിക്കുന്നത്. ആ കളർ ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്.
ഞാൻ : ഇങ്ങനെയും ഉണ്ടോ?
ചേച്ചി : എന്ത്?
ഞാൻ : അല്ല ഇങ്ങനെയും ആളുകൾക്ക് സൗന്ദര്യം കൊടുക്കുമോ ഈശ്വരൻ.
ചേച്ചി : പോ ചെറുക്കാ.
ചേച്ചിയുടെ മുഖത്തു ഒരു ചെറിയ നാണം വന്നപോലെ.
ഞാൻ : എന്നാൽ പോയാലോ?
ചേച്ചി : മ്മ്മ്
ഞങൾ റൂമിൽ നിന്നും പുറത്തിറങ്ങി, ചേച്ചി എന്നോട് വളരെ ചേർന്നാണ് നടക്കുന്നത്. ഞാൻ ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോൾ ചേച്ചി എന്നെ തടഞ്ഞു “നമുക്ക് ഇങ്ങനെ നടന്നു പോയാലോ?”
ഞാൻ : ആയിക്കോട്ടെ.
ഞങൾ അങ്ങനെ നല്ല ഹോട്ടൽ നോക്കി നടക്കാൻ തുടങ്ങി, ചേച്ചി പതിയെ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഒരു ഭാര്യ നടക്കും പോലെ ആണ് എന്റെ കൂടെ നടന്നത്. എനിക്കും അത് ഇഷ്ട്ടപെട്ടു.
അവസാനം ഞങൾ ഒരു സ്റ്റാർ ഹോട്ടലിൽ കയറി. ഞങൾ ഒരു പ്രൈവറ്റ് റൂമിൽ ആണ് ഇരുന്നത്, കുറച്ചു നേരം ഞങൾ കണ്ണിൽ നോക്കി ഇരുന്നു. അപ്പോളേക്കും വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു, ഞാൻ രണ്ടു മട്ടൺ ബിരിയാണി ഓർഡർ ചെയ്തു, മാളു പണ്ട് എപ്പോളോ പറഞ്ഞ ഒരു ഓര്മ ഉണ്ട് ചേച്ചിക്ക് അതാണ് ഇഷ്ടമെന്ന്. അതിനാലാണ് ഞാൻ അത് ഓർഡർ ചെയ്തത്.
വളരെ സാവകാശമാണ് ചേച്ചി കഴിക്കുന്നത്, ഇടക്ക് എന്നെയും നോക്കുന്നുണ്ട്. ഞാൻ പെട്ടന്നുതന്നെ കഴിച്ചു കഴിഞ്ഞു ചേച്ചി കഴിക്കുന്നത് നോക്കി ഇരുന്നു.
ചേച്ചി : എന്താ ആരും കഴിക്കുന്നത് കണ്ടിട്ടില്ലേ?