അവന്റെ ചുണ്ടിലൊരു ചിരി മിന്നി…..
”പപ്പ വരാൻ എത്ര നേരമെടുക്കും ലെനസ്..?
ഉയർത്തിപിടിച്ച മുഖവുമായി അവൻ ചോദിച്ചു…
—–അര മണിക്കൂർ ഉണ്ട് ദേവ്—–
“ലെനസ്…”
അവൻ വളരെ സൗമ്യമായി വിളിച്ചു
—–പറയു ദേവ്——
“അല്പനേരത്തേക്ക് deactivatആവണം നീ..”
—–പക്ഷെ ദേവ്——
”നിന്നോടാണ് പറഞ്ഞത് deactivat ആകാൻ..!
ഉറക്കെ അലറികൊണ്ട് ദേവ് കയ്യിൽ പിടിച്ചിരുന്ന ബാഗ് കറക്കി തനിക്ക് പിന്നിൽ നിന്നവനു നേരെ എറിഞ്ഞു…..
അത് കൃത്യമായി ഉന്നം പിഴക്കാതെ പാഞ്ഞു ചെന്നവന്റെ മുഖത്തടിച്ചു…പ്രതീക്ഷിക്കാതെയുള്ള അടിയിലവൻ നിലവിളിക്കാൻ പോലുമാകാതെ പിറകിലേക്ക് മലച്ചു വീണു
നിമിഷനേരം കൊണ്ടവിടെ നടന്ന തിരിച്ചടിയിൽ ബാക്കി മൂന്നുപേർ മാത്രമല്ല ചുറ്റിനും കൂടി നിന്നവർ വരെ ഭയപ്പെട്ടുപ്പോയി
ആളുകളുടെ മുഖത്തു നിറയുന്ന ഭയമെന്ന വികാരത്തെ ദേവ് ആർത്തിയോടെ നോക്കി കണ്ടു…അതവനു പുതിയൊരനുഭവമായിരുന്നു….അവനത് ആസ്വദിക്കാൻ തുടങ്ങി
നിലത്തു വീണു കിടക്കുന്നവനെ ഞെട്ടലോടെ നോക്കുന്ന മൂന്ന് പേരുടെ നേരെ ദേവ് ഓടി അടുക്കാൻ തുടങ്ങി
തങ്ങൾക്കു നേരെ വല്ലാത്തൊരു ചിരിയോടെ പാഞ്ഞു വരുന്ന ദേവിനെ എങ്ങനെ തടുക്കണമെന്നറിയാതെ അവർ കുഴങ്ങി
ചിന്തിച്ചു തീരും മുൻപേ വായുവിൽ ഉയർന്നു വന്നു ദേവിന്റെ മുട്ടുകാൽ മുൻപിൽ നിന്ന ഒരുത്തന്റെ കീഴ് താടിയിൽ പതിച്ചു
എല്ലൊടിയുന്ന ശബ്ദത്തോടെ അടി കൊണ്ടവൻ പിറകിലേക്ക് വീണു….അസാമാന്യമായ സ്പീഡിൽ ഒരു കിക്ക് കൊടുത്ത ദേവ് സ്വയം നിയന്ത്രിക്കാനാവാതെ നിലത്തു വീണു
പക്ഷെ വീണു കിടക്കാൻ അവന്റെ മനസ്സനുവദിക്കുന്നില്ലായിരുന്നു…സ്വയം ചിന്തിക്കും മുൻപേ അവൻ നിലത്തു കൈ കുത്തി മുൻപിലേക്ക് ഉയർന്നു ചാടി എണീറ്റു നിന്നു
മുൻപിൽ നിൽക്കുന്ന രണ്ട് പേരുടെ മുഖത്തെ ഭയം അവൻ നോക്കി കണ്ടു…..
“പേടി…അല്ല ഭയം…അതിനിത്ര സൗന്ദര്ര്യം ഉണ്ടായിരുന്നോ ചേട്ടന്മാരെ…?
കുസൃതി നിറഞ്ഞ ചിരിയുമായി അവനവരോട് ചോദിച്ചു…
അടുത്ത ലക്ഷ്യം തനാണെന്ന് മനസിലാക്കിയ അവൻ ദേവിന് നേരെ കൈ വീശി…പൂ പറിക്കുന്ന ലാഖവത്തോടെ ദേവ് അവന്റെ കൈ പിടിച്ചുവലിച്ചു മുകളിലേക്കുയർത്തി