💫Evil on earth✨ 2 [Jomon]

Posted by

 

”ദേവ് അപ്പൊ നിനക്ക് ഇപ്പൊ എത്ര വയസ്സുണ്ട്..?

 

അവൾ സംശയത്തോടെ ചോദിച്ചുകൊണ്ട് അവന്റെ അടിക്കൽ വന്നിരുന്നു..തന്നോട് ചേർന്നിരിക്കുന്ന അവളെ കെട്ടിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു

 

“ഇരുപത്തിരണ്ട്…എന്തേ..?

 

”ഏയ്‌ ഒന്നുമില്ല…“

 

അതും പറഞ്ഞവൾ തന്നെ ചുറ്റി പിടിച്ചിരിക്കുന്ന അവന്റെ കൈയിൽ കുത്തികൊണ്ട് ഓരോന്ന് ആലോചിക്കാൻ തുടങ്ങി..അവളുടെ ചിന്തകൾ എന്താവുമെന്ന് അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു

 

”എടൊ എന്നെക്കാൾ കൂടി പോയാൽ രണ്ടോ മൂന്നോ വയസ്സ് കൂടുതൽ ആയിരിക്കും നിനക്ക്…but എനിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലട്ടോ..“

 

”പക്ഷെ ദേവ് നിന്റെ ഫാമിലി…indian culture ഒക്കെ വച്ചു നോക്കുമ്പോൾ അവര് സമ്മതിക്കുമോ…?

 

അവളവനെ സംശയത്തോടെ നോക്കി

 

അത് കണ്ട ദേവ് അവളുടെ കവിള് രണ്ടും കൂട്ടി പിടിച്ചു ആട്ടികൊണ്ട് പറഞ്ഞു

 

“indian culture ഒന്നും എനിക്ക് അറിയില്ല..പക്ഷെ എന്റെ പപ്പയെയും അമ്മയെയുക്കുറിച്ച് അറിയാം…എന്റെ ഒരാഗ്രഹത്തിനും അവർ എതിരു നിന്നിട്ടില്ല ഇന്നുവരെ..അതിപ്പോ ചെറുത് ആണേലും വലുത് ആണേലും..what about your family..?

 

തന്റെ ഫാമിലിയെക്കുറിച്ചു ദേവ് ചോദിച്ചതും അവൾ വാടിയ മുഖവുമായി തലകുനിച്ചിരുന്നു

 

—–ദേവ് she is an orphan——

 

അവന്റെ ചെവിയിൽ ലെനസിന്റെ ശബ്ദമെത്തി…പിന്നൊന്നും ചോദിക്കാതെ അവനവളെ തന്നിലേക്ക് ചേർത്തിരുത്തി…

 

ദേവിനെല്ലാം മനസിലായെന്ന് തോന്നിയ അമാൻഡ അവന്റെ കൈയിൽ വിരലുകൾ കോർത്തു അവന്റെ നെഞ്ചിൽ തലവച്ചിരുന്നു

 

അവളുടെ മനസ്സ് മാറ്റാനെന്നവണ്ണം അവൻ ചോദിച്ചു

 

”നമുക്ക് വീട്ടിൽ പോയാലോ…എന്റെ നാട്ടിൽ…നമ്മുടെ വീട്ടിലേക്ക്..?

 

അവന്റെ ചോദ്യം കേട്ട് പെട്ടെന്നവൾ അവനെ തലയുയർത്തി നോക്കി..അവളുടെ കണ്ണുകളിൽ കണ്ട സന്തോഷത്തിന്റെ അലയടികൾ ദേവിലും നിറഞ്ഞു നിന്നു

 

“ബട്ട്‌ റോഡ് വേ പോകാം…നിന്റെ കാറിൽ…”

 

കൊച്ചു കുട്ടികളെപ്പോലെ അവൾ പറഞ്ഞു…

 

“അതൊക്കെ ശെരി..പക്ഷെ നീ തന്നെ ഡ്രൈവ് ചെയ്യേണ്ടി വരും..”

 

“അത് അല്ലേലും ഞാനേ ഓടിക്കൂ…i like your car..”

 

സന്തോഷത്തോടെയവൾ പറഞ്ഞു…

 

“വണ്ടിപ്രാന്തി ആണോടി നീയ്..?

Leave a Reply

Your email address will not be published. Required fields are marked *