മഴക്ക് കുടപിടിക്കാനെന്നവണ്ണം കാറ്റും കൂടെകൂടി
എല്ലാത്തിനും തുടക്കം കുറിക്കാനായി ഇടിയും മിന്നലും….ആകെ മൊത്തമൊരു ഭീകരന്തരീക്ഷം
അവയൊന്നും വക വെക്കാതെ സ്കൂളിൽ ഗ്രൗണ്ടിലായി വട്ടം കൂടിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ
അവർക്ക് നടുവിലായി ഹൈസെക്കന്ററിയിൽ പഠിക്കുന്ന സീനിയർസ് എന്ന് മറ്റു പിള്ളേർ വിശേഷിപ്പിക്കുന്ന കൊറച്ചു പ്ലസ് ടു വിദ്യാർഥികൾ….മറു സൈഡിൽ ഒരാൾ മാത്രം….ദേവ്…..
അവനാ ഗ്രൗണ്ടിലെ മണ്ണിൽ മുട്ടുകുത്തി ഇരിക്കുകയാണ്….വിയർപ്പിൽ കുതിർന്ന യൂണിഫോം….അവക്ക് ഭംഗി കൂട്ടനെന്നവണ്ണം ആരുടെയൊക്കെയോ ഷൂ ഇട്ട് ചവിട്ടിയ കാൽ പാടുകളും
താളം തെറ്റി ഇടിക്കുന്ന ഹൃദയമിടിപ്പിനൊപ്പം അവൻ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടിരുന്നു…മുഖത്തേക്ക് വീണു കിടക്കുന്ന നീളൻ മുടി അവൻ ഒരു കൈകൊണ്ട് ഒതുക്കി വച്ചു..അപ്പോളും മുഖം താഴ്ത്തി തന്നെ ആണ് ഇരുത്തം
നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പു തുള്ളികൾക്ക് കൂടെ ചെറിയ രീതിയിൽ രക്തവും വരാൻ തുടങ്ങി…ആരുടെയോ ബൂട്ട് ഇട്ടുള്ള ചവുട്ടിൽ തൊലി ഉരഞ്ഞു പൊട്ടിയത് ആണ്…മുറിവിൽ വിറപ്പുകൂടി പറ്റിയപ്പോ നീറ്റലും വേദനയും…അതെല്ലാം സഹിച്ചവൻ അതെ ഇരുപ്പ് തുടർന്നു
അവർക്കു ചുറ്റും കൂട്ടം കൂടിയ പിള്ളേർക്കിടയിലൂടെ മുൻപ് ഓടിയെത്തിയ രണ്ടും പേരും ചേർന്നു
“ഇതാ സയൻസിൽ പഠിക്കണ ചേട്ടനല്ലേ..?
ഒരുവൻ മറ്റവനോട് ചോദിച്ചു…
”ആ അത് തന്നെ…കഴിഞ്ഞ തവണയും ഇവന് തന്നെ അല്ലെ അടി കിട്ടിയത്…“
”അല്ലേലും സയൻസിൽ ഉള്ളതുങ്ങൾ എല്ലാം ഇതുപോലത്തെ പാൽകുപ്പികളാവും. ഞാൻ ഏതായാലും സയൻസ് എടുക്കില്ല..“
അവന്മാരാവിടെ നിന്ന് ഭാവി പറയുമ്പോൾ ദേവിന് മുൻപിൽ നിൽക്കുന്ന നാലുപേർ അവന്റെ ഇരുത്തം കണ്ടു ചിരിക്കുകയായിരുന്നു
”നിന്നോട് അന്നേ പറഞ്ഞതല്ലേ സീനിയേഴ്‌സിനോട് കളിക്കാൻ നിക്കണ്ടെന്ന്…“
സൈഡിൽ നിൽക്കുന്ന ഒരുത്തൻ പറഞ്ഞു….അത് കേട്ട് ബാക്കി മൂന്നുപേർ ചിരിച്ചു…അവരിൽ മെയിൻ എന്ന് തോന്നിക്കുന്ന ഒരുത്തൻ ദേവിനടുത്തായി വന്നു നിന്ന് പറഞ്ഞു
”അന്നേ നോക്കി വച്ചതാ നിന്നെ…എക്സാം കഴിഞ്ഞു പുറത്തു കിട്ടാൻ…ഞങ്ങടെ എക്സാം കഴിഞ്ഞു ഇന്നത്തോടെ ഇനി ഇതുപോലെ ഒരവസരം കിട്ടില്ല…അല്ലേലും ഇനി ചോദിക്കാനും പറയാനും ഒരുത്തനും വരില്ല..!