“നിന്നെപ്പോലെ തന്നെ ക്യൂട്ട് ആണല്ലോ നിന്റെ കാറും..!
ദേവിൻറെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടവൾ പറഞ്ഞു
പിന്നെ നിലത്തു വീണു കിടക്കുന്ന അവനെ ഒരുവിധം താങ്ങി പിടിച്ചെണീപ്പിച്ചു കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി..പിന്നെയവൾ വന്നു ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു
കാതടിപ്പിക്കുന്ന ശബ്ദത്തോടെ മുരണ്ട് കൊണ്ടാ കാർ സ്റ്റാർട്ടായി….
ആ ശബ്ദമവളിലും പേടി നിറച്ചു..പിന്നെ അതൊരുതരം ആവേശമായി മാറി
“woww…i want something like this too..”
പുലർന്നു തുടങ്ങിയ ബാംഗ്ലൂർ സിറ്റിയിലൂടെ ദേവിന്റെ ബ്ലാക്ക് പോർഷേ ചീറി പാഞ്ഞു….
ഒടുവിലത് വേട്ടയവസാനിപ്പിച്ച കരിമ്പുലിയെ പോലെ ഇലക്ട്രോണിക് സിറ്റിയിലെ തന്നെയൊരു ആഡംബര അപ്പാർട്മെന്റിലേക്ക് കടന്നു
————————
“ആഹ്..”
പെട്ടന്ന് വേദനതോന്നിയ ദേവ് വയറുപൊത്തിപിടിച്ചുകൊണ്ടു ബഡിൽ എണീറ്റിരുന്നു…അസഹനീയമായ വേദന…അവൻ കണ്ണുകളടിച്ചുപിടിച്ചിരുന്നു അല്പനേരം
തന്റെ മാസ്റ്റർ പഠിപ്പിച്ചത് പോലെ വേദനയുടെ കാഠിന്യം കുറക്കാനായി ശരീരത്തിലെ പേശികൾ ലൂസാക്കി വളരെ സാവധാനം ശ്വാസം എടുക്കാനും തിരിച്ചു വിടാനും തുടങ്ങി….അല്പ സമയത്തിന് ശേഷമാ വേദന കുറഞ്ഞു വരുന്നതായി അവനനുഭപ്പെട്ടു
വേദനയിൽ നിന്നുമാശ്വാസം കിട്ടിയ അവൻ കണ്ണ് തുറന്നു ചുറ്റിനും നോക്കി…പരിചിതമല്ലാത്ത ഒരു മുറി….വെളുത്ത നിറമടിച്ചു ഭിത്തിയിൽ പലവിധ ആർട്ട് വർക്കുകൾ. …മുൻപിലായി പാതി തുറന്ന നിലയിൽ വാതിൽ… മറുപുറം ഭിത്തിക്ക് പകരം ഗ്ലാസ് കൊണ്ടു നിർമിച്ച ചുമർ….അതിലൂടെ ബാംഗ്ലൂർ സിറ്റിയെ പകുതിയിലധികം നോക്കി കാണാം…
താനെവിടെയാ എത്തിപ്പെട്ടതെന് അറിയാൻ പറ്റാതെയവൻ ബെഡിൽ നിന്നുമിറങ്ങി. .അപ്പോളാണ് അവൻ ശ്രദ്ധിച്ചത് തന്റെ ശരീരത്തിൽ ആകെ ഉള്ളത് ഒരു boxer ടൈപ്പ് നിക്കർ ആണ്..അതും സ്വന്തമല്ലെന്ന് മനസിലാക്കിയ അവൻ ജാള്യതയോടെ ചുറ്റിനും നോക്കി
അപ്പോളാണ് പാതി തുറന്ന വാതിൽ തള്ളിതുറന്ന് അമാൻഡ കയറി വന്നത്…വെളുത്തു സുന്ദരമായ ചിരിയോടെയുള്ള മുഖം..നീളത്തിലുള്ള കറുപ്പും കാപ്പിയും ചേർന്ന ചെമ്പിച്ച മുടി അലക്ഷ്യമായി വാരി ചുറ്റി തലയ്ക്കു മുകളിൽ കെട്ടിയിരിക്കുന്നു…ആഭരണങ്ങൾ എന്ന് പറയാൻ ഒന്നും തന്നെയില്ല
അവളെക്കാൾ ലൂസ് ആയൊരു ബനിയൻ..അതിന്റെ ഒരു വശം തോളിൽ നിന്നിറങ്ങി അകത്തെ ബ്രായുടെ വള്ളി പുറത്തു കാണാം …താൻ ഇട്ടേക്കുന്നത് പോലുള്ള ഒരു നിക്കറുമാണ് അരക്ക് താഴേക്ക്..പക്ഷെ തന്നേതിനേക്കാൾ അവക്ക് നീളമല്പം കുറവാണ്..അതുകൊണ്ട് തന്നെയാ വെളുത്ത വണ്ണമുള്ള തുടകൾ കൃത്യമായി കാണാം….വെണ്ണപോലുള്ളെയാ തുടകളെക്കാൾ നിറം അവളുടെ കാല്പാദങ്ങൾക്കുണ്ടെന്ന് അവനു തോന്നി