“ഇച്ചായാ പിള്ളേരെ പിക്ക് ചെയ്യില്ലേ വരുമ്പോ..?
”ആ..ഞാൻ ഇവിടുന്ന് ഇറങ്ങി അരമണിക്കൂർ കൊണ്ടെത്തും..“
കാറിന്റ ഡോർ തുറന്നകത്തു കയറുകൊണ്ട് ഡാനി പറഞ്ഞു…
”ആ എന്നാ വെച്ചോ..“
”ശെരി..“
ഫോൺ കട്ട് ചെയ്തു ഡാഷ്ബോർഡിൽ വെച്ചു കാറിലെ മ്യൂസിക് പ്ലയെർ ഓൺ ചെയ്തു…പഴയൊരു ഹിന്ദി മെലഡി സോങ്ങിനു താളം പിടിച്ചുകൊണ്ടു ഡാനി കാർ മുൻപോട്ടെടുത്തു
DK കോൺട്രാക്ഷന്റെ ഓഫീസിനു മുൻപിൽ നിന്നും അയാളുടെ കാർ മെയിൽ റോഡിലേക്ക് കയറി….നഗരത്തിലെ തന്നെ നമ്പർ വൺ സ്കൂളായ സെക്രട് ഹാർട്ടിനെ ലക്ഷ്യമാക്കി ആ കാർ പാഞ്ഞു
——————————
”നീ ഈ ചോദ്യത്തിന് ഉത്തരം എഴുതിയോ…ഞാൻ പഠിച്ചതാ പക്ഷെ എഴുതി വന്നപ്പോളേക്കും ബെല്ലടിച്ചു…..“
”ഇതിന്റെ ഉത്തരം എനിക്ക് അറിയാമായിരുന്നു..നീ പേടിക്കണ്ട മോനെ ഞാനും എഴുതിയിട്ടില്ല..“
അവസാനവർഷ പരീക്ഷയും കഴിഞ്ഞു ചോദ്യപ്പേപ്പർ നോക്കിക്കൊണ്ടു നടക്കുകയായിരുന്നു രണ്ടു കുട്ടികൾ…
”ഇന്നെങ്കിലും ബസ് കിട്ടിയ മതിയാരുന്നു…നീ കണ്ടോ നല്ല മഴക്കുള്ള ചാൻസ് ഒണ്ട്…വീട് എത്തിയത് തന്നെ..“
”അല്ലേലും നീ എന്നാ സമയത്തിന് വീട്ടിൽ കേറിയിട്ടുള്ളെ..?
“അതും നേരാണല്ലോ…”
പെട്ടെന്നാണ് അവരുടെ കൂടെ തന്നെ പഠിക്കുന്ന രണ്ട് മൂന്ന് പയ്യന്മാർ ഇവരെ തട്ടിമാറ്റി ഓടിയത്
“എവടെ പോകുവാടാ…?
ഓർക്കപ്പുറത്തു തട്ട് കിട്ടിയ അവൻ വിളിച്ചു ചോദിച്ചു
“അടി…അടി ഒണ്ടെടാ…!!
ഓടുന്നതിനിടയിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു
”അടിയോ…?
അവൻ കൂടെ നിന്നവനെ നോക്കി…എനിക്ക് അറിയില്ല എന്ന ഭാവത്തിൽ അവൻ കൈ മലർത്തി
“ഏതായാലും ഞാനും പോയി നോക്കട്ടെ…”
അതും പറഞ്ഞവൻ ഓടി…
“എടാ ബസ്..?
പിറകിൽ നിന്ന് മറ്റവൻ വിളിച്ചു ചോദിച്ചു
”അടുത്ത ബസ്സിന് പോവാടാ…!
“എന്നാ ഞാനും ഒണ്ട്..”
അവർ രണ്ടുപേരും മുൻപേ ഓടിയവരെ ലക്ഷ്യമാക്കി ഓടി
സമയം നാലുമണി കഴിഞ്ഞു…ആകാശം ഇരുണ്ടുമൂടി മഴക്കാലം തന്റെ വരവറിയിക്കാനായി ഒരുങ്ങി