റോക്കി [സാത്യകി]

Posted by

എനിക്ക് ദേഷ്യം ശരിക്കും കത്താൻ തുടങ്ങിയിരുന്നു

 

‘അതിന് ആര് എഴുന്നേൽപ്പിച്ചു വിട്ടു. അവൾ തന്നെ എണീറ്റ് പോയതല്ലേ. ഞാൻ കഴിക്കണ്ട എന്നൊന്നും പറഞ്ഞില്ലല്ലോ..’

 

‘പിന്നെ ഇലയിട്ടത്തിന്റെ മുന്നിൽ വന്നു ഇമ്മാതിരി വർത്താനം പറഞ്ഞാൽ ആരായാലും എണീറ്റ് പോകും. ഞാൻ നിന്നോടൊക്കെ ഒരു തവണ പറഞ്ഞതാ ചുമ്മാ അവളുടെ മെക്കിട്ട് കേറരുത് കേറരുത് എന്ന്…’

എന്റെ സ്വരം ഉയരാൻ തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ക്രിസ്റ്റി പെട്ടന്ന് നിശബ്ദ ആയി. എന്നാൽ ഇതൊന്നും അറിയാതെ വിളമ്പി വന്ന ഞങ്ങളുടെ സീനിയർ വിഷ്ണു സീറ്റ് ഒഴിഞ്ഞു കിടക്കുന്ന കണ്ട് അവിടെ ആരെങ്കിലും വന്നിരിക്കാൻ വിളിച്ചു പറഞ്ഞു. അത് കേട്ടതും ഞാൻ ക്രിസ്റ്റിയുടെ കൈ പിടിച്ചു അവളെ വലിച്ചോണ്ട് വന്നു ഇഷാനി ഇരുന്നിടത്ത് കൊണ്ട് ഇരുത്തി. അവൾക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല എതിരായി. വിളമ്പി വന്ന വിഷ്ണുവിന്റെ കയ്യിൽ നിന്ന് ചോർ വാങ്ങി ഞാൻ അവളുടെ ഇലയിൽ ആവശ്യത്തിലും അധികം വിളമ്പി. കയ്യിലിരുന്ന ചോർ കൊണ്ട് വന്ന പാത്രം കാലി ആയപ്പോ അപ്പൊ വന്ന ദേഷ്യത്തിന് ഞാൻ അത് താഴേക്ക് വലിച്ചെറിഞ്ഞു. അന്നത്തോട് കാണിക്കുന്ന അനാദരവ് ആണെങ്കിലും അപ്പൊ എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യം കൊണ്ട് കണ്ണ് കാണാൻ പറ്റില്ലായിരുന്നു. പാത്രം ഒരു മുഴക്കത്തോടെ താഴെ വീണു. ക്രിസ്റ്റി ചെകിട്ടിൽ അടി കിട്ടിയ പോലെ വിറങ്ങലിച്ചു ഇരുന്നു.

 

‘നീ തന്നെ ഇത് കേറ്റ്..’

ഇഷാനിയെ എണീപ്പിച്ചു വിട്ടയിടത്ത് അവളെ ഇരുത്തി അങ്ങനെ ഉറക്കെ പറഞ്ഞിട്ട് ഞാൻ ക്ലാസ്സിന് പുറത്തേക്ക് പോയി. എല്ലാവരും കാര്യം അറിയാതെ അന്തം വിട്ടു. ക്രിസ്റ്റി കരയാൻ തുടങ്ങിയിരുന്നു. എല്ലാവരും അവളുടെ ചുറ്റും കൂടി കാര്യം തിരക്കാൻ. കൃഷ്ണ പെട്ടന്ന് അവളെ അവിടെ നിന്നും മാറ്റി കൊണ്ട് പോയി.

 

‘നീ എന്ത് പണിയാ കാണിച്ചത്. ഞാൻ പറഞ്ഞത് അല്ലെ അവളുടെ അടുത്ത് ഇനി ഒന്നിനും പോകണ്ട എന്ന്..’

 

‘എടി ഞാൻ ഒന്നും ഉദ്ദേശിച്ചു ചെയ്തത് അല്ല. അവൾ ശരിക്കും പൈസ തന്നില്ല. ഞാൻ ജസ്റ്റ്‌ അതൊന്ന് ചോദിച്ചതേ ഉള്ളു..’

Leave a Reply

Your email address will not be published. Required fields are marked *