അൻവറിന്റെ ഹൃദയമിടിപ്പും രാഹുലിന്റെ വാക്കുകൾക്കായി തുടിച്ചു കൊണ്ടിരുന്നു….,,,,, അമ്മാവൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞത് ഒന്നും ഇപ്പോഴും എനിക്ക് ഓർക്കാൻ പോലും ശക്തിയില്ല….,,
എന്താ രാഹുലേട്ടാ ?.. അമ്മാവൻ എന്താ പറഞ്ഞത് ?… അൻവർ ചോദിച്ചു……
അമ്മാവൻ പറഞ്ഞതിൽ ചിലതു മാത്രമേ ഞാൻ കേട്ടുള്ളൂ…, പക്ഷെ അമ്മാവൻ ഒരുപാട് പറഞ്ഞിരുന്നു……
അമ്മാവന്റെ ചെറിയ പെങ്ങളാണ് മിനിയുടെ അമ്മ,,,, നാല് ജേഷ്ഠന്മാർക്കുള്ള ഒരേ ഒരു പെങ്ങൾ നാട്ടിൽ അറിയപ്പെടുന്ന തറവാടാണ് മിനിയുടെ അമ്മ വീട്…,,
എന്റെ കുഞ്ഞുപെങ്ങൾക്ക് കല്യാണ നിശ്ചയം ആണെന്ന് ഞാൻ അറിഞ്ഞത് വീട്ടിലെ കാര്യസ്ഥൻ വന്ന് പറഞ്ഞപ്പോഴാണ്…,, അമ്മാവൻ അമ്മായിയെ നോക്കി കൊണ്ട് പറഞ്ഞു ഇവളെ ഞാൻ പ്രണയിച്ചു എന്നതിന് വീട്ടിൽ നിന്നും ഇറക്കി വിട്ടു … സത്യത്തിൽ ഞങ്ങൾ പ്രണയിച്ചിരുന്നില്ല…,, മതം നോക്കാതെ കൂടെ പഠിച്ച കൂട്ടുക്കാരിയോടുള്ള സൗഹൃദം അതിനപ്പുറം ഒന്നും ഇല്ലായിരുന്നു…..!അത് ഊതി വീർപ്പിച്ച് തറവാട്ടിൽ പോയി ആരോ പൊട്ടിച്ചു… മൂന്ന് ജേഷ്ട്ടമ്മാരും കൂടി എന്നെയും പൊട്ടിച്ചു നന്നായിട്ട്….
ചെയ്യാത്ത തെറ്റിന് തല്ല് കൊണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു . അന്ന് എടുത്തു ചാടി പറഞ്ഞു “ഞാനും അവളും പ്രണയത്തിലാണ് എന്താ എന്ന് , കാരണം ഞാൻ കാല് പിടിക്കും പോലെ പറഞ്ഞ സൗഹൃദത്തെ അവർ നിഷേധിച്ചു എന്നത് തന്നെ…
അന്ന് വീട്ടിന്ന് ഇറങ്ങി പോവാൻ പറഞ്ഞു എന്നോട് അമ്മാവൻമ്മാരും കൂടെ പിറപ്പുകളും ..
ഇവള് കാരണം ആണല്ലോ ഞാൻ വീട്ടിന്ന് പുറത്തായത് എന്നുള്ള കുറ്റബോധം കൊണ്ട് , സൈനു എനിക്കെന്നും ആരും കാണാതെ ഭക്ഷണം എത്തിക്കുമായിരുന്നു.. ഞാൻ അന്തിയിറങ്ങുന്ന പിഷാരടി ചേട്ടന്റെ കടയോട് ചേർന്ന കുഞ്ഞ് ചായ്പ്പിൽ..
അപ്പോഴും ഞങ്ങൾ പ്രണയിച്ചിരുന്നില്ല..
വീട്ടിലേക്ക് മടങ്ങി പോവാനും . വിഷമിക്കാതിരിക്കാനും ഇവളെന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു…,,
അങ്ങനെ ഒരിക്കൽ ഭക്ഷണ കള്ളകടുത്ത് ഇവളുടെ വീട്ടുകാർ കയ്യോടെ പിടിച്ചു എന്റെ ചായ്‌പ്പിൽ വെച്ച് ,,
ഒരുപാട് തല്ലും മുറിയിൽ പൂട്ടി ഇടലും ഒക്കെ ആയി സൈനൂന്‍റെ വീട്ടുകാർകാണാതിരിന്നപ്പോഴാണ് സൗഹൃദത്തിനും അപ്പുറം ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് പരസ്പ്പരം തിരിച്ചറിയുന്നത് ..,,