ജീവൻറ ജീവനായ പ്രണയം 3 [Tom]

Posted by

 

എവിടെ കുഞ്ഞാറ്റ ?..

 

അകത്ത് ഉണ്ട് അതും പറഞ്ഞു കൊണ്ട് കുഞ്ഞോളും പിന്നാലെ ഉമ്മയും അകത്തേക്ക് കയറി..,,

 

കയ്യിൽ ഉണ്ടായിരുന്ന കവർ മണപ്പിച്ചു കൊണ്ട് കുഞ്ഞോൾ ചോദിച്ചു അവിടുന്ന് തന്നതാണോ ഉമ്മാ… ബിരിയാണി ,,

 

ആ..മോളെ. മക്കൾക്ക് കൊടുക്കണേന്ന് പറഞ്ഞിട്ട് തന്നതാണ് ,, പിന്നെ ഉമ്മ വേണ്ടാന്ന് പറഞ്ഞില്ല . ഉമ്മാക്കോ ഇണ്ടാക്കി തരാൻ പറ്റുന്നില്ല …,

 

ഇങ്ങാനെ ആയിരിക്കും പടച്ചോൻ നമ്മുക്ക് ഇങ്ങനുള്ള ഭക്ഷണം വിധിച്ചിട്ടുള്ളത് ..

 

നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് ഉമ്മ വസ്ത്രം മാറ്റാനായി അടുത്ത മുറിയിൽ കയറി….,,

 

ഓ…. ബിരിയാണി കൊണ്ട് ഇപ്പൊ ജീവിതം രക്ഷപ്പെട്ടല്ലോ ഇനി എന്ത് പ്രശ്നം ?..

ഉമ്മയുടെ വാക്കിന് മറുപടി എന്നോണം കുഞ്ഞാറ്റ പരിഹാസത്തോടെ പ്രതികരിച്ചു….,,

തുടങ്ങി ഇത്ത.. ഉമ്മ വന്ന് കയറിയില്ല ,, കുഞ്ഞോൾക്ക് നല്ല ദേഷ്യം വന്നെങ്കിലും പുറമെ കാണിച്ചില്ല.കുഞ്ഞോൾ അടുക്കളയിൽ കൊണ്ട് വച്ചു ആ കവർ… ഉമ്മ വന്നിട്ട് ഒന്നിച്ചു തിന്നാം എല്ലാവർക്കും !!

 

******* ******* ******* *****

 

ഭായി എനിക്ക് അടുത്ത് തന്നെ പുറത്തിറങ്ങാൻ സാധിക്കും .. രാഹുൽ പ്രതീക്ഷയോടെ പറഞ്ഞു

 

രാഹുലേട്ടൻ ശിക്ഷാ കാലാവധി കഴിഞ്ഞോ ?.

 

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടില്ല. പരോളിന് അപേക്ഷിച്ചിട്ടുണ്ട് ..

 

ശരിക്കും രാഹുലേട്ടൻ ചെയ്തത് ന്യായമാണെന്ന് തോന്നുന്നുണ്ടോ? , അൻവർ ചോദിച്ചു

 

ആ ചോദ്യം എന്നോട് തന്നെ ഞാൻ എന്റെ അരിശം തീർന്നപ്പോൾ സ്വയം ചോദിച്ചതുമാണ്..,

 

ഉത്തരം അല്ല എന്ന് മാത്രമാണ് കിട്ടിയത് ,, ഒരാളെ മാത്രം ശിക്ഷിച്ചും മറ്റൊരാളെ വെറുതെ വിട്ടും ഒരു തടവറ മാത്രം എന്നിൽ മിച്ചം ,,, ഇപ്പൊ പരോൾ ഇറങ്ങുന്നത് മറ്റൊന്നും കൊണ്ടല്ല അവൾ എങ്ങനെ ജീവിക്കുന്നു എന്നറിയണം ,,,

എന്നിട്ട് എന്ത് ചെയ്യാനാണ് രാഹുലേട്ടാ ?..

ആദ്യം എന്താന്ന് അറിയട്ടെ എന്നിട്ടാവാം ഭായ് അടുത്ത തീരുമാനം ,,അവർ എല്ലാം മറന്ന് ജീവിക്കുക ആണെങ്കിലോ ?. അല്ലങ്കിൽ ജീവിതം തകർന്ന് ഇരിക്കുക ആണെങ്കിലോ ?. രാഹുലേട്ടാ ..

Leave a Reply

Your email address will not be published. Required fields are marked *