എന്താ ഏട്ടാ .. എന്താ ഇങ്ങനെ വിഷമിക്കാൻ കാരണം ?..
എന്തിനാ മോനെ ഞാൻ പരോളിന് ഇറങ്ങിയത് ?.. എന്തിനാ ഈ സത്യങ്ങൾ ഞാൻ അറിഞ്ഞത് ?..
അൻവർ രാഹുലിനെ ഒന്നും മനസ്സിലാവാതെ നോക്കി ഇരുന്നു .. ഭായ് എന്നുള്ള വിളി മോനെ എന്നാക്കിയതും അൻവർ ശ്രേദ്ധിച്ചു,,,
രാഹുലേട്ടൻ ഭാര്യയെ കണ്ടോ ?..
കണ്ടു… എന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുക ആയിരുന്നു അവൾ… രാഹുൽ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ,,
അവർ എന്താ രാഹുലേട്ടനോട് പറഞ്ഞത് ?..രാഹുലിന്റെ പരവശവും അൻവറിന്റെ ചോദ്യങ്ങളും ശ്രേദ്ദിച്ച് ചില തടവ് പുള്ളികളും രണ്ട് കാവൽ പോലീസും .. രാഹുലിന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു…
ഇതൊന്നും ശ്രേദ്ദിക്കാതെ രാഹുൽ പറഞ്ഞു തുടങ്ങി…
അന്ന് പരോൾ കിട്ടിയ ഞാൻ നേരെ പോയത് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കാണ് …
അവളെ കണ്ടില്ല പകരം പുതിയൊരു യുവാവും കുഞ്ഞിനേയും കണ്ടു അവൾ കുളിക്കുക ആണെന്നാ പറഞ്ഞത് … ആ യുവാവിന് എന്നെ മനസ്സിലായില്ലെന്ന് എനിക്ക് തോന്നി…
വീട് മാറി പോയെന്ന് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി .. ഒന്ന് നിർത്തിയിട്ട് രാഹുൽ കിതപ്പോടെ വീണ്ടും പറഞ്ഞു തുടങ്ങി..
എല്ലാം അവിടെ തീർന്നെന്ന് കരുതി ഇനി അറിഞ്ഞോ അറിയാതെയോ അവൾക്ക് മുന്നിൽ പോയി പ്പെടരുത് എന്നാഗ്രഹിച്ചു,,, പക്ഷെ ?..
അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ച് കൊണ്ട് സൂപ്രണ്ടിന്റെ അട്ടഹാസം
എന്താ ഡാ ഇവിടെ ,,, നിന്റെയൊക്കെ ഭാര്യ വീടാണെന്ന് കരുതിയോ ഇത് സുഖിച്ചിരുന്ന് കഥ പറയാൻ … പിരിഞ്ഞു പോടാ എല്ലാം…..,,
കാലൻ വന്നു .. അതും പതിയെ പറഞ്ഞു കൊണ്ട് തടവു പുള്ളികൾ പിരിഞ്ഞു നടന്നു..
ഇയാളെ ഒർജിനൽ കാലന് പോലും വേണ്ടെന്നാ തോന്നുന്നത് …ഈ ജയിലിൽ ഉള്ള ശിക്ഷയേക്കാളും വലുത ഇയാളെ നാവ് …,,,
എല്ലാരുടെ നിശബ്ദ്ദമായ പ്രാക്കും കൊണ്ടയാൾ സൂപ്രണ്ട് എന്ന അധികാരത്തിൽ നടന്നു….