എനിക്ക് അറിയില്ല.. അവർ എന്റെ ഫോൺ എടുക്കുന്നത് കണ്ട സാക്ഷികൾ ഉണ്ട്… ചോദിച്ചപ്പോ എന്റെ അനുവാദം വാങ്ങിച്ചു എന്ന് അവൾ അവരോട് പറഞ്ഞു.. ഞാൻ എല്ലാം അറിഞ്ഞപ്പോഴേക്ക് എട്ടായി അവരുടെ കയ്യിൽ ആയി.. അത് ചോദിക്കാൻ ഞാൻ ആ ബിന്ദുവിന്റെ അടുത്തേക്ക് പോയപ്പോൾ ഉണ്ടായത് 😭😭.. ഞാൻ എങ്ങനെ പറയും നിന്നോട്…
ഞാൻ:എന്താ ഉണ്ടായത്…
മഞ്ജുള:ഞാൻ ആ മുറിയിലേക്ക് ചെന്നു.. അവിടെ ഒരു സ്ത്രീയും മകനും ഉണ്ടായിരുന്നു.. ഏതെങ്കിലും സ്റ്റുഡന്റ് അമ്മയുമായി വന്നതാണെന്ന് ഞാൻ കരുതി. ഞാൻ പുറത്തു കാത്ത് ഇരിക്കുമ്പോൾ ആ കനക വന്നു എന്നേ അകത്തേക്ക് വിളിച്ചു.
ബിന്ദു:എന്താ മഞ്ജുള ടീച്ചർ… പുറത്ത് നിന്ന് ഉള്ള അവർ ഉള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല… ബിന്ദു:പറയു ടീച്ചർ.. മഞ്ജുള:അല്പം പേർസണൽ ആണ്.. ആ സ്ത്രീ:ഞങ്ങൾ എന്നാൽ അപ്പുറത്ത് ഇരിക്കാം ടീച്ചർ. അവർ മാറി.
മഞ്ജുള:എന്റെ എട്ടായി എവിടെ ബിന്ദു:നിന്റെ എട്ടായിയെ എന്നോട് ആണോ ചോദിക്കുന്നത്.. മഞ്ജുള:നിങ്ങൾ തന്നെ.. നിങ്ങൾ പറഞ്ഞിട്ട് അല്ലേ ആ കനക എന്റെ ഫോൺ എടുത്തത്.. അതിനു സാക്ഷികൾ ഉണ്ട്… പറ… എന്തിനാ ആ ഫോൺ എടുത്തത്…
കനക:അതായിരുന്നോ.. ഉത്തരം ഞാൻ പറയാം… എന്താ..
മഞ്ജുള:എവിടെ എന്റെ എട്ടായി…
കനക:അത് ഇവർ പറയും.. ആ സ്ത്രീയും മകനും അപ്പുറത്ത് നിന്ന് വന്നു..
സ്ത്രീ:നിന്റെ എട്ടായിയെ തട്ടി കൊണ്ട് പോയത് ഞങ്ങൾ ആണ്.. നിന്റെ കൂടെ ജോലി ചെയ്യുന്ന ആൾ ആണ് ഞാൻ എന്ന് പറഞ്ഞു അവനെ വിളിച്ചതും നിനക്ക് ഒരു അപകടം പറ്റി, നിന്നെ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചതാ എന്ന് ഒക്കെ പറഞ്ഞു അവനെ വരുത്തി അവനെ ഞങ്ങൾ അങ്ങ് തട്ടിയെടുത്തു…
ബിന്ദുവിനോട് തീർക്കാൻ വച്ച അരിശം ഇരച്ചു കയറി ഞാൻ ആ സ്ത്രീയെ തല്ലാൻ മുന്നോട്ട് ചെന്നതും കനക എന്നേ തടഞ്ഞു.. കൂടെ ആ സ്ത്രീയും.. പിന്നിൽ നിന്ന ബിന്ദു കൂടി എന്നേ പിടിച്ചതോടെ ഞാൻ ഞാൻ നിസഹായയായി നിന്നു…ബിന്ദുവും കനകയും കൂടി എന്നേ പിടിച്ചു നിർത്തി ആ സ്ത്രീ എന്റെ മുന്നിൽ വന്നു…