” എന്താ…… ഞാൻ എനിക്ക് ലീവ് കിട്ടിയ സന്തോഷത്തില നിന്നെ വിളിച്ചത്…. പക്ഷെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്കും ലീവ് ആണ്. എല്ലാം വീട്ടിനു മുന്നിൽ തന്നെ പല പണികളും അയി നിൽപ്പുണ്ട് ”
” അപ്പൊ ഞാൻ വന്നാൽ കുഴപ്പം ആകുമോ ”
” നീ വാ വീട്ടിനു ഉള്ളിൽ കയറുന്നത് കാണാതിരുന്നാൽ മതി……… പിന്നെ ഇന്ന് ഇനി റോഡിൽ ഓകെ നല്ല തിരക്ക് ആയിരിക്കും…. അത് കൊണ്ട് ഹസ്ബെന്റ്റും മക്കളും ഇന്ന് ചിലപ്പോൾ വരില്ല….. അങ്ങനെ ആണെങ്കിൽ ഇന്ന് നിനക്ക് ഇവിടെ നിൽക്കാൻ പറ്റുമോ ”
” അങ്ങനെ ആണെങ്കിൽ ഞാൻ ഈവെനിംഗ് വന്നാൽ മതിയോ ”
” നീ പേട്ടയിൽ ഇറങ്ങിയെന്നല്ലേ പറഞ്ഞത് വൈകുന്നേരം വരെ എന്താ പരുപാടി ”
” ഒരു ഹോസ്പിറ്റൽ കേസ് ആണ്…. ഞാൻ വന്നിട്ട് പറയാം ”
” എന്തായാലും നീ റോഡിൽ കിടന്ന് കറങ്ങേണ്ട ….. ടീവി യിൽ ആരെങ്കിലും കണ്ടാൽ പിന്നെ ബാക്കി അവർ പൂരിപ്പിച്ചോളും ”
” എന്താ പറഞ്ഞേ ടീവിയിൽ കാണിക്കുമെന്നോ ”
” നീ കാര്യം ഒന്നും അറിഞ്ഞില്ലേ നീ തിരുവനന്തപുരത്തു തന്നെയാണോ……. നീ ഫോണിൽ ഏതെങ്കിലും ന്യൂസ് ഇട്ട് കണ്ടുനോക്ക്….. എന്നിട്ട് നീ വരറാവുമ്പോൾ വിളിക്ക് ”
ലീന മേഡം പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായില്ല. ന്യൂസ് കാണാൻ പറഞ്ഞത് കൊണ്ട് ഞാൻ ടീവിയിൽ ന്യൂസ് ചാനൽ വെച്ചു.
കോര സാറിന്റെ ബോഡി തിരുവന്തപുരം എയർപോർട്ടിൽ ആണ് വരുന്നത് അവിടെനിന്നും വിലാപയാത്രയായി സിറ്റിയിലേക്കും അവിടെ പൊതുദർശനവും പിന്നെ നാളെ ജന്മനാട്ടിലേക്ക് വിലാപയാത്ര. ശേഷം പൊതുദർശനത്തിന് ശേഷം അടക്കം.
ടീവിയിൽ എയർപോർട്ടിനുള്ളിലെയും പുറത്ത് റോഡിലെയും ദൃശ്യങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നു. ചാക്കയിൽ ജനം തടിച്ചു കൂടി നിൽക്കുന്നു. പുല്ല് പണിയായല്ലോ ഞാൻ മനസ്സിൽ വിചാരിച്ചു.
” അയ്യോ ഇനി എന്ത് ചെയ്യും “