ഞാനും അവളും ഒരു ഓട്ടോ പിടിച്ചു അയാൾ പറഞ്ഞ ഫ്ലാറ്റിൽ എത്തി. ഇതിനിടയിൽ ലീന മാഡം വിളിച്ചു കൊണ്ടേ ഇരുന്നു .
” എന്തെങ്കിലും എമർജൻസി ആണോ ഫോൺ എടുത്ത് സംസാരിക്ക് ”
” ഹേയ് എമർജൻസി ഒന്നും അല്ല ”
ഫ്ലാറ്റിലെ സെക്യൂരിറ്റി ഞങ്ങൾ കീ കാണിച്ചപ്പോൾ തന്നെ കയറ്റി വിട്ടു. അയാൾക്ക് എല്ലാം അറിയാമന്നാ പോലെ പെരുമാറി. സാധരണ പേരും അഡ്രസ്സും ഓകെ എഴുതിച്ചിട്ടേ ഫ്ലാറ്റുകളിൽ കയറ്റി വിടാറുള്ളു. ഇത് വേറെ എന്തോ സെറ്റപ്പ് ആണ്. ഞാൻ മനസ്സിൽ വിചാരിച്ചു.
അയാൾ പറഞ്ഞത് പോലെ ആ ഫ്ലാറ്റ് നമ്മൾ കണ്ടുപിടിച്ചു. ഞാൻ അതിനുള്ളിൽ കയറിയ ഉടനെ അവിടെ കണ്ട ടീവി ഓൺ ചെയ്‌തു. സോഫ യിൽ ഇരുന്നു. അപ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു.
” എന്താ ”
” അല്ല ഫോണും ലാപ്പും എവിടെയാ ഇരിക്കുന്നെ ”
” നിന്നോട് അല്ലെ പറഞ്ഞത്… നോക്കി എടുക്ക് ”
അവൾ അകത്തുള്ള മുറിയിലെക്കെ പോയി നോക്കി. അവസാനം അവൾ ലാപ്ടോപ്പും മുബൈലുമായി വന്നു.
അവൾ അയാൾ പറഞ്ഞ പാസ്സ് വേർഡ് അടിച്ചു ഫോൺ തുറന്ന് എന്തൊക്കെയോ ചെയ്യുണ്ടായിരുന്നു. ഞാൻ അവളെ തന്നെ നോക്കിയിരുന്നു. അവളുടെ മുഖംഭാവം മാറുന്നുണ്ടോ എന്ന് നോക്കാനായിരുന്നു അത്. പക്ഷെ അവൾക്ക് വലിയ ഭവമാറ്റം ഒന്നും തോന്നിയില്ല.
കുറച്ചു കഴിഞ്ഞു അവൾ ഫോൺ താഴെ വെച്ചു എന്നിട്ട് ലാപ്പിൽ നോക്കി ഇരുപ്പായി. എന്നിട്ട് അവൾ എന്നെ നോക്കി പറഞ്ഞു.
” ദേ ഞാൻ ഫോൺ റെഡി ആക്കിയിട്ടുണ്ട്…… ഞാൻ ലാപ് അധികം ഉപയോഗിച്ചിട്ടില്ല എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ ”
” ഫോണിൽ എന്തായിരുന്നു ”
” ഞാൻ നോക്കിയില്ല ”
” നോക്കാതെ എന്താ നീ ചെയ്തത് ”
” ക്രോമിൽ കയറി ബ്രോസ് ഹിസ്റ്ററി ക്ലിയർ ചെയ്‌തു. പിന്നെ ഡ്രൈവിൽ കയറി അതും ഓൾ സെലെക്ട് ചെയ്ത് ക്ലിയർ ചെയ്‌തു. പിന്നെ ഫോൺ റിസെറ്റ് ചെയ്‌തു. “