കോയിൽലേഷൻ [Danmee]

Posted by

 

അയാൾ  അങ്ങനെ  പറഞ്ഞപ്പോൾ   എനിക്ക്   നല്ല  ചിരി വന്നു. ഏതോ  ട്രോളിൽ  കണ്ടത്  പോലെ  ഉണ്ട്‌. പക്ഷെ  അവളോട്  സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ   അയാൾക്ക്  ഫിക്സ് വരാൻ  തുടങ്ങി. അയാൾ  കാലും കയ്യും ഇട്ട് അടിക്കാൻ  തുടങ്ങി. ഞാൻ  അയാൾ അവൾക്ക്  കൊടുത്ത  കീ  വാങ്ങി അയാളുടെ  കൈയിൽ പിടിപ്പിച്ചു.

 

അപ്പോയെക്കും ആംബുലൻസ് ചാക്കയിൽ ഉള്ള  ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിയിരുന്നു. ക്യാഷ്വലിറ്റി,ലാബ്സ്, സ്കാനിംഗ് എം ർ ഐ, ഒടുവിൽ ഐ സി യു ഹോസ്പിറ്റൽ പ്രൊസ്സസ് എല്ലാം കഴിഞ്ഞു.

 

ആ  പെൺകുട്ടിയുടെ നിർബന്ധപ്രേകരം അയാളുടെ  വീട്ടിൽ  ഞങ്ങൾ  വിവരം  അറിയിച്ചില്ല. അയാൾ  അവളുടെ  കയ്യിൽ  കൊടുത്ത എടിഎം ഉപയോഗിച്ച്  ഹോസ്പിറ്റലിലെ  ചെറിയ  ബില്ലുകൾ  എല്ലാം  അടച്ചു. ഞങ്ങൾ  ഒരുമിച്ചു വർക്ക്‌ ചെയ്യുന്നവർ ആണെന്ന്  ഹോസ്പിറ്റലിൽ പറഞ്ഞു.

 

എല്ലാം കഴിഞ്ഞപ്പോൾ  ഡോക്ടർ ഞങ്ങളെ  വിളിപ്പിച്ചു.

 

” പേടിക്കാൻ  ഒന്നും  ഇല്ല… പുറമെ  ഉള്ള  മുറിവുകളെ ഉള്ളു.  തലക്കുള്ളിൽ  ചെറുതായി ബ്ലഡ്‌ ക്ലോട്ട് ആയിട്ടുണ്ട്..  അത്  കഴിവാതും മരുന്ന് കൊണ്ട്  തന്നെ  അലിയിച്ചു കളയാം… പറ്റിയില്ലെങ്കിൽ   സർജറി വേണ്ടി  വരും. ”

 

ഐ സി യു  ആഞ്ചം നിലയിൽ ആയിരുന്നു. നാലാം  നിലയിലെ വെയ്റ്റിംഗ് ഏരിയയിൽ ഞങ്ങൾ  ഇരിക്കുക  ആണ്‌.  വിസിറ്റിംഗ് ടൈമിലോ  അല്ലെങ്കിൽ  എന്തെങ്കിലും  എമർജൻസി വരുക ആണെങ്കിലോ  ലിഫ്റ്റിൽ നിൽക്കുന്ന  സെക്യൂരിറ്റി വന്ന്  പറയും.  പിന്നെ  ഇവിടെത്തെ  വിസിറ്റിംഗ് ടൈം രാവിലെ  10 മണിക്ക്  ശേഷവും പിന്നെ  5 മണിക്ക്  ശേഷവും  ആയിരിക്കും.

 

” ഇവിടെ  ഇങ്ങനെ  ഇരിക്കാനാണോ  പ്ലാൻ…….. അയാളുടെ  വേണ്ടപ്പെട്ടവരെ അറിയിച്ചു  നമ്മുക്ക്   പോകാം…….  സർജറി വേണ്ടിവന്നാൽ  കോൺസെന്റ് ഒപ്പിടാൻ  അവർ  വേണമല്ലോ ”

 

” വേണ്ടാ   അയാൾ  പറഞ്ഞത്  അല്ലെ …. നമുക്ക്  വെയിറ്റ് ചെയ്യാം …….. അല്ലെങ്കിൽ   താൻ  പോണെങ്കിൽ പൊക്കോ. ”

 

” ഞാൻ  പോകൻ പോകുകയാ  താനും  അയളുടെ ബന്ധുക്കളെ അറിയിക്കാൻ നോക്ക്… വീട്ടിൽ  അറിയിക്കേണ്ട എന്നല്ലേ  പറഞ്ഞത്  അയാളുടെ  ഫ്രണ്ട്സിനെ  വിളിച്ചു  നോക്ക് “

Leave a Reply

Your email address will not be published. Required fields are marked *