” എന്താ ഫോളോ ചെയ്യുക ആണോ ”
” ഹേയ് ”
” നിന്നെ പോലെ കുറെ എണ്ണത്തിനെ ഞാൻ ദിവസവും കാണുന്നതാ മര്യാദക്ക് മറി പോ ”
” ഞാനും പെണ്ണുങ്ങളെ കാണാതെ നടക്കുക ഒന്നുമല്ല…… നീയാണ് എന്റെ വഴി തടയുന്നത് മറി നിൽക്ക് ”
ഞാൻ അവളെ തള്ളി മാറ്റിക്കോണ്ട് മുന്നോട്ട് നടന്നു. പെണ്ണായാൽ ഇത്ര അഹങ്കാരം പാടില്ല. ഞാൻ മനസ്സിൽ പറഞ്ഞു. പാലത്തിനു തയെ എത്താറായപ്പോൾ എന്റെ മുന്നിൽ കൂടി അൽപ്പം പ്രായം തോന്നിക്കുന്ന ഒരാൾ നടക്കുന്നുണ്ടായിരുന്നു. അയാൾ അൽപ്പം പതിയെ ആയിരുന്നു നടന്നിരുന്നത്. എനിക്ക് അയാളെ മറികടന്നു പോകൻ സാധിച്ചില്ല. പെട്ടെന്ന് അവൾ റോഡിൽ ഇറങ്ങി നടന്നു കൊണ്ട് എന്നെ ഓവർടെക്ക് ചെയ്‌തു. അത് കണ്ട് ഞാനും അവളെ ഓവർടേക് ചെയ്യാനായി റോഡിൽ ഇറങ്ങി നടന്നു. അപ്പോൾ അവൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി. അവൾ എന്നെ തിരിഞ്ഞു നോക്കി തുറിച്ചു നോക്കി കൊണ്ട് മുന്നോട്ട് നടന്നു. പെട്ടെന്ന് ആനയറ ഭാഗത്ത് നിന്നും ഒരു കാർ വളരെ വേഗത്തിൽ വന്നു. സിഗ്നൽ ഗ്രീൻ ആയത് കൊണ്ട് ആ കാർ സ്‌ലോ ചെയ്തില്ല ഇത് കണ്ട ഞാൻ അവളെ വിളിച്ചു.
” ഡി ”
” നീ പോടാ ”
അപ്പോയെക്കും കർ അടുത്ത് എത്തിയിരുന്നു . ഞാൻ ഓടിച്ചെന്നു അവളെ ഡിവേഡറിലേക്ക് പിടിച്ചു കയറ്റി. പക്ഷെ അപ്പോയെക്കും അടുത്ത് എത്തിയിരുന്ന കർ. ഒന്ന് വെട്ടിച്ചു പക്ഷെ നമ്മുടെ പുറകെ വന്നയാളെ വണ്ടി ഇടിച്ചു തെറിപ്പിച്ചു. അയാൾ തലയിടിച്ചു റോഡിലേക്ക് വീണു.
കാർ നിർത്താതെ ഓടിച്ചു പോയി.
ഇത് കണ്ട ആ പെൺകുട്ടി തലക്ക് കൈവെച്ചു നിന്നു. ഞാൻ അയാളുടെ അടുത്തേക്ക് ഓടി ചെന്നു. കയ്യിലും കാലിലും മുറിവുകൾ ഉണ്ടായിരുന്നു.
” ചേട്ടാ ….. ചേട്ടാ ”
ഞാൻ അയാളെ വിളിച്ചു നോക്കി. അയാൾക്ക് ബോധം നഷ്ടമായിരുന്നു . കൈ പിടിച്ചു നോക്കിയപ്പോൾ പാൽസ് ഉണ്ടായിരുന്നു.