രൂപ : എന്താ മോളെ ഇത് നോക്കി പിടിക്കണ്ടേ
രൂപ വേഗം വേറൊരു ഐസ് ക്രീം കുട്ടിക്ക് നൽകി
“നീ എന്താ ഈ കാണിച്ചത് നോക്കി സെർവ് ചെയ്തൂടെ ”
പെട്ടെന്നാണ് അവിടേക്ക് ഒരു സ്ത്രീ എത്തിയത്
രൂപ : ഞാൻ ഒന്നും ചെയ്തില്ല ആന്റി മോളുടെ കയ്യിന്ന് വീണതാ
” ആരാടി നിന്റെ ആന്റി എത്ര രൂപയുടെ ഡ്രസ്സാ നീ ചീത്തയാക്കിയത് എന്നറിയാമോ ”
രൂപ : സത്യമായും ഞാൻ ഒന്നും ചെയ്തിട്ടില്ല വേണമെങ്കിൽ മോളോട് ചോദിച്ചു നോക്ക് ഇനി ആന്റി എന്ന് വിളിച്ചത് തെറ്റായി പോയെങ്കിൽ സോറി
” നീ എന്താ എന്നോട് ചൂടാവുകയാണോ കൾച്ചർ ഇല്ലാത്ത വർഗം വാ മോളെ ”
ഇത്രയും പറഞ്ഞു അവർ കുട്ടിയേയും കൊണ്ട് അവിടെ നിന്ന് പോയി
അപ്പൊഴാണ് ആദി അവിടേക്ക് തിരിച്ചെത്തിയത്
ആദി : ഇതാ നിന്റെ സ്റ്റോബെറി
ആദി പതിയെ ബോക്സ് അവിടെ വച്ചു
പെട്ടെന്നാണ് ആദി രൂപയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചത്
ആദി : എന്താടി പറ്റിയെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ
രൂപ : ഹേയ് ഒന്നുമില്ല
ആദി : രൂപേ മര്യാദക്ക് കാര്യം പറ
രൂപ : അത് ഒരു തള്ള വന്ന് എന്നെ ഏതാണ്ടൊക്കെ പറഞ്ഞിട്ടുപോയി അത് കേട്ടപ്പോൾ പെട്ടന്ന് സങ്കടമായി
ആദി : നിന്നെ ഏതാണ്ടൊക്കെ പറഞ്ഞെന്നോ എന്തിന്
രൂപ നടന്ന കാര്യമൊക്കെ ആദിയോട് പറഞ്ഞു
രൂപ : അവര് പറയുവാ കൾച്ചർ ഇല്ലാത്ത വർഗം എന്ന് ഞാൻ എന്ത് ചെയ്തിട്ടാടാ
ആദി : നിനക്ക് തന്നെയാ രണ്ട് താരേണ്ടത് ഞാൻ അപ്പഴേ പറഞ്ഞതാ ഇതിനൊന്നും വരണ്ടെന്ന് അപ്പോൾ നിനക്കായിരുന്നില്ലേ നിർബന്ധം ഒരു കാര്യവുമില്ലെങ്കിലും ആളുകൾ ദേഷ്യം മുഴുവൻ തീർക്കുക നമ്മളെ പോലുള്ളവരോടാ കാരണം നമ്മൾ ഇവിടെ പണിയെടുക്കാൻ വന്നതല്ലേ അത് പോട്ടെ നീ അവരെ തിരിച്ചൊന്നും പറഞ്ഞില്ലേ
രൂപ : ഇല്ല
ആദി : നിന്റെ സ്വഭാവം വച്ച് അങ്ങനെ വരാൻ വഴിയില്ലല്ലോ
രൂപ : ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ പൈസ തരാതെ നമ്മളെ പറഞ്ഞുവിടും എന്റെ കാര്യം പോട്ടെ നീ ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാൻ കാരണം നീ കൂടി പ്രശ്നത്തിലാകണ്ട എന്ന് കരുതി