ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു ഒപ്പം ആദിയും
അല്പസമയത്തിനു ശേഷം
ആദി : ഡ്രസ്സ് എങ്ങനെയുണ്ട്
രൂപ : സൂപ്പർ
ആദി : സൂപ്പറല്ല.. മനുഷ്യനെ ഓരോ വേഷവുകെട്ടിച്ചിട്ട്… സ്കൂൾ യൂണിഫോം പോലെയുണ്ട്
രൂപ : വഴകൊക്കെ നമുക്ക് പിന്നീട് ഉണ്ടാക്കാം ഇപ്പോൾ വർക്കിന്റെ സമയമാ ആളുകൾ വന്ന് തുടങ്ങി
ഇത്രയും പറഞ്ഞു രൂപ ആദിയേയും കൊണ്ട് ഐസ് ക്രീം സെക്ഷനിലേക്ക് എത്തി
രൂപ : ആളുകൾ വരുമ്പോൾ ഓരോ സ്കൂപ്പ് വീതം വച്ച് കൊടുക്കണം ഇവിടെ മൂന്ന് ഫ്ലേവർ ഉണ്ട് ഏത് വേണം എന്ന് പ്രത്തേകം ചോദിച്ചിട്ടുവേണം കൊടുക്കാൻ അത്രേ ഉള്ളു
ആദി : എനിക്കറിയാം ഇത് മലമറിക്കുന്ന പണിയൊന്നും അല്ലല്ലോ
രൂപ : പറഞ്ഞന്നേ ഉള്ളു അവസാനം ഞാൻ ഒന്നും പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത് അതുകൊണ്ട് പറഞ്ഞതാ
പതിയെ പതിയെ അവിടേക്ക് ആളുകൾ എത്താൻ തുടങ്ങി ആദിയും രൂപയും അവർക്ക് ഐസ് ക്രീസ് നൽകി കൊണ്ടിരുന്നു
ആദി : ടീ ആ ബ്ലൂ ഷർട്ടിട്ട പയ്യനെ കണ്ടോ അവൻ ഇപ്പോൾ തന്നെ മൂന്നെണ്ണം അകത്താക്കി പിള്ളേര് വയറും വാടകയ്ക്കെടുത്തിട്ട് വന്നേക്കുവാ
രൂപ : മിണ്ടാതെ ഇരിക്കാദി എത്ര ചോദിച്ചാലും കൊടുക്കണം അതാണ് നമ്മുടെ ഡ്യൂട്ടി
ആദി : പിള്ളേർക്ക് വല്ല അസുഖവും പിടിക്കുമെടി
രൂപ : അതൊക്കെ അവരുടെ വീട്ടുകാര് നോക്കികോളും നമ്മള് പറഞ്ഞ പണി മാത്രം ചെയ്യുക പൈസ വാങ്ങുക പോകുക
ആദി : ഓഹ്.. ശെരി ഉത്തരവ്
രൂപ : ടാ സ്റ്റോബെറി തീർന്നു നീ അവിടെ പോയി ഒരു പെട്ടി എടുത്തിട്ട് വാ
ആദി : ഇത് അഞ്ഞൂറിൽ ഒന്നും നിക്കൂല ഞാൻ എന്താ വല്ല അടിമയുമാണോ
രൂപ : ഒന്ന് പോയിട്ട് വാടാ ആളുകള് വരുന്നുണ്ട്
ഇത് കേട്ട ആദി പതിയെ ഐസ്ക്രീം എടുക്കാനായി പോയി
“ചേച്ചി ഒരു വാനില ഐസ് ക്രീം ”
ഒരു കുട്ടി രൂപയുടെ അടുത്തേക്ക് എത്തിയ ശേഷം ചോദിച്ചു
രൂപ പതിയെ ഐസ് ക്രീം കുട്ടിക്ക് നൽകി എന്നാൽ പെട്ടെന്നാണ് ഐസ് ക്രീം കുട്ടിയുടെ ഡ്രസ്സിലേക്ക് വീണത്