അരുൺ : നാളെ പോകും
ആദി : ഉം പിന്നെ ബാക്കി പൈസ രണ്ട് ദിവസത്തിനുള്ളിൽ സെറ്റാക്കാം കേട്ടോ
അരുൺ : അത് മതിയെടാ എന്നാൽ ഞാൻ ഇറങ്ങുവാ
ആദി : വാ ഞാൻ റോഡിൽ വിടാം
ആദി അരുണിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങി
അല്പസമയത്തിനു ശേഷം ബസ് സ്റ്റോപ്പ്
രൂപ : ഇവനിത് എവിടെ പോയി കിടക്കുവാ ഏത്ര ബസ് പോയി ഇനി അവൻ വരില്ലേ ദൈവമേ അവൻ എനിക്കിട്ട് പണിഞ്ഞതാണോ?
കീ.. കീ..
പെട്ടെന്നാണ് ആദി ബൈക്കുമായി അവിടെ എത്തിയത്
ആദി : ടീ വന്ന് കേറ്
രൂപ വേഗം തന്നെ ബൈക്കിനടുത്തേക്ക് എത്തി
രൂപ : ബൈക്ക് ഉണ്ടെന്ന് നീ എന്താ പറയാത്തത്
ആദി : എനിക്ക് ബൈക്ക് ഉണ്ടെന്ന് നിനക്കറിയാമല്ലോ പിന്നെന്തിനാ പറയുന്നെ
രൂപ : അല്ല നീയിപ്പോൾ ബസിലല്ലെ പോകുകയുകയും വരുകയുമൊക്കെ ചെയ്യുന്നത് അപ്പോൾ ഞാൻ കരുതി ബൈക്ക് വർക്ക് ഷോപ്പിലോ മറ്റോ ആയിരിക്കുമെന്ന്
ആദി : ശെരി വന്ന് കയറ്
ഇത് കേട്ട രൂപ പതിയെ ബൈക്കിൽ കയറി
ആദി : എവിടെയാ വർക്ക്
രൂപ : നേരെ വിട്ടോ ഞാൻ വഴി പറഞ്ഞു തരാം
ഇത് കേട്ട ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു
അല്പസമയത്തിനു ശേഷം പാർട്ടി നടക്കുന്ന സ്ഥലം
ആദി : ഇവിടെയാണോ
രൂപ : അതെ വാ
അവർ പതിയെ ബിൽടിങ്ങിലേക്ക് കയറി പെട്ടെന്ന് തന്നെ രൂപ അല്പം മാറി നിന്നിരുന്ന ഒരാളുടെ അടുത്തേക്ക് ചെന്ന് എന്തൊ പറഞ്ഞ ശേഷം രണ്ട് ഡ്രെസ്സുമായി ആദിയുടെ അടുത്തേക്ക് എത്തി
ആദി : അതാരാ
രൂപ : അതാണ് ഞാൻ പറഞ്ഞ ബന്ധു ദാ പിടിക്ക്
ഇത്രയും പറഞ്ഞു രൂപ ആദിക്ക് ഒരു ഡ്രസ്സ് നൽകി
ആദി : ഇതെന്തിനാ
രൂപ : ഇത് ഇട്ടുകൊണ്ട് വേണം വർക്ക് ചെയ്യാൻ
ആദി : കോപ്പ് ഇതൊക്കെ എന്തിനാ
രൂപ : ഒന്ന് വാടാ അവിടെ ഡ്രസ്സ് മാറാൻ സ്ഥലമുണ്ട്