വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Posted by

“എന്താടാ വെറുതെ നിന്ന് ചിരിക്കുന്നെ എന്തെങ്കിലും പ്രശ്നമുണ്ടോ ”

പെട്ടെന്നാണ് സ്വപ്നാ മിസ്സ്‌ അവിടേക്ക് എത്തിയത്

ആദി : ഇല്ല മിസ്സ്‌ ഞാൻ വെറുതെ

മിസ്സ്‌ : എന്നാൽ മോൻ ക്ലാസ്സിൽ കയറാൻ നോക്ക്

ഇത്രയും പറഞ്ഞു മിസ്സും ക്ലാസ്സിലേക്ക് കയറി ഒപ്പം ആദിയും

വൈകുന്നേരം ആദിയും അജാസും കോളേജിനു ശേഷം

ആദി : ടാ അജാസെ ഞാൻ ഇന്നവളോട് കാര്യം പറയാൻ പോകുവാ

അജാസ് : ഒന്ന് പോയേ ആദി അതൊന്നും നിന്നെക്കൊണ്ട് നടക്കുന്ന കാര്യമല്ല

ആദി : നീ കണ്ടോടാ ഇന്ന് ഉറപ്പായും പറഞ്ഞിരിക്കും അതിന് പറ്റിയ ഒരവസരം ഒത്തു വന്നിട്ടുണ്ട്

അജാസ് : എന്ത് അവസരം

ആദി : അതൊക്കെയുണ്ട് നീ വാ

ഇത്രയും പറഞ്ഞു അവർ മുന്നോട്ട് നടന്നു അല്പസമയത്തിന് ശേഷം ബസ് സ്റ്റോപ്പ്

അജാസ് : ടാ രൂപയും ഗീതുവും നിൽപ്പുണ്ടല്ലൊ

ആദി : നിക്കട്ടെ അതിനിപ്പോൾ എന്താ

അജാസ് : ഹേയ് ഒന്നുമില്ല

കുറച്ച് സമയത്തിനുള്ളിൽ തന്നെ അജാസ് ഒരു ബസിൽ കയറി വീട്ടിലേക്ക് പോയി പിന്നാലെ വന്ന ബസിൽ ഗീതുവും ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് ചെന്ന് നിന്നു

രൂപ : ഇത്രയും നേരം ഒരു മൈയിന്റും ഇല്ലാതെ അവിടെ നിക്കുവായിരുന്നില്ലേ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നെ

ആദി : ഞാൻ നിന്റെ കൂട്ടുകാരി പോകാൻ വേണ്ടി കാത്ത് നിന്നതാ

രൂപ : അതെന്തിനാ അവള് പോകുന്നെ

ആദി : കുന്തിന് മിണ്ടാതെ നിക്കെടി എപ്പോഴും ഒരേ ചിലപ്പ് തന്നെ

രൂപ : 😡

ആദി : എന്താ മുഖമൊക്കെ ചുമന്നല്ലോ

എന്നാൽ രൂപ ഒന്നും മിണ്ടിയില്ല

ആദി : ടീ

രൂപ : എന്റെ ചിലപ്പ് കേൾക്കാക്കൻ വയ്യാത്തവരൊന്നും എന്നോട് മിണ്ടണ്ട

ആദി : അപ്പൊ ഇന്ന് ഞാൻ കൂടെ വരണ്ടേ

രൂപ : അത് വേണം നീ ഏറ്റതല്ലേ

ആദി : അപ്പൊ ഈ ദേഷ്യമൊക്കെ മാറ്റി എന്നെ നോക്കി ഒന്ന് ചിരിക്ക്

Leave a Reply

Your email address will not be published. Required fields are marked *