ഗീതു : അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ നമുക്ക് അവനോട് എല്ലാം പറയാം നിനക്ക് മടിയുണ്ടെങ്കിൽ അവനോട് ഞാൻ സംസാരിക്കാം
രൂപ : ഒന്നും വേണ്ട അവനിപ്പോൾ എന്നോട് പഴയത് പോലെ വെറുപ്പാണ് അത് അങ്ങനെ തന്നെ നിന്നോട്ടെ എന്നെ ഇഷ്ടപ്പെട്ടാൽ അവന് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല
ഗീതു : ശെരി എല്ലാം സമ്മതിച്ചു ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് മാത്രം നീ ഉത്തരം താ അവനെ നിനക്ക് ഇഷ്ടമല്ലേ
ഗീതുവിന്റെ ചോദ്യം കേട്ട രൂപ ഒന്നും മിണ്ടിയില്ല
ഗീതു : എനിക്കറിയാം നിനക്കിഷ്‌ടമാണെന്ന് പക്ഷെ നീ പറയില്ല വേണ്ട നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ നീ ആ പടുകുഴിയിൽ തന്നെ കിടന്നോ
ഇത്രയും പറഞ്ഞ ശേഷം ഗീതു പതിയെ രൂപയോട് മുഖം തിരിഞ്ഞിരുന്നു
****************************-*–**********
രണ്ടാഴ്ച്ചക്ക് ശേഷം
സ്വപ്നാ മിസ്സ് : ആദിത്യാ കഴിഞ്ഞ ലാബിന് കണ്ടില്ലല്ലോ എവിടെയായിരുന്നു
ആദി : സുഖമില്ലായിരുന്നു
മിസ്സ് : അതിന് മുൻപുള്ള ലാബിലും കണ്ടില്ലല്ലോ
ആദി : അന്നൊരു സ്ഥലം വരെ പോയിരുന്നു
മിസ്സ് : വൈറ്റ് വാഷേ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ കുറച്ചു നാളായി നീ ഒട്ടും ആക്റ്റീവ് അല്ല ആ പഴയ സന്തോഷമൊന്നും മുഖത്തില്ല വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
ആദി : ഹേയ് ഒന്നുമില്ല
മിസ്സ് : എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിൽ വന്ന് എന്നോട് സംസാരിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം ഇത്രയും പറഞ്ഞ ശേഷം മിസ്സ് ക്ലാസ്സിൽ നിന്ന് പുറത്തേക്കു പോയി
ഗീതു : അവൻ എന്തുകൊണ്ടാ ലാബിന് വരാത്തത് എന്ന് നിനക്ക് അറിയാമല്ലോ അല്ലേ കഷ്ടം തോന്നുന്നെടി നീ അവനെ സ്നേഹിക്കുകയൊന്നും വേണ്ട ഒന്ന് പോയി മിണ്ട് ഇത്രയും ദ്രോഹിക്കാൻ അവൻ നിന്നോട് എന്ത് തെറ്റാടി ചെയ്തത്
രൂപ : ഗീതു നീ കൂടി എന്നെ കുറ്റപെടുത്തല്ലെ അവനു വേണ്ടിയാ ഞാൻ.. അവനോട് മിണ്ടാതിരുന്നാൽ അവൻ എന്നെ പെട്ടെന്നു മറക്കുമെന്ന് കരുതി കൂടാതെ അവനോട് മിണ്ടുന്ന ഒരോ നിമിഷവും എനിക്കവനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കും അത് പേടിച്ചാ ഞാൻ