ഇത് കേട്ട ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
രൂപ : ആദി.. നീ വിഷമിക്കാനല്ല..
രൂപ : ആരാടി മൈരേ നിന്റെ ആദി.. ഇനി.. ഇനി എന്റെ പേര് പോലും നീ മിണ്ടിപോകരുത് നീ പറഞ്ഞത് പോലെ ഇനി നിന്നോട് മിണ്ടാനോ നിന്റെ ഏഴയലത്ത് നിക്കാനോ ഞാൻ ഇനി വരില്ല എല്ലാം ഇതോടെ തീർന്നു
ഇത്രയും പറഞ്ഞ ശേഷം കണ്ണുതുടച്ചുകൊണ്ട് ആദി ലൈബ്രറിയിൽ നിന്ന് പുറത്തേക്കുപോയി
കുറച്ച് സമയത്തിനു ശേഷം ക്ലാസ്സിലേക്കെത്തിയ ആദി പതിയെ തന്റെ ബെഞ്ചിലേക്ക് ചെന്ന് ഡെസ്ക്കിൽ തല വച്ച് കിടന്നു
അജാസ് : എന്താടാ ആദി എന്താടാ പറ്റിയത്
ആദി : പ്ലീസ് ഇപ്പോഴത്തേക്ക് എന്നോട് ഒന്നും ചോദിക്കല്ലേ ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല
ഇത് കേട്ട അജാസ് ഒന്നും മിണ്ടാതെ അവനടുത്തിരുന്നു അല്പസമയത്തിനുള്ളിൽ തന്നെ രൂപയും ക്ലാസ്സിലേക്കെത്തി ആദിയെ ഒന്നു നോക്കിയ ശേഷം അവൾ പതിയെ തന്റെ സീറ്റിലേക്കിരുന്നു
ഗീതു : എന്താടി രൂപേ ഉണ്ടായത് ആദിത്യന് എന്താ പറ്റിയത്
രൂപ : എനിക്കറിയില്ല
ഗീതു : രൂപേ വെറുതെ കളിക്കരുത് എന്തോ പ്രശ്നമുണ്ട് എന്നോട് പറ അവൻ കരഞ്ഞുകൊണ്ടാ ക്ലാസ്സിലേക്ക് വന്നത്
രൂപ : ഞാൻ കാരണമാ അവൻ കരയുന്നത് എന്താ ഇത്രയും അറിഞ്ഞാൽ മതിയോ
ഗീതു : നീ കാരണമോ
രൂപ : അതെ ആ മണ്ടന് എന്നെ ഇഷ്ടമാണെന്ന്
രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
ഗീതു : ഇഷ്ടമോ അതിനിപ്പോൾ എന്താടി എന്നിട്ട് നീ അവനോട് എന്ത്… ഇനി നീ അവനോട് ഇഷ്‌ടമല്ലെന്ന് പറഞ്ഞോ അതാണോ അവൻ..
രൂപ : അതെ അതല്ലാതെ ഞാൻ എന്ത് പറയണം
ഗീതു : നിനക്ക് ഭ്രാന്താ നല്ല മുഴുത്ത ഭ്രാന്ത്
രൂപ : ഭ്രാന്ത് നിങ്ങൾക്കൊക്കെയാ എന്റെ അവസ്ഥ നിനക്കറിയില്ലേടി അവന്റെ വീട്ടുകാർ എന്നെ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടൊ കൂടാതെ അവനോട് ഞാൻ ഒരു നൂറ് കൂട്ടം നുണകൾ പറഞ്ഞിട്ടുണ്ട് അതൊക്കെ കളവാണെന്ന് അവൻ അറിഞ്ഞാൽ ഉറപ്പായും അവൻ എന്നെ വെറുക്കും