ഒന്നും മനസ്സിലാകാതെ ടോമി കത്രീനയെ പിന്തുടർന്നു.
“കഞ്ചാവിന്റെയും കള്ളിന്റേം കെട്ട് ഇനീം വിട്ടിട്ടില്ലെന്നാ തോന്നണേ! ആ ..എന്നതേലുമാകട്ടെ! എതിര് പറഞ്ഞാ ഒച്ചപ്പാടുണ്ടാക്കും!”
അവൻ പുലമ്പി.
പടികൾ ഒരു ചെറിയ മുറിയുടെ മുമ്പിൽ അവസാനിച്ചു.
അതിന്റെ കതകിൽ കത്രീന പതിയെ അമർത്തി.
ശബ്ദം കേൾപ്പിക്കാതെ അത് തുറക്കപ്പെട്ടു.
കത്രീന അതിനുള്ളിലേക്ക് കയറി.
അതിനകം ഇരുട്ടായിരുന്നു.
ഭിത്തിയിൽ തപ്പി അവൾ സ്വിച്ച് ബോഡ് കണ്ടെത്തി.
സ്വിച്ച് അമർത്തി മുറി പ്രകാശമാനമാക്കി.
അവൾ പ്രകാശത്തിലേക്ക് നോക്കി.
അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
“ടോമി!!”
ഭയാക്രാന്തയായി അവൾ ഉച്ചത്തിൽ വിളിച്ചു.
[തുടരും]