ശബ്ദം താഴ്ത്തി കത്രീന ചോദിച്ചു
ഈ കള്ളും ചാരായോം വിസ്ക്കീം ബ്രാണ്ടിയും ബിയറുമൊക്കെ എന്നതാണ് എന്ന് എനിക്കുമറിയാം,”
മമ്മിയും വരുമെന്നറിയിച്ചതാണ്. എന്നിട്ടും ആരിഫ് മേശ നിറയെ പരസ്യമായി ബിയർ ബോട്ടിലുമൊക്കെ നിരത്തി വെച്ചിരിക്കുന്നത് എന്തിനെന്നു ടോമിയ്ക്ക് മനസിലായി. കത്രീനയിൽ ശരിക്കും ആകാംക്ഷയുണ്ടെന്നു അവനു തോന്നി.
“ആന്റിയ്ക്കും ഒന്ന് ഒഴിക്ക് ഫ്രാൻസി,”
കറങ്ങി മയങ്ങിയിരിക്കയായിരുന്ന ഒരുവനോട് ആരിഫ് ഉറക്കെപറഞ്ഞു. അവൻ ഞെട്ടിയുണർന്ന് ടോമിയേയും കത്രീനയേയും മിഴിച്ചുനോക്കി. അവന്റെ നോട്ടം പിന്നെ കത്രീനയിൽ തറഞ്ഞു. മറ്റവൻ ഇപ്പൊഴും കത്രീനയിൽ നിന്ന് നോട്ടം മാറ്റിയിട്ടില്ല.
ടോമി വിലക്കാൻ ശ്രമിച്ചെങ്കിലും അവൻ കാർട്ടനിൽ നിന്ന് ഒരു ബോട്ടിലെടുത്തു. ബിയറായിരിക്കാം എന്ന് വിചാരിച്ച ടോമി പക്ഷെ കണ്ടത് ഷിവാസ് റീഗലിന്റെ ഒരു ഫുൾ ബോട്ടിലാണ്. അവൻ ഭയത്തോടെ കത്രീനയെ നോക്കി. എന്നാൽ അവളുടെ ഭാവം അവനെ സ്തംഭിപ്പിച്ചു.
ബോട്ടിലിലേക്ക് നോക്കി പുഞ്ചിരിക്കുകയാണ് കത്രീന.